കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ മൂന്നരക്കോടി ജനങ്ങളില്‍ ആ ചങ്കൂറ്റം ഉണ്ടായത് എനിക്ക് മാത്രമാണ്; മനസ് തുറന്ന് നടന്‍ ദേവന്‍

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിലും സിനിമാ താരങ്ങള്‍ രാഷ്ട്രീയത്തിലേക്ക് സജീവമായി രംഗപ്രവേശനം ചെയ്തപ്പോഴൊക്കെ ആ പ്രവണ​ത വളരെ കുറഞ്ഞ് നിന്നൊരു സംസ്ഥാനമായിരുന്നു കേരളം. പ്രേം നസീര്‍ സ്വന്തമായി ഒരു രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും ആ ശ്രമം ഉപേക്ഷിച്ച് ചെറിയൊരു കാലയളവില്‍ കോണ്‍ഗ്രസുമായി സഹകരിക്കുകയാണുണ്ടായത്.

ഇന്ത്യൻ ട്രാക്കുകളിൽ ഇനി സ്വകാര്യ ട്രെയിനുകളും, തിരുവനന്തപുരം-ഗുവാഹത്തി ഉൾപ്പെടെ 100 റൂട്ടുകൾഇന്ത്യൻ ട്രാക്കുകളിൽ ഇനി സ്വകാര്യ ട്രെയിനുകളും, തിരുവനന്തപുരം-ഗുവാഹത്തി ഉൾപ്പെടെ 100 റൂട്ടുകൾ

പിന്നീട് ചില താരങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയോടെ സ്വതന്ത്രരായി മത്സരിച്ച് വിജയിക്കുകയും പരാജയപ്പെടുകയും ചെയ്തെങ്കിലും പൊതുവെ മലയാള നടീ നടന്‍മാര്‍ രാഷ്ട്രീയത്തോട് കൃത്യമായ അകലം പാലിച്ചു പോന്നിരുന്നു എക്കാലവും. എന്നാല്‍ ഇതിന് ഏക തിരുത്തായി നില്‍ക്കുന്നത് നടന്‍ ദേവന്‍ മാത്രമാണ്. കേരളത്തില്‍ പുതിയൊരു രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കിയ ഓരേയൊരു സിനിമാ താരമാണ് ദേവന്‍. തന്‍റെ രാഷ്ട്രീയ നിലപാടുകളെ കുറിച്ച് ഇടക്കാലത്തിന് ശേഷം മനസ്സു തുറക്കുകയാണ് ദേവന്‍. വിശദാംശങ്ങള്‍ ഇങ്ങനെ...

'കേരള പീപ്പിള്‍സ് പാര്‍ട്ടി'

'കേരള പീപ്പിള്‍സ് പാര്‍ട്ടി'

'കേരള പീപ്പിള്‍സ് പാര്‍ട്ടി' എന്ന് പാര്‍ട്ടി രൂപീകരിച്ചായിരുന്നു ദേവന്‍ കേരള രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവെച്ചത്. പാര്‍ട്ടിക്ക് വലിയ ചലനങ്ങളൊന്നും കേരള രാഷ്ട്രീയത്തില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും വലിയ പദ്ധതികളും ലക്ഷ്യങ്ങള്‍ തന്‍റെ പാര്‍ട്ടി രൂപീകരണത്തിന് പിന്നില്‍ ഉണ്ടായിരുന്നെന്നാണ് കേരള കൗമുദിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ദേവന്‍ പറയുന്നത്.

ദുബായിയില്‍

ദുബായിയില്‍

രാഷ്ട്രീയ പാര്‍ട്ടി തുടങ്ങിയപ്പോള്‍ തന്‍റെ അടുത്ത സുഹൃത്തുക്കള്‍ക്ക് പോലും സംശയം ഉണ്ടായിരുന്നെന്ന് നടന്‍ പറയുന്നു. പാര്‍ട്ടി തുടങ്ങി അഞ്ചാറ് മാസം കഴിഞ്ഞപ്പോള്‍ ഞാന്‍ ദുബായിലേക്ക് പോയി. അവിടെ ഞാന്‍ താമിസിക്കുന്ന ഹോട്ടലിലേക്ക് എന്‍റെ ക്ലാസ്മേറ്റ്സായിരുന്നു കുറച്ചു പേര്‍ കാണാന്‍ വന്നു. അവരൊക്കെ വലിയ നിലയില്‍ ഇരിക്കുന്നവരായിരുന്നു.

