കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താനില്ലെങ്കിലും സിനിമ മുടങ്ങും, സ്റ്റീൽ ഗ്ലാസ്സും ചില്ല് ഗ്ലാസ്സും, വേർതിരിവ് വെളിപ്പെടുത്തി ബിനീഷ് ബാസ്റ്റിൻ

Google Oneindia Malayalam News

കൊച്ചി: സിനിമയില്‍ ഇക്കാലത്തും നിലനില്‍ക്കുന്ന വിവേചനങ്ങളെ കുറിച്ച് വെളിപ്പെടുത്തി നടന്‍ ബിനീഷ് ബാസ്റ്റിന്‍.. 16 വര്‍ഷമായി മലയാളം അടക്കമുളള സിനിമാ മേഖലകളില്‍ സജീവമാണ് ബിനീഷ് ബാസ്റ്റിന്‍. റിപ്പോര്‍ട്ടര്‍ ചാനലിലെ വോട്ട് പടം എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് സിനിമയില്‍ നേരിട്ട വിവേചനവും ഒപ്പം തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളും ബിനീഷ് ബാസ്റ്റിന്‍ വെളിപ്പെടുത്തിയത്. വിശദാംശങ്ങള്‍ ഇങ്ങനെ..

ഒതുക്കലുകള്‍ ഇപ്പോഴും ഉണ്ട്

ഒതുക്കലുകള്‍ ഇപ്പോഴും ഉണ്ട്

സിനിമാ രംഗത്ത് ഒതുക്കലുകള്‍ ഇപ്പോഴും ഉണ്ടെന്ന് ബിനീഷ് ബാസ്റ്റിന്‍ പറയുന്നു. വലിയ സിനിമകളിലൊന്നും തന്നെ ഇപ്പോഴും ഉപയോഗിക്കുന്നില്ല. തെരി പോലൊരു ബ്രഹ്മാണ്ഡ ചിത്രത്തില്‍ അറ്റ്‌ലിയെ പോലുളള സംവിധായകന്‍ ഒരു അവസരം തന്നു. തന്നെ എങ്ങനെ ഉപയോഗിക്കണം എന്ന് സംവിധായകന് അറിയാമായിരുന്നു. വിജയ് സാറിന്റെ സിനിമയിലെ കഥാപാത്രം എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു.

ഭക്ഷണം നല്‍കുന്ന കാര്യത്തില്‍ പോലും വിവേചനം

ഭക്ഷണം നല്‍കുന്ന കാര്യത്തില്‍ പോലും വിവേചനം

തെരിയില്‍ ആകെ മൂന്ന് സീനേ ഉണ്ടായിരുന്നുവെങ്കിലും നന്നായി ചെയ്യാന്‍ കഴിഞ്ഞുവെന്നും ബിനീഷ് ബാസ്റ്റിന്‍ പറഞ്ഞു. സിനിമയില്‍ ഒതുക്കലുകള്‍ ഇപ്പോഴുമുണ്ട്. സെറ്റില്‍ പോലും തന്നെ പലപ്പോഴും അകറ്റി നിര്‍ത്തിയിട്ടുണ്ടെന്നും ബിനീഷ് ബാസ്റ്റിന്‍ വെളിപ്പെടുത്തി. ഭക്ഷണം നല്‍കുന്ന കാര്യത്തില്‍ പോലുമുണ്ട് വിവേചനം എന്നാണ് ബിനീഷ് വെളിപ്പെടുത്തുന്നത്.

