• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഉന്നതങ്ങളിൽ എത്തുമ്പോൾ കൂടെയുള്ളവർ ഉയരരുതെന്ന മാനസികാവസ്ഥ ഒരുതരം അസുഖമാണ്;ബിനീഷ്

കൊച്ചി; ട്രാൻസ്ജെന്റർ സജന ഷാജി കഴിഞ്ഞ ദിവസമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സമൂഹ മാധ്യമങ്ങളിലൂടെയുള്ള അവഹേളനം സഹിക്ക വയ്യാതായെയിരുന്നു ഇത്, സജന സുഹൃത്തുമായി സംസാരിക്കുന്ന ഒരു ഓഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ആത്മഹത്യാ ശ്രമം. വിവാദങ്ങൾ തന്നെ ഏറെ വേദനിപ്പിച്ചെന്ന് അവർ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

ഇപ്പോഴിതാ വിവാദങ്ങളിൽ സജനയെ പിന്തുണച്ച് രംഗത്തെത്തിയരിക്കുകയാണ് നടൻമാരായ ബിനീഷ് സെബാസ്റ്റ്യനും സന്തോഷ് കീഴാറ്റൂരും. ഇരുവരുടേയും പോസ്റ്റ് വായിക്കാം

കൊല്ലിച്ചതും നീയേ ചാപ്പാ

കൊല്ലിച്ചതും നീയേ ചാപ്പാ

ടീമേ.. കൊണ്ടു നടന്നതും നീയേ ചാപ്പാ.. കൊണ്ടുനടന്നു കൊല്ലിച്ചതും നീയേ ചാപ്പാ.. എന്ന അവസ്ഥയാണ് .സജന ഷാജിയുടെ ആത്മഹത്യ ശ്രമം കണ്ടപ്പോൾ എനിക്ക് തോന്നിയത്. മറ്റൊന്നുമല്ല. കൂടെയുള്ള ആളുകൾ ഒറ്റുകാർ ആയാൽ മറ്റൊന്നും ചെയ്യാൻ കഴിയില്ലല്ലോ.

കൂടെ നിൽക്കുന്ന ആളേയും സഹായിക്കാൻ

കൂടെ നിൽക്കുന്ന ആളേയും സഹായിക്കാൻ

സജന ഷാജിയുടെ ഫോൺ സംഭാഷണം ഞാൻ നാലാവർത്തി തുടർച്ചയായി കേട്ടു. എനിക്ക് അതിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞത് തനിക്ക് സഹായം ലഭിക്കുമ്പോൾ കൂടെയുള്ള ആളെയും സഹായിക്കാം എന്ന് പറയുന്ന ആളുടെ വാക്കുകൾ മാത്രമാണ് .

അവരേയും തുറന്ന് കാട്ടേണ്ടതല്ലേ

അവരേയും തുറന്ന് കാട്ടേണ്ടതല്ലേ

അത് തെറ്റായി വ്യാഖ്യാനിച്ചതാണോ, അതോ മറ്റാരെങ്കിലും ബോധപൂർവ്വം തെറ്റായി വ്യാഖ്യാനിപ്പിച്ചതോ. അങ്ങനെയാണെങ്കിൽ അതല്ലേ നമ്മൾ കാണേണ്ടത്. മാത്രമല്ല സജന ഷാജി പറയുന്നത്, തന്നെ സഹായിക്കാനെന്ന വ്യാജേന ചില നന്മ മരങ്ങൾ എത്തി അവരെ കൊള്ളയടിക്കാർ ശ്രമിച്ചു എന്നാണ് എങ്കിൽ അവരേയും തുറന്നു കാട്ടേണ്ടതല്ലെ..

പുറത്തുകൊണ്ടുവരണ്ടേ

പുറത്തുകൊണ്ടുവരണ്ടേ

സജന ഷാജി ശരിയാണോ തെറ്റാണോ എന്നുള്ള ചർച്ച അവിടെ നിൽക്കട്ടെ.. പക്ഷേ അവരെ ഈ ഗതിയിൽ എത്തിച്ചതിന് പിന്നിൽ ആരുടെയൊക്കെയോ പങ്കില്ലേ. അത്തരക്കാരെ യും പുറത്തു കൊണ്ട് വരേണ്ടതല്ലേ.

