Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓഖിയിൽ വീട് പോയി, കൊവിഡിൽ സിനിമയും! മീൻ വിറ്റ് 'ആക്ഷന്‍ ഹീറോ ബിജു'വിലെ വയർലെസ് കളളൻ കോബ്ര

ആലപ്പുഴ: നിവിന്‍ പോളിയുടെ സൂപ്പര്‍ ഹിറ്റ് സിനിമയായ ആക്ഷന്‍ ഹീറോ ബിജുവില്‍ രസകരമായ നിരവധി കഥാപാത്രങ്ങളുണ്ട്. സിനിമ കണ്ട ആരും മറക്കാത്ത ഒരു കഥാപാത്രമാണ് കോബ്ര. പോലീസുകാരുടെ വയര്‍ലെസ് സെറ്റ് മോഷ്ടിച്ചതിന് ശേഷം രാജേഷ് സൃഷ്ടിച്ച ചിരിമുഹൂര്‍ത്തങ്ങള്‍ കണ്ടവരാരും മറക്കാനിടയില്ല.

എന്നാല്‍ വെള്ളിത്തരയ്ക്ക് പുറത്തുളള രാജേഷിന്റെ ജീവിതത്തില്‍ ആ ചിരിയില്ല. ജീവിക്കാന്‍ വേണ്ടി ഉണക്ക മീന്‍ വില്‍ക്കുകയാണ് രാജേഷ് ഇപ്പോള്‍. വിശദമായി അറിയാം..

ആദ്യത്ത സിനിമ

ആദ്യത്ത സിനിമ

ആക്ഷന്‍ ഹീറോ ബിജു എന്ന എബ്രിഡ് ഷൈന്‍ ചിത്രം രാജേഷിന്റെ ആദ്യത്തെ സിനിമയാണ്. വളരെ ചെറിയ ഒരു കഥാപാത്രവും ആയിരുന്നു രാജേഷിനതില്‍. എന്നാല്‍ ആ ഒരൊറ്റ കഥാപാത്രത്തോടെ തന്നെ രാജേഷ് ഹിറ്റായി. സിനിമയിലെ കഥാപാത്രത്തിന്റെ പേര് ജീവിതത്തിലും വീണു. അങ്ങനെ രാജേഷ് കോബ്ര രാജേഷായി.

ജീവിതം ദുരിതത്തിൽ

ജീവിതം ദുരിതത്തിൽ

കൊവിഡ് ലോക്ക് ഡൗണ്‍ ആരംഭിച്ചതോടെ സിനിമയിലേത് അടക്കം പല കലാകാരന്മാരും വരുമാനം ഇല്ലാതെ ദുരിതക്കയത്തിലേക്ക് വീണിരിക്കുകയാണ്. ഇനി എന്ന് കൊവിഡ് ഇല്ലാതാകുമെന്നോ കലാരംഗത്തേക്ക് തിരികെ വരാനാകുമെന്നോ ആര്‍ക്കും ഒരുറപ്പും ഇല്ല. കൊവിഡ് ലോക്ക്ഡൗണ്‍ കോബ്ര രാജേഷിന്റെ ജീവിതത്തെയും ദുരിതത്തിലാക്കിയിരിക്കുകയാണ്.

കടപ്പുറത്ത് മീൻ കച്ചവടം

കടപ്പുറത്ത് മീൻ കച്ചവടം

സിനിമ അല്ലെങ്കില്‍ ജീവിക്കാന്‍ മറ്റൊരു വഴി. അതാണ് കോബ്ര രാജേഷ് സ്വീകരിച്ച പോളിസി. സിനിമ ഇല്ലാതായതോടെ ജീവിക്കാന്‍ രാജേഷ് കണ്ടെത്തിയ വഴി ഉണക്ക മീന്‍ കച്ചവടമാണ്. ആലപ്പുഴയിലെ വളഞ്ഞ വഴി കടപ്പുറത്ത് ചെന്നാല്‍ കോബ്ര രാജേഷിനെ കാണാം. രാജേഷ് അവിടെ മീന്‍ ഉണക്കി പൊരി വെയിലത്ത് വില്‍പ്പന നടത്തുന്നുണ്ടാകും.

ഓഖിയിൽ വീട് പോയി

ഓഖിയിൽ വീട് പോയി

കൊവിഡിന് മുന്‍പേ തന്നെ വലിയ ദുരന്തങ്ങള്‍ രാജേഷിന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. കടപ്പുറത്തിന് സമീപത്തായിരുന്നു രാജേഷിന്റെ വീട്. എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് വീശിയടിച്ച ഓഖി ചുഴലിക്കാറ്റില്‍ രാജേഷിന്റെ വീട് നിലം പൊത്തി. ഇതോടെ രാജേഷും കുടുംബവും വാടക വീട്ടിലേക്ക് താമസം മാറി. അതിനിടെയാണ് ഇരുട്ടടി പോലെ കൊവിഡിന്റെ വരവ്.

സിനിമയിലേക്ക് തന്നെ മടങ്ങണം

സിനിമയിലേക്ക് തന്നെ മടങ്ങണം

ആക്ഷന്‍ ഹീറോ ബിജുവിലെ വേഷം ഹിറ്റായതോടെ രാജേഷിനെ തേടി മറ്റ് പല സിനിമകളിലും അവസരങ്ങള്‍ വന്നിരുന്നു. അതിലൂടെ ജീവിതം ഒരുകരപറ്റിക്കാമെന്ന പ്രതീക്ഷയാണ് കൊവിഡ് തെറ്റിച്ചത്. അമ്മയും ഭാര്യയും രണ്ട് പെണ്‍മക്കളുമാണ് രാജേഷിന്റെ കുടുംബത്തിലുളളത്. കൊവിഡ് കാലം കഴിയുമ്പോള്‍ സിനിമയിലേക്ക് തന്നെ മടങ്ങണം എന്നാണ് കോബ്ര രാജേഷിന്റെ മോഹം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+