Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയമ പ്രകാരം മദ്യപിച്ചാല്‍ ആര്‍ക്കാണ് പ്രശ്നം? ഒളിഞ്ഞ് നോക്കേണ്ടെന്നും ചെമ്പന്‍ വിനോദ്

കൊച്ചി: തന്‍റെ ജീവിതത്തിലേക്ക് ഒളിഞ്ഞ് നോട്ടത്തിന്‍റെ കാര്യമില്ലെന്ന് നടന്‍ ചെമ്പന്‍ വിനോദ്. തന്നോട് ചോദിക്കാനുള്ളത് നേരിട്ട് ചോദിക്കാം,എല്ലാത്തിനും താന്‍ മറുപടി നല്‍കും. പിന്നെ എന്തിനാണ് ഒളിഞ്ഞ് നോട്ടമെന്നും ചെമ്പന്‍ വിനോദ് ചോദിച്ചു. മനോരമ ന്യൂസിന്‍റെ നേരെ ചൊവ്വേ പരിപാടിയിലാണ് വ്യക്തി ജീവിതത്തെ കുറിച്ചും സിനിമാ ജീവിതത്തെ കുറിച്ചുമെല്ലാം നടന്‍റെ തുറന്ന് പറച്ചില്‍.

സിനിമ ജനങ്ങളെ സ്വാധീനിക്കുമെന്ന് കരുതുന്നില്ല. സെന്‍സര്‍ബോര്‍ഡ് കുറേക്കൂടി ലിബറല്‍ ആകുമ്പോള്‍ നല്ല സിനിമകള്‍ ഉണ്ടാകുമെന്നും ചെമ്പന്‍ വിനോദ്.

 വഴിതെറ്റിയിട്ടില്ല

വഴിതെറ്റിയിട്ടില്ല

തന്നെ സിനിമ വഴി തെറ്റിച്ചിട്ടില്ല. ഒരിക്കല്‍ വഴി തെറ്റി പോയി അതില്‍ നിന്നെല്ലാം പലതും ഉള്‍ക്കൊണ്ട ശേഷം തിരിച്ച് വന്നയാളാണ് താന്‍. അതുകൊണ്ട് തന്നെ സിനിമയില്‍ എത്തി വഴി തെറ്റി പോകേണ്ട സാഹചര്യം ഉണ്ടായിട്ടില്ല. വഴിതെറ്റാന്‍ പാകത്തിലുള്ള ആശയങ്ങളോ വ്യക്തികളോ ഒന്നും തന്നെ സിനിമാ ജീവിതത്തില്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

 വലിയ സംഭവമൊന്നുമല്ല

വലിയ സംഭവമൊന്നുമല്ല

തന്‍റെ മകന്‍ അവന്‍റെ അമ്മയ്ക്കൊപ്പം ന്യൂയോര്‍ക്കിലാണ്, ഞാന്‍ ഇവിടേയും. മകനെ കാണാനായി സമ്മര്‍ വെക്കേഷനില്‍ താന്‍ ന്യൂയോര്‍ക്കിലേക്ക് പോകാറുണ്ട്. പിന്നെ മകന്‍ അമ്മയ്ക്കൊപ്പം മാത്രം ജീവിക്കുകയെന്നത് അമേരിക്കയില്‍ വലിയ സംഭവമേ അല്ല. മകനാണെങ്കിലും അവര്‍ക്ക് അവരുടേതായ സ്പേസ് കൊടുത്തേ പറ്റൂ. അവിടെ അങ്ങനെയാണ് അവര്‍ കുട്ടികളെ വളര്‍ത്തുന്നത്.