അത് ഒരു തരം അസുഖമാണ്

അത് ഒരു തരം അസുഖമാണ്

ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയുടെ പേരിൽ എന്നും ലാഭങ്ങൾ നേടിയിട്ടുള്ള ചിലരാണ് ഇതിന് പിന്നില്ലെന്ന് സജന ഷാജിയുടെ സുഹൃത്തുക്കൾ പറയുന്നു. ഉന്നതങ്ങളിൽ എത്തുമ്പോൾ കൂടെയുള്ളവർ ആരും ഉയരരുതെന്ന മാനസികാവസ്ഥ ഉണ്ടല്ലോ അതും ഒരു തരം അസുഖമാണ്. അത്തരക്കാരും ചോദ്യം ചെയ്യപ്പെടേണ്ടതാണ്

വേണ്ടത് വീടാണ്

വേണ്ടത് വീടാണ്

സജ്‍നയുടെ പരാതി തട്ടിപ്പായിരുന്നുവെന്ന മറ്റൊരു ട്രാൻസ്‍വുമണിന്റെ ആരോപണത്തില്‍ പ്രതികരണവുമായി നടൻ സന്തോഷ് കീഴാറ്റൂരും രംഗത്തെത്തി. ചിലപ്പോൾ ഇങ്ങനെ ആയികൂടെ സംഭവിച്ചിട്ടുണ്ടാകുക............. സ്വസ്ഥമായും സമാധാനമായും കിടന്നുറങ്ങാൻ അവർക് വേണ്ടത് വീടാണ്

അവരെ കൊണ്ട് ചെയ്യിച്ചത്

അവരെ കൊണ്ട് ചെയ്യിച്ചത്

തന്റെ ജീവിതം മുഴുവൻ പട്ടിയെ പോലെ പണി എടുത്താലും അതിനെ കൊണ്ട് സാധിക്കില്ല അതുകൊണ്ട് തന്നെ ഇങ്ങനെ ഒന്ന് ചെയ്തു നോക്കാം എന്ന് ഒരുനിമിഷത്തെ ചിന്ത അതാകാം അവരെ കൊണ്ട് അത് ചെയ്യിപ്പിച്ചത്....

പൊറുക്കാവുന്ന തെറ്റ്

പൊറുക്കാവുന്ന തെറ്റ്

അതുകൊണ്ട് തന്നെ അത് അവർക്ക് ഒരു തെറ്റായി തോന്നിക്കാണില്ല... അവരുടെ ഭാഗത്തു നിന്നും ചിന്തിക്കുമ്പോൾ ഒരു പക്ഷെ നമുക്ക് പൊറുക്കാവുന്ന തെറ്റ്.....

പൃഥ്വിയുടെ 'കടുവ'യുമായുള്ള പോരാട്ടത്തിൽ സുരേഷ് ഗോപിയുടെ 'കുറുവാച്ചൻ' തോറ്റു; കോടതി വിലക്ക്

'ബാര്‍ബര്‍ ഷോപ്പ്' സംരംഭവുമായി വിജയ് യേശുദാസ്; ചോപ്പ് ഷോപ്പ് ഇനി കൊച്ചിയിലും, ഹൈ എന്‍ഡ് പ്രീമിയം#

ജോസിന്റേയും എൽഡിഎഫിന്റേയും മോഹം നടത്തില്ല; കോട്ടയം പിടിക്കാനുറച്ച് കോൺഗ്രസ് നീക്കം,ജോസഫിനും തടയിടും

'ലൗ ജിഹാദ് വർധിക്കുന്നു';ട്വീറ്റിൽ രേഖ ശർമ്മയ്ക്കെതിരെ വിമർശനം,പിന്നാലെ പഴയ ട്വീറ്റുകളും മുക്കി

cmsvideo
  മനംനൊന്ത് ബിരിയാണി കട ഉടമ സജ്‌ന ആത്മഹത്യക്ക് ശ്രമിച്ചു

  English summary
  actor bineesh bastin and santhosh keezhatur supports sajana shaji
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X