എന്തിനാടാ രാഷ്ട്രീയ പാര്‍ട്ടി തുടങ്ങിയത്

എന്തിനാടാ രാഷ്ട്രീയ പാര്‍ട്ടി തുടങ്ങിയത്

ചെറിയ പേടിയോടെയാണെങ്കില്‍ നീ എന്തിനാടാ രാഷ്ട്രീയ പാര്‍ട്ടി തുടങ്ങിയതെന്ന് അവരില്‍ ഒരാള്‍ എന്നോട് ചോദിച്ചു. ഞാന്‍ പറഞ്ഞു, ഒരു വേശ്യാലയം ഒന്നും അല്ലാലോ തുടങ്ങിയത്. നിങ്ങള്‍ എല്ലാരും ഞാന്‍ എന്തോ ചീത്തകാര്യം ചെയ്തത് പോലെയാണല്ലോ സംസാരിക്കുന്നതെന്ന് ഞാന്‍ തിരിച്ചു ചോദിച്ചു.

Recommended Video

cmsvideo
Actor Mamukkoya protests against Citizenship bill | Oneindia Malayalam
കെ എസ് യുവിലായിരുന്നു

കെ എസ് യുവിലായിരുന്നു

രാഷ്ട്രീയം ചെളിക്കുണ്ടാണ് അതിനകത്ത് വീണാല്‍ കുഴപ്പമാണ് എന്നുള്ള മറുപടിയായിരുന്നു അപ്പോള്‍ അവര്‍ എനിക്ക് തന്നത്. ഞാന്‍ കോലേജ് ലൈഫില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൊക്കെ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് അവര്‍ക്കറിയാം. കെ എസ് യുവിലായിരുന്നു. അഞ്ച് വര്‍ഷക്കാലം വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ വളരെ സജീവമായി ഞാന്‍ പ്രവര്‍ത്തിച്ചു.

അഭിപ്രായ വ്യത്യാസം

അഭിപ്രായ വ്യത്യാസം

വിശ്വസിച്ച പാര്‍ട്ടിയില്‍ നിന്ന് ഒരു അഭിപ്രായ വ്യത്യാസം വന്നപ്പോഴാണ് അതിനെ എതിര്‍ത്തുകൊണ്ട് കേരള പീപ്പിള്‍ പാര്‍ട്ടി രൂപീകരിച്ചത്. ഞാന്‍ കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ സുഹൃത്തുകള്‍ക്ക് കാര്യങ്ങള്‍ മനസ്സിലായി. തുടര്‍ന്ന് എന്‍റേയും പാര്‍ട്ടിയുടേയും നിലപാട് മറ്റുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ വേണ്ടി അവര്‍ ഒരു മീറ്റിങ് തയ്യാറാക്കി.

ഒറ്റ മറുപടി

ഒറ്റ മറുപടി

സാധാരണ ജനങ്ങളും പൗരപ്രമുഖരും ഒക്കെ അടങ്ങുന്ന അഞ്ഞൂറോളം പേര്‍ വരുന്നൊരു സദസ്സായിരുന്നു അവര്‍ ഒരുക്കിയിരുന്നത്. പരിപാടി തുടങ്ങിയപ്പോള്‍ എന്തുകൊണ്ടാണ് നിങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി തുടങ്ങിയതെന്ന് സദസ്സില്‍ നിന്നൊരാള്‍ എഴുന്നേറ്റ് നിന്ന് ചോദിച്ചു' ഞാന്‍ എന്‍റെ രാഷ്ട്രത്തെ സ്നേഹിക്കുന്നത് കൊണ്ട്' എന്ന ഒറ്റ മറുപടി യായിരുന്നു എനിക്ക് ഉണ്ടായിരുന്നത്.

എല്ലാവരും കയ്യടിച്ചു

എല്ലാവരും കയ്യടിച്ചു

അപ്പോള്‍ എല്ലാവരും കയ്യടിച്ചു. ഇതേ ചോദ്യം ഇവിടെ വരുന്ന വലിയ വലിയ രാഷ്ട്രീയ നേതാക്കളോട് ചോദിച്ചപ്പോള്‍ അവരൊക്കെ പത്തോ പതിനഞ്ചോ സമയം എടുത്താണ് ഉത്തരം നല്‍കിയത്. എന്നാല്‍ ദേവന്‍ മറപടി നല്‍കിയത് ഒറ്റസെക്കന്‍ഡില്‍ ഒറ്റവാക്കിലാണെന്ന് അവര്‍ പറഞ്ഞു. എന്‍റെ ആ ഉത്തരത്തില്‍ എല്ലാമുണ്ടായിരുന്നു.

