Get Updates
Get notified of breaking news, exclusive insights, and must-see stories!

'മലയാളം സിനിമയിലെ നായകന്മാരിലെ യഥാർത്ഥ പുരുഷൻ'; ജോജുവിനെ പുകഴ്ത്തി നടൻ ദേവൻ

കൊച്ചി: റോഡ് ബ്ലോക്ക് ചെയ്ത് കൊണ്ടുളള കോണ്‍ഗ്രസ് സമരത്തിന് എതിരെ പ്രതികരിച്ച ജോജു ജോര്‍ജിനെ പിന്തുണച്ച് നടന്‍ ദേവന്‍ രംഗത്ത്. മലയാള സിനിമയിലെ നായകന്മാരിലെ യഥാര്‍ത്ഥ പുരുഷനെ ആണ് ജോജുവില്‍ കണ്ടതെന്ന് ദേവന്‍ ഫേസ്ബുക്കില്‍ എഴുതിയ തുറന്ന കത്തില്‍ പറയുന്നു.

ജോജു സിനിമയില്‍ ഇപ്പോള്‍ പിടിച്ചെടുത്ത സ്ഥാനമാണ് ചിലര്‍ക്ക് സഹിക്കാനാകാത്തത് എന്നും വാസ്തവത്തില്‍ ആരും ശ്രദ്ധിക്കാതെ പോകുമായിരുന്ന പ്രകടനം നാല് പേരറിഞ്ഞത് ജോജു കാരണമാണ് എന്നും ദേവന്‍ പ്രതികരിച്ചു.

എന്തൊരു സുന്ദരി! പ്രിയ താരം ഭാവനയുടെ പുതിയ ചിത്രങ്ങൾ വൈറൽ

1

ദേവൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ: '' സിനിമ നടൻ ജോജുവിന് ഒരു തുറന്ന കത്ത്... പ്രിയ ജോജു, നിനക്ക് ഒരായിരം അഭിനന്ദനങ്ങൾ, അനുമോദനങ്ങൾ.... കൂടാതെ ഒരായിരം നന്ദിയും... മലയാളം സിനിമയിലെ നായകന്മാരിലെ യഥാർത്ഥ പുരുഷനെ നിന്നിൽ കാണാൻ കഴിഞ്ഞതിൽ ആശംസ്സകൾ... കഴിഞ്ഞ ദിവസ്സം കൊച്ചിയിൽ നടന്ന രാഷ്ട്രീയ പാർട്ടിയുടെ റോഡ് ഉപരോധത്തിൽ, ഒരു കക്ഷി രാഷ്ട്രീയ പാർട്ടിടെയും പിൻബലമില്ലാതെ, പൗരന്റെ പൗരബോധത്തിന്റെ മാത്രം പിൻബലത്തിൽ, ജോജു, നീ കാണിച്ച ഉത്തരവാദത്തിനാണ് ഈ ആശംസ്സകൾ...

2

ഒരു " തറ ഗുണ്ട " അല്ല എന്ന് നീ തെളിയിച്ചതിനാണ് ഈ ആശംസ്സകൾ... പുതിയ മലയാളത്തിന്റെ യുവത്വത്തിന്റെ പ്രതീകമായി, നെറികെട്ട കുറെ രാഷ്ട്രീയ വേഷ ധാരികൾക്കു എതിരായി നീ ഉയർത്തിയ ശബ്ദത്തിനാണ് ഈ ആശംസ്സകൾ... ഉത്തരവാദിത്വമുള്ള ഒരു ദേശീയ രാഷ്ട്രീയ പ്രസ്ഥാനത്തിലെ, അതും മലയാളികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രാഷ്ട്രീ പാർട്ടിയിലെ പത്തു പതിനഞ്ചു പേര് മാത്രം നടത്തിയ പ്രകടനത്തിനെതിരെ നീ പ്രതികരിച്ചതിനാണ് ഈ ആശംസ്സകൾ....

