കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പിണറായി പരാജിതനല്ല';മലക്കം മറിഞ്ഞ് ദേവൻ;'പൊളിക്കാൻ കഴിയാത്ത അടിത്തറ,അഴിക്കാൻ കഴിയാത്ത കെട്ടുറപ്പ്'

Google Oneindia Malayalam News

തിരുവനന്തപുരം; മുഖ്യമന്ത്രി പിണറായി വിജയനെ കടുത്ത ഭാഷയിൽ വിമർശിച്ച താരമാണ് നടൻ വിജയൻ.തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് ദേവൻ പിണറായിക്കെതിരെ ഫേസ്ബുക്കിൽ നെടുനീളൻ പോസ്റ്റും പങ്കുവെച്ചിരുന്നു. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് തൊട്ട് പിന്നാലെ തന്റെ പഴയ നിലപാടിൽ മലക്കം മറിഞ്ഞിരിക്കുകയാണ് താരം.ഫേസ്ബുക്കിലൂടെയാണ് മുഖ്യനെ പുകഴ്ത്തിയുള്ള ദേവന്റെ പ്രതികരണം. പോസ്റ്റ് വായിക്കാം

Recommended Video

cmsvideo
പിണറായി മാസ്സ്..താനെന്തു തേങ്ങായ ഈ പറയുന്നേ ദേവാ | Oneindia Malayalam
തിരഞ്ഞെടുപ്പിന് മുൻപ്

തിരഞ്ഞെടുപ്പിന് മുൻപ്

തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് കേരളം കണ്ട എറ്റവും മികച്ച മുഖ്യമന്ത്രി പിണറായി വിജയൻ ആണ് എന്ന തരത്തിൽ ദേവന്റെ പേരിൽ പ്രചരണം ശക്തമായിരുന്നു. ഇതിന് പിന്നാലെയായിരുന്നു അത്തരം പ്രചരണങ്ങളെയെല്ലാം തള്ളി പിണറായിക്കെതിരെ ദേവൻ ആദ്യം ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്.

പരാജിതനായ മുഖ്യമന്ത്രി

പരാജിതനായ മുഖ്യമന്ത്രി

സത്യം പറയട്ടെ... നിങ്ങളുടെ പ്രിയപ്പെട്ട സഖാവ് ശ്രീ പിണറായി വിജയൻ, കേരളം കണ്ട എല്ലാംകൊണ്ടും എല്ലാറ്റിനെയും ശരിയാക്കുന്നവനും പരാജിതനുമായ മുഖ്യമന്ത്രിയാണെന്ന് 2017ൽ തന്നെ തെളിയിച്ച സഖാവാണെന്നു വിശ്വസിക്കുന്ന ഒരു രാഷ്ട്രീയ പ്രവർത്തകനാണ് ഈയുള്ളവൻ.. കണ്ടറിഞ്ഞും കേട്ടറിഞ്ഞും അനുഭവിച്ചറിഞ്ഞും മാധ്യമ വർത്തകളിലൂടെയും കിട്ടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഉണ്ടായ എന്റെ അഭിപ്രായമാണത് .

നല്ലവനാണോ കെട്ടവനാണോ

നല്ലവനാണോ കെട്ടവനാണോ

അതിൽ മാറ്റം ഉണ്ടായിട്ടില്ല ഇതുവരെ എന്ന് നിങ്ങളെ വിനയപൂർവം അറിയിക്കാനാണ് ഈ പോസ്റ്റ്‌... അദ്ദേഹം നല്ലവനാണോ കെട്ടവനാണോ?? ജനങ്ങളുടെ മനസ്സിലുള്ള ചോദ്യമാണിത്, എന്നായിരുന്നു ദേവൻ കുറിച്ചത്. എന്നാൽ തിരഞ്ഞെടുപ്പിന് തൊട്ട് പിന്നാലെ പിണറായിക്കും ഇടതുമുന്നണിക്കും എതിരായ നിലപാട് തിരുത്തുകയാണ് ദേവൻ. നടന്റെ പുതിയ കുറിപ്പ് വായിക്കാം

ഇടത് മുന്നണിക്ക് അഭിനന്ദനങ്ങൾ

ഇടത് മുന്നണിക്ക് അഭിനന്ദനങ്ങൾ

ഇടതുപക്ഷത്തിന് അഭിനന്ദനങ്ങൾ...
ആദ്യം തന്നെ തദ്ദേശ്ശസ്വയംഭരണ തിരഞ്ഞെടുപ്പിൽ വലിയ വിജയം ഉണ്ടാക്കിയ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ഓരോ അംഗങ്ങളെയും അഭിനന്ദിക്കുകയാണ്... കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ പ്രവർത്തന ശൈലിയും സംഘടന കെട്ടുറപ്പും പാടവവും, എതു പ്രതികൂല സാഹചര്യത്തെയും കാലാവസ്ഥയെയും അതിജീവിക്കുന്ന ഒന്നാണെന്നു വീണ്ടും തെളിയിച്ച ഒരു തിരഞ്ഞെടുപ്പ് ഫലം ആണിത്...