പ്രബുദ്ധത തന്നെയാണ് പ്രശ്നം

പ്രബുദ്ധത തന്നെയാണ് പ്രശ്നം

വളരെ പ്രബുദ്ധരായ ജനമാണ് കേരളത്തിലേത്. ആ പ്രബുദ്ധത തന്നെയാണ് കേരളത്തിലെ പ്രശ്നം. മൂന്നുകോടിയിലേറെ ജനങ്ങള്‍ ഉള്ള കേരളത്തില്‍ എനിക്ക് മാത്രമാണ് പുതിയൊരു രാഷ്ട്രീയ പാര്‍ട്ടി തുടങ്ങാന്‍ സാധിച്ചത്. ആ ഒരു ചങ്കൂറ്റം ഉണ്ടായത് എനിക്ക് മാത്രമാണ്. ഒരു രാഷ്ട്രീയ പ്രസ്ഥാനം തുടങ്ങുന്നതിലെ പ്രശ്നങ്ങള്‍, വെല്ലുവിളി എല്ലാം എനിക്ക് നേരിടേണ്ടി വന്നു.

പാര്‍ട്ടി തുടങ്ങിയപ്പോള്‍

പാര്‍ട്ടി തുടങ്ങിയപ്പോള്‍

തിരുവനന്തപുരത്ത് വെച്ചാണ് എന്‍റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനം ഞാന്‍ നടത്തിയത്. അപ്പോള്‍ തന്നെ ആയിരത്തിലേറെ ആളുകള്‍ എന്‍റെ അടുത്ത് വന്ന പല കാര്യങ്ങളും സംസാരിക്കാനും തുടങ്ങി. എന്നാല്‍ ഈ രീതി പോര, എല്ലാവരും ഒരിടത്ത് ഒരുമിച്ചിരുന്ന് നമ്മള്‍ ആരൊക്കെയാണെന്നും വ്യക്തമായി അറിയണണെന്ന് ഞാന്‍ പറഞ്ഞു. അതിനാല്‍ അടുത്തൊരു ദിവസം ഒരു ഹാളില്‍ യോഗം ചേരാനും തീരുമാനിച്ചു.

100 രൂപ വീതം

100 രൂപ വീതം

യോഗത്തിലേക്ക് വരുമ്പോള്‍ എല്ലാവരോടും 100 രൂപ വീതം കൊണ്ടുവരാനും ഞാന്‍ ആവശ്യപ്പെട്ടു. ഒരു ചായക്കാശ് വേണല്ലോ. ആയിരം പേരോടാണ് ഞാന്‍ ഇക്കാര്യം പറഞ്ഞത്. എന്നാല്‍ യോഗത്തിന് എത്തിയത് 10 പേര്‍ മാത്രമാണ്. യഥാര്‍ത്ഥത്തില്‍ ഇതിനോട് എത്രപേര്‍ ആത്മാര്‍ത്ഥപരമായി സമീപിക്കുന്നു എന്നറിയാനുള്ള എന്‍റെ ഒരു ടെക്നിക് ആയിരുന്നു അത്.

ആര്‍ക്കും ഒന്നും അറിയില്ല

ആര്‍ക്കും ഒന്നും അറിയില്ല

അന്നത്തെ ആ പത്ത് പേര്‍ ഇന്നും എന്‍റെ കൂടെ ഉണ്ട്. പത്തില്‍ നിന്ന് ആ സഖ്യം ഇന്ന് 1400 പേരായി. രാഷ്ട്രീയം എന്താണെന്ന് അറിയാത്ത നേതാക്കന്‍മാരും, രാഷ്ട്രീയം നഷ്ടപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളുമാണ് ഇവിടുത്തെ പ്രശ്നം. രാഷ്ട്രീയം എന്നത് വലിയൊരു പവിത്രമായ ഒരു കാര്യമാണ്. ഭരണഘടനയെക്കുറിച്ചൊക്കെ രാഷ്ട്രീയ നേതാക്കന്‍മാരൊക്കെ വലിയ പ്രസംഗങ്ങള്‍ നടത്തും എന്നാല്‍ ആര്‍ക്കും ഭരണഘടനയെക്കുറിച്ച് ഒന്നും അറിയില്ല.

 എസ്പിയേയും ബിഎസ്പിയേയും പിന്തള്ളി, യുപിയില്‍ പ്രിയങ്കയുടെ ചിറകിലേറി കോണ്‍ഗ്രസ്; പക്ഷെ അതു പോരാ.. എസ്പിയേയും ബിഎസ്പിയേയും പിന്തള്ളി, യുപിയില്‍ പ്രിയങ്കയുടെ ചിറകിലേറി കോണ്‍ഗ്രസ്; പക്ഷെ അതു പോരാ..

 'ബാങ്ക് ഓഫീസര്‍ യുവാവ് സ്ത്രീ സൗഹൃദം ക്ഷണിക്കുന്നു'; ചീത്ത വിളിക്കേണ്ട, യുവാവിന് പറയാനുള്ളത് 'ബാങ്ക് ഓഫീസര്‍ യുവാവ് സ്ത്രീ സൗഹൃദം ക്ഷണിക്കുന്നു'; ചീത്ത വിളിക്കേണ്ട, യുവാവിന് പറയാനുള്ളത്

English summary
actor devan about his political party and it's formation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X