3

നിന്നെ ഒരു കള്ളുകുടിയനായി മുദ്രകുത്താൻ കാത്തിരുന്ന ഒരു ചെറിയ വിഭാഗം മാധ്യമ പ്രവർത്തകരെ നിരാശരാക്കി തിരിച്ചയച്ചതിനാണ് ഈ ആശംസ്സകൾ... ആവശ്യത്തിനും അനാവശ്യത്തിനും പേന കൊണ്ട് യുദ്ധം ചെയ്യുന്ന നിന്റെ സുഹൃത്തുകളായ സിനിമാക്കാരെ ഞെട്ടിച്ചതിനാണ് ഈ ആശംസ്സകൾ... സത്യത്തിൽ അവിടെ നിന്നോടൊപ്പം പ്രതികരിച്ചത് കുടിനിന്ന ജനങ്ങളും കുടി ആണ്... ഞാൻ കണ്ട വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണത്... എന്നിട്ടും നിന്നെ മാത്രം പ്രതികൂട്ടിൽ നിർത്തുന്നത് എന്തുകൊണ്ടാണ്???

4

ഓർമ വെച്ച നാലു മുതൽ സിനിമ നടനാകാൻ ആഗ്രഹിച്ചു് നീ ചിലവാക്കിയ വേദനകൾക്കും അവഗനകൾക്കും ശേഷം നീ പിടിച്ചെടുത്ത നിന്റെ ഇപ്പോളത്തെ "സ്ഥാനം ".. അതാണ് ഇവർക്കു സഹിക്കാനാവാത്തത്... വാസ്തവത്തിൽ, ആരും ശ്രദ്ധിക്കാതെ പോകേണ്ടിയിരുന്ന ഈ " പ്രകടനം " നാലുപേരറിഞ്ഞത് നീ കാരണമല്ലേ?? അതെങ്കിലും നിന്നെ ക്രൂസിലേറ്റുന്നവർ തിരിച്ചറിയേണ്ടതല്ലേ?? പ്രതികരിക്കുന്നവരെ കള്ളുകുടിയന്മാറ്റും ലഹരി ഉപയോഗിക്കുന്നവരും ആയി മുദ്രകുത്തുന്ന നമ്മുടെ സമൂഹമല്ലേ ഇതിനു ഉത്തരവാദികൾ??..

Recommended Video

cmsvideo
    old video of Joju talking about petrol price shared in congress pages | Oneindia Malayalam
    5

    പ്രതികരിക്കാനും സമരം ചെയ്യാനും ഉള്ള അവസരം ഉറപ്പിക്കുന്ന ഒരു ഭരണഘടനാ ആണ് നമ്മുക്കുള്ളത്... അതിനു ഇന്ത്യയിലുള്ള സ്വാതന്ത്ര്യം മറ്റൊരു രാജ്യത്തും ഇല്ല, അനിയാ... പക്ഷെ, അത് മറ്റുള്ളവരുടെ പൗരവകാശത്തിന്റെ നെഞ്ചിൽ ചവുട്ടി നിന്നു കൊണ്ടാവരുതെന്നു നീ പറഞ്ഞത് നൂറു ശതമാനം ശരിയാണ്, അനിയാ... " ഞങ്ങളെ തല്ലേണ്ടമ്മാവാ, ഞങ്ങൾ നന്നാവില്ല ".... ഇതാണ് ഇവരുടെ മനോഭാവം...

    നമ്മൾ തമ്മിൽ അത്രവലിയ ദൈനംദിന ബന്ധങ്ങൾ ഇല്ലെങ്കിലും, അനിയാ, ജോജു, ഞാൻ ഉണ്ടാവും നിന്നോടൊപ്പം... B. ഉണ്ണികൃഷ്ണനെ പോലെ...

    സ്നേഹത്തോടെ

    സ്വന്തം

    Devettan

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+