 മകനും അമ്മയും അമേരിക്കയില്‍

മകനും അമ്മയും അമേരിക്കയില്‍

അവന് പത്ത് വയസുണ്ട്. മകന്‍ അടുത്തില്ലെന്ന വിഷമം തനിക്കുണ്ട്. പക്ഷേ അവന്‍ തന്‍റെ സിനിമ കാണാറുണ്ട്. അവന്‍ അതില്‍ വിളിച്ച് തന്നോട് അഭിപ്രായം പറയാറുണ്ട്. താന്‍ ഇപ്പോള്‍ സിനിമയിലാണ്, അതുകൊണ്ട് തന്നെ അവിടെ ന്യൂയോര്‍ക്കില്‍ പോയി താമസിക്കാന്‍ സാധിക്കില്ല, പക്ഷേ മകന് ഇതെല്ലാം മനസിലാക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. തന്നെക്കാള്‍ നന്നായി മകനെ അവന്‍റെ അമ്മ വളര്‍ത്തുമെന്ന് തന്നെയാണ് വിശ്വാസം ചെമ്പന്‍ വിനോദ് പറഞ്ഞു.

 ആരില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് വേണ്ട

ആരില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് വേണ്ട

പ്രായപൂര്‍ത്തിയായ ഒരാളാണ് ഞാന്‍. നിയമപ്രകാരം സമ്പാദിക്കുന്നു. നിയമ പ്രകാരം മദ്യം വില്‍ക്കുന്ന സ്ഥലത്ത് പോയി താന്‍ വാങ്ങിക്കുന്നു. എന്‍റെ വീട്ടില്‍ വെച്ച് മദ്യപിക്കുന്നു. അതില്‍ ആര്‍ക്കാണ് പ്രശ്നം, ചെമ്പന്‍ വിനോദ് ചോദിക്കുന്നു. പൊതുജനത്തിന് ശല്യമുണ്ടാകാതെ മദ്യപിക്കണം, അത് താന്‍ ശ്രദ്ധിക്കുന്നുണ്ട്. തനിക്ക് ആരില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് വേണ്ടതില്ല. മദ്യപിക്കുന്നുവെന്ന് കരുതി തന്‍റെ ധാര്‍മ്മിക ഉത്തരവാദിത്തങ്ങളില്‍ നിന്ന് താന്‍ മാറി നിന്നിട്ടില്ല.

 ബോധിപ്പിച്ച് ജീവിക്കാന്‍ കഴിയില്ല

ബോധിപ്പിച്ച് ജീവിക്കാന്‍ കഴിയില്ല

നന്നായി ഭക്ഷണം കഴിക്കുക, മദ്യപിക്കുക ഇതൊക്കെ തന്‍റെ ശീലമാണ്. ഷൂട്ടിങ്ങ് കഴിഞ്ഞ് ചില ദിവസങ്ങളിലാണ് വീട്ടില്‍ പോകുക. അപ്പോള്‍ അമ്മ വെച്ചുണ്ടാക്കുന്ന ഭക്ഷണം മതിയാവോളം കഴിക്കും. അതില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താറില്ല. പ്രിയപ്പെട്ട കാര്യങ്ങളെല്ലാം ഇഷ്ടത്തോടെ ചെയ്യുന്നയാളാണ് താന്‍.എല്ലാവരേയും ബോധിപ്പിച്ച് ജീവിപ്പിക്കാന്‍ തനിക്ക് സാധിക്കില്ല. അതിന്‍റെ ആവശ്യവും ഉണ്ടെന്ന് കരുതുന്നില്ല. നിയമാനുസൃതമായി ജീവിക്കുക, അതാണ് തന്‍റെ പോളിസി,, ചെമ്പന്‍ വിനോദ് പറഞ്ഞു.

 നല്ല സിനിമകള്‍ ഉണ്ടാകൂ

നല്ല സിനിമകള്‍ ഉണ്ടാകൂ

നിത്യ ജീവിതത്തില്‍ ഉപയോഗിക്കുന്ന വാക്കുകള്‍ പോലും സിനിമയില്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന തരത്തില്‍ സിനിമയില്‍ സെന്‍സര്‍ ചെയ്യുന്നതിനോട് തനിക്ക് വിയോജിപ്പുണ്ട്. സിനിമ ജനങ്ങളെ സ്വാധീനിക്കുമെന്ന് കരുതുന്നില്ല. സെന്‍സര്‍ബോര്‍ഡ് കുറേക്കൂടി ലിബറല്‍ ആകുമ്പോള്‍ നല്ല സിനിമകള്‍ ഉണ്ടാകുമെന്നും ചെമ്പന്‍ വിനോദ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+