 മറ്റ് പ്രസ്ഥാനങ്ങൾ പാഠമാക്കണം

മറ്റ് പ്രസ്ഥാനങ്ങൾ പാഠമാക്കണം

പൊളിക്കാൻ കഴിയാത്ത അടിത്തറ അഴിക്കാൻ കഴിയാത്ത കെട്ടുറപ്പ്, ചോർന്നുപോകാതെ പ്രകടനശക്തി ഇതൊക്കെത്തന്നെയാണ് കമ്മ്യൂണിസ്റ്റ്‌ പാർട്ടിടെ വിജയരഹസ്യം... ഇത് പഠനവിഷയമാക്കേണ്ടതാണ്.. മറ്റു രാഷ്ട്രീയപ്രസ്ഥാനങ്ങൾ പാഠമാക്കേണ്ടതുമാണ്...

അഭിനന്ദിക്കുന്നു

അഭിനന്ദിക്കുന്നു

അഭിപ്രായവ്യത്യാസം ഇപ്പോളും നിലനിൽക്കുന്നുണ്ടെങ്കിലും കമ്മ്യൂണിസ്റ്റ്‌ പാർട്ടിടെ ശക്തിയും ജനപിന്തുണയും അംഗീകരികാത്തിരിക്കാൻ എനിക്ക് കഴിയില്ല... ഈ വിജയത്തിന് നേതൃത്വം നൽകിയ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനെയും ഇടതു മന്ത്രിസഭാ അംഗങ്ങളെയും സഖാക്കളേ യും ഞാൻ അഭിനന്ദിക്കുന്നു.
ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ എല്ലാവർക്കും...,ദേവൻ കുറിച്ചു

ഹാഗിയ സോഫിയ മുതല്‍ വെല്‍ഫെയര്‍ ബന്ധം വരെ; തദ്ദേശത്തില്‍ യുഡിഎഫിന്‍റെ വോട്ട് ചോര്‍ന്ന വഴികള്‍ഹാഗിയ സോഫിയ മുതല്‍ വെല്‍ഫെയര്‍ ബന്ധം വരെ; തദ്ദേശത്തില്‍ യുഡിഎഫിന്‍റെ വോട്ട് ചോര്‍ന്ന വഴികള്‍

സഹകരിക്കില്ല

സഹകരിക്കില്ല

വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാനിരിക്കുകയാണ് ദേവൻ.തൃശ്ശൂരിൽ നിന്ന് സ്വന്തം പാർട്ടിയായ നവകേരള പീപ്പിൾസ് പാർട്ടിയുടെ ചിഹ്നത്തിലാണ് ദേവൻ മത്സരിക്കുക. സംസ്ഥാനത്തെ മൂന്ന് മുന്നണികളുമായും യാതൊരു തരത്തിലും സഹകരിക്കില്ലെന്നാണ് ദേവൻ പ്രഖ്യാപിച്ചിരിക്കുന്നത്.

എന്റെയും മരണം വരെയെങ്കിൽ അങ്ങനെ, പ്രദീപ് കുമാറിന്റെ നീതിക്കായി പോരാടും, മരണം ആസൂത്രിതമെന്നും സനൽ കുമാർഎന്റെയും മരണം വരെയെങ്കിൽ അങ്ങനെ, പ്രദീപ് കുമാറിന്റെ നീതിക്കായി പോരാടും, മരണം ആസൂത്രിതമെന്നും സനൽ കുമാർ

മോദിയെ പുകഴ്ത്തി

മോദിയെ പുകഴ്ത്തി

അതേസമയം നേരത്തേ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി ദേവൻ രംഗത്തെത്തിയിരുന്നു. രാഷ്ട്രീയത്തിൽ തന്റെ മോഡൽ മോദിയാണെന്ന് ദേവൻ പറഞ്ഞിരുന്നു. ഇന്ത്യ കണ്ട ഏറ്റവും നല്ല ഒരേയൊരു പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. അദ്ദേഹം രാഷ്ട്രത്തിന് വേണ്ടി പല കാര്യങ്ങളും ചെയ്തിട്ടുണ്ടെന്നായിരുന്നു ദേവന്റെ വാക്കുകൾ.

'വളർന്നു പക്ഷേ പടവലങ്ങ പോലെ എന്നു മാത്രം'; ബിജെപിയുടെ അവകാശവാദത്തെ കണക്ക് നിരത്തി പൊളിച്ചടുക്കി രാജേഷ്'വളർന്നു പക്ഷേ പടവലങ്ങ പോലെ എന്നു മാത്രം'; ബിജെപിയുടെ അവകാശവാദത്തെ കണക്ക് നിരത്തി പൊളിച്ചടുക്കി രാജേഷ്

പല തദ്ദേശ സ്ഥാപനങ്ങളിലും എസ്ഡിപിഐ തീരുമാനം നിര്‍ണായകമാവുമെന്ന് അബ്ദുല്‍ മജീദ് ഫൈസിപല തദ്ദേശ സ്ഥാപനങ്ങളിലും എസ്ഡിപിഐ തീരുമാനം നിര്‍ണായകമാവുമെന്ന് അബ്ദുല്‍ മജീദ് ഫൈസി

English summary
Actor devan hails Pinarayi Vijayan for local body election recovery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X