സ്വന്തമായി എസി റൂമും ചില്ല് ഗ്ലാസ്സില്‍ ചായയും

സ്വന്തമായി എസി റൂമും ചില്ല് ഗ്ലാസ്സില്‍ ചായയും

സ്റ്റീല്‍ പാത്രത്തിലാണ് തനിക്ക് ചായയും ഭക്ഷണവും തന്നിരുന്നത്. തെരി എന്ന സിനിമയിലെ വേഷത്തിന് ശേഷമാണ് താന്‍ ഒരു സെലിബ്രിറ്റിയാകുന്നത്. ആ സിനിമയ്ക്ക് ശേഷം തനിക്ക് സ്വന്തമായി എസി റൂമും ചില്ല് ഗ്ലാസ്സില്‍ ചായ തരാനും തുടങ്ങി. സിനിമയിലെ വേര്‍തിരിവ് തുടങ്ങുന്നത് തന്നെ സ്റ്റീല്‍ ഗ്ലാസില്‍ നിന്നാണെന്നും ബിനീഷ് പറയുന്നു.

ഏറ്റവും ടോപിലുളളവര്‍ക്ക് കപ്പില്‍

ഏറ്റവും ടോപിലുളളവര്‍ക്ക് കപ്പില്‍

സിനിമയില്‍ ഏറ്റവും താഴെ തട്ടില്‍ തൊഴിലെടുക്കുന്നവര്‍ക്ക് സ്റ്റീല്‍ ഗ്ലാസ്സിലാണ് ചായ. പിന്നെ ചില്ല് ഗ്ലാസ്സ്. ഏറ്റവും ടോപിലുളളവര്‍ക്ക് കപ്പില്‍ എന്ന തരത്തിലാണ് ഇപ്പോഴും ചായ കൊടുക്കുന്നത് എന്നും ബിനീഷ് ബാസ്റ്റിന്‍ പറയുന്നു. നല്ലൊരു സിനിമ ഉണ്ടാകുന്നത് ആ സിനിമയിലെ എല്ലാവരും ഒരുമിച്ച് കൂടിച്ചേരുമ്പോഴാണ്.

താന്‍ ഇല്ലെങ്കിലും സിനിമ മുടങ്ങും

താന്‍ ഇല്ലെങ്കിലും സിനിമ മുടങ്ങും

വെറും നടന്‍ മാത്രം വിചാരിച്ചാല്‍ സിനിമ പൂര്‍ണ്ണമാകില്ല. താന്‍ ഇല്ലെങ്കിലും സിനിമ മുടങ്ങും. കാരണം താന്‍ സിനിമയിലെ പ്രധാന വില്ലന്റെ ഏറ്റവും അടുത്ത നില്‍ക്കുന്ന ഒരാളാണ്. സിനിമയില്‍ കണ്ടിന്യൂവിറ്റി എന്നൊരു സംഭവം ഉളളതാണ്. അതുകൊണ്ട് തന്നെ അടുത്ത് നില്‍ക്കുന്ന ആളും അഭിനയിക്കാന്‍ വേണ്ടതുണ്ടെന്ന് ബിനീഷ് ബാസ്റ്റിന്‍ പറഞ്ഞു.

സെലിബ്രിറ്റികള്‍ക്ക് മാത്രമേ സ്റ്റാര്‍ഡമുളളൂ

സെലിബ്രിറ്റികള്‍ക്ക് മാത്രമേ സ്റ്റാര്‍ഡമുളളൂ

താനും ആ സിനിമയിലെ ഒരു തൊഴിലാളിയാണ്. പക്ഷേ സിനിമയില്‍ തൊഴിലാളികള്‍ക്ക് വിലയില്ല. സെലിബ്രിറ്റികള്‍ക്ക് മാത്രമേ സ്റ്റാര്‍ഡമുളളൂ എന്നും ബിനീഷ് പറഞ്ഞു. താന്‍ പാര്‍ട്ടിക്കാരന്‍ അല്ലെങ്കിലും തന്റെത് ഇടതുപക്ഷ രാഷ്ട്രീയം ആണെന്നും ബിനീഷ് പറഞ്ഞു. അച്ഛനും താനും സിഐടിയുവിലുണ്ടായിരുന്നുവെന്നും ആ സംഘടനയോട് കടപ്പാടുണ്ടെന്നും ബിനീഷ് വോട്ട് പടത്തില്‍ പറഞ്ഞു.

English summary
Actor Bineesh Bastin about inequality in Cinema Industry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X