• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആകാരമികവും സൗന്ദര്യവും കാരണം സൂപ്പര്‍സ്റ്റാറുകള്‍ തന്‍റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയെന്ന് ദേവന്‍

  • By Desk

മലയാള സിനിമയിലെ താരരാജാക്കന്‍മാരുടേയും സംഘനകളുടേയും അനിഷ്ടം നേരിടേണ്ടി വന്നതിനാല്‍ സിനിമയില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെട്ട പല നടീനടന്‍മാരുമുണ്ട്. മലയാളം സിനിമകണ്ട എക്കാലത്തേയും മികച്ച നടന്‍മാരില്‍ ഒരാളായ തിലകനടക്കുമുള്ള നടന്‍മാര്‍ ഇത്തരത്തില്‍ മാറ്റിനിര്‍ത്തപ്പെട്ടിട്ടുണ്ട്.

സിനിമാ സംഘടനയോടുള്ള എതിര്‍പ്പാണ് തിലകന്റെ കാര്യത്തില്‍ പ്രധാന എതിരാളിയായിരുന്നതെങ്കില്‍ താരരാജാക്കന്‍മാരുടെ അനിഷ്ടം നേരിടേണ്ടി വന്നതിനാല്‍ സിനിമയില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെട്ടതായി ചില നടികള്‍ പ്രതികരിച്ചിട്ടുണ്ട്. ദിലീപ് സിനിമയിലെ അവരം നഷ്ടപ്പെടുത്തുന്നുവെന്ന് കൊച്ചിയില്‍ അക്രമിക്കപ്പെട്ട നടി താരസംഘടനയ് പരാതി നല്‍കുക പോലുമുണ്ടായി. ഇപ്പോള്‍ തന്നെ സിനിമയില്‍ നിന്ന് അകറ്റി നിര്‍ത്താനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് നടനായ ദേവന്‍.

ദേവന്‍

ദേവന്‍

ഒരുപിടി ചിത്രങ്ങളുമായി മലയാളത്തില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ വളരെ പെട്ടന്നായിരുന്നു ദേവന്‍ മലയാള സിനിമയില്‍ നിന്ന് അപ്രതക്ഷമായത്. ഈ കാണാതാകലിന് പിന്നിലെ കാരണം വ്യക്തമാക്കിക്കൊണ്ടാണ് ദേവന്‍ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.

ഭയം

ഭയം

നായകനേക്കാള്‍ വില്ലന് ശ്രദ്ധ ലഭിക്കുമെന്ന് ഭയന്ന് സൂപ്പര്‍സ്റ്റാറുകളാണ് തന്നെ സിനിമയില്‍ നിന്ന് തഴയഞ്ഞത്. ദേവനെന്ന നടന്റെ കഴിവിനെ മലയാള സിനിമ പൂര്‍ണ്ണായി ഉപയോഗപ്പെടുത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു ദേവന്‍.

രജനീകാന്ത്

രജനീകാന്ത്

രജനീകാന്ത്, മമ്മൂട്ടി, മോഹന്‍ലാല്‍,ജയറാം,സൂര്യ എന്നിങ്ങനെ പ്രമുഖരായ ഒട്ടേറെ നടന്‍മാരോടൊപ്പം ഞാന്‍ അഭിനയിച്ചു. അഭിനയിക്കാന്‍ യാതൊരു താല്‍പര്യവുമില്ലാതിരുന്ന ഞാന്‍ ഇത്രയും വലിയനിലയില്‍ എത്തിയില്ലേയെന്നും കൗമുദി ഫ്‌ലാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ ദേവന്‍ പറഞ്ഞു.

ആകാരമികവും സൗന്ദര്യവും

ആകാരമികവും സൗന്ദര്യവും

എന്റെ ആകാരമികവും സൗന്ദര്യവും കാരണം മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകള്‍ എന്നെ വില്ലനാക്കാന്‍ ഭയപ്പെട്ടു. താന്‍ അഭിനയിച്ച പലസിനിമകളിലും നായകനൊപ്പം പ്രതിനായകുനും അംഗീകരിക്കപ്പെട്ടു. പിന്നീട് ഞാന്‍ തഴയപ്പെടുകയായിരുന്നു. നായകനേക്കാള്‍ ശ്രദ്ധ വില്ലന് ലഭിക്കുമോ എന്ന ഭയപ്പാടായിരുന്നു ഇതിനു പിന്നിലെന്നും ദേവന്‍ വ്യക്തമാക്കി.

നിറഞ്ഞുനിന്ന ദേവന്‍

നിറഞ്ഞുനിന്ന ദേവന്‍

ഒന്നിനൊന്ന് വ്യത്യസ്തമായ സിനിമകളുമായി ഒരുകാലത്ത് സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന താരമാണ് ദേവന്‍. മോഹന്‍ലാലിനും മമ്മൂട്ടിക്കും സുരേഷ് ഗോപിക്കുമൊപ്പവുമൊക്കെ മത്സരിച്ച് അഭിനയിച്ച താരം ഇടക്കാലത്ത് സിനിമയില്‍ സജീവമല്ലായിരുന്നു. മലയാളത്തില്‍ മാത്രമല്ല അന്യഭാഷകളിലും ഈ താരം സജീവമായിരുന്നു.

കുടുംബം

കുടുംബം

സഹനടനായിത്തുടങ്ങിയ അദ്ദേഹം പിന്നീട് ഏത് തരത്തിലുള്ള കഥാപാത്രത്തെയും അവതരിപ്പിക്കാന്‍ കെല്‍പ്പുള്ള താരമാണ് താനെന്ന് തെളിയിച്ചിരുന്നു. കലാപാരമ്പര്യമുള്ള കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. രാമു കാര്യാട്ടിന്റെ അനന്തരവനാണ് ഇദ്ദേഹം. അദ്ദേഹത്തിന്റെ മകളെയാണ് താരം വിവാഹം ചെയ്തത്.

അരവിന്ദന്റെ അതിഥികളില്‍

അരവിന്ദന്റെ അതിഥികളില്‍

സിനിമയിലും സീരിയലിലും സജീവമായിരുന്ന ഈ താരം നീണ്ട ഇടവേളയ്ക്ക് ശേഷം അരവിന്ദന്റെ അതിഥികളില്‍ അഭിനയിച്ചിരുന്നു. ശ്രീനിവാസനും വിനീത് ശ്രീനിവാസനുമൊപ്പം ശക്തമായ കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.

മിന്നാമിനുങ്ങിന് നുറുങ്ങുവെട്ടം

മിന്നാമിനുങ്ങിന് നുറുങ്ങുവെട്ടം

പാര്‍വതിയോടൊപ്പം അഭിനയിച്ച മിന്നാമിനുങ്ങിന് നുറുങ്ങുവെട്ടം എന്ന സിനിമയും അതിലെ മെല്ലെ മെല്ലെ എന്ന ഗാനവും ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്.

വില്ലന്‍ വേഷത്തില്‍

വില്ലന്‍ വേഷത്തില്‍

പ്രണയനായകനായി നിറഞ്ഞുനിന്നതിന് പിന്നാലെയാണ് വില്ലത്തരത്തിലേക്ക് നീങ്ങിയത്. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും വില്ലനായാണ് പിന്നീട് അദ്ദേഹമെത്തിയത്. വില്ലന്‍ വേഷത്തില്‍ തുടക്കം കുറിച്ചപ്പോഴും മികച്ച സ്വീകാര്യതയാണ് ഈ താരത്തിന് ലഭിച്ചിരുന്നത്.

English summary
actor devan about malayalam movie industry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more