കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടന്‍ ദേവന്റെ സര്‍പ്രൈസ്! പാര്‍ട്ടി ഒന്നടങ്കം ബിജെപിയില്‍ ലയിച്ചു... കെപിപി തന്റെ മകളെന്ന് ദേവന്‍

Google Oneindia Malayalam News

തിരുവനന്തപുരം: നടന്‍ ദേവന്‍ ഒടുവില്‍ തന്റെ പാര്‍ട്ടിയുമായി ബിജെപിയില്‍ ലയിച്ചു. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കും എന്ന് പ്രഖ്യാപിച്ചിരുന്ന ആളായിരുന്നു നടന്‍ ദേവന്‍.

ആളെ കൂട്ടി കൂടുതല്‍ ശക്തരാകാന്‍ എന്‍ഡിഎ; തിരികെ എത്താന്‍ സികെ ജാനു... കൂടുതല്‍ പ്രതീക്ഷആളെ കൂട്ടി കൂടുതല്‍ ശക്തരാകാന്‍ എന്‍ഡിഎ; തിരികെ എത്താന്‍ സികെ ജാനു... കൂടുതല്‍ പ്രതീക്ഷ

കോഴിക്കോട് സൗത്ത് സിപിഎമ്മിന്റെ കൈയ്യിലേക്കോ? അഹമ്മദ് ദേവര്‍