ബിനീഷ് കോടിയേരി കേരള ക്രിക്കറ്റ് അസോസിയേഷന് ജോയിന്റ് സെക്രട്ടറി; തെരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ
തിരുവനന്തപുരം: അന്തരിച്ച സി പി ഐ എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകനും നടനുമായ ബിനീഷ് കോടിയേരി കേരള ക്രിക്കറ്റ് അസോസിയേഷനിലേക്ക് ( കെ സി എ ). കേരള ക്രിക്കറ്റ് അസോസിയേഷന് ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ആണ് ബിനീഷ് കോടിയേരി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.
നിലവില്‍ കണ്ണൂരില്‍ നിന്നുള്ള ജനറല്‍ ബോഡി അംഗമാണ് ബിനീഷ് കോടിയേരി. നേതൃ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ടതിന്റെ അവസാന ദിനം ഇന്നായിരുന്നു. എന്നാല്‍ സമയ പരിധി കഴിഞ്ഞിട്ടും ബിനീഷ് കോടിയേരിക്ക് എതിരെ ആരും പത്രിക നല്‍കിയില്ല.

ഇതോടെ ബിനീഷ് കോടിയേരി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ജയേഷ് ജോര്‍ജ് ആണ് കെ സി എ പ്രസിഡന്റ്. വിനോദ് എസ് കുമാര്‍ സെക്രട്ടറിയായും പി ചന്ദ്രശേഖന് വൈസ് പ്രസിഡന്റ് ആയും തെരഞ്ഞെടുക്കപ്പെട്ടു. കെ എം അബ്ദുല്‍ റഹിമാന്‍ ആണ് കെ സി എ ട്രഷറര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടത്. സതീശന് കൗണ്‍സിലര്‍ ആയും തെരഞ്ഞെടുക്കപ്പെട്ടു.

കണ്ണൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന് തെരഞ്ഞെടുപ്പില്‍ ബിനീഷ് കോടിയേരിയുടെ പാനല്‍ മികച്ച വിജയമായിരുന്നു നേടിയത്. കേരള ക്രിക്കറ്റ് അസോസിയേഷന് കേരളത്തിലെ ഏറ്റവും സമ്പന്നമായ കായിക സംഘടനയാണ്. കേരള ക്രിക്കറ്റ് അസോസിയേഷന്റെ ജനറല്‍ ബോഡിയില്‍ നേരത്തേയും ബിനീഷ് കോടിയേരി അംഗമായിട്ടുണ്ട്.

മികച്ച സംഘാടകന്‍ എന്ന പേര് ഇതിനോടകം ആര്‍ജിക്കാനും ബിനീഷ് കോടിയേരിക്ക് സാധിച്ചിരുന്നു. തിരുവനന്തപുരത്തെ കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബില്‍ വെച്ച് നടന്ന മൂന്ന് രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങളില്‍ റിസപ്ഷന് കമ്മറ്റി ചെയര്‍മാനായി ബിനീഷ് കോടിയേരി പ്രവര്‍ത്തിച്ചിരുന്നു.

കേരള ക്രിക്കറ്റ് അസോസിയേഷനിലേക്ക് ആദ്യമായി വരുന്നത് 2018 ലായിരുന്നു. ബികെ 55 എന്ന പേരില്‍ ക്രിക്കറ്റ് ക്ലബ്ബ് രൂപീകരിച്ചാണ് കണ്ണൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷനിലേക്ക് ബിനീഷ് കോടിയേരി ആദ്യമായി എത്തിയത്. സിനിമാ താരങ്ങളുടെ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ മോഹന്‍ലാല്‍ നയിച്ച കേരള സ്ട്രൈക്കേഴ്സില് അംഗമായിരുന്നു. സി സി എല്ലിന്റെ വിവിധ സീസണുകളില്‍ കളിച്ചിട്ടുണ്ട്.
-
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ് -
കുംഭമേള താരത്തിന്റെ വിവാഹം; പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ, സിപിഎം നേതാക്കള്‍ക്കെതിരെ പരാതി












Click it and Unblock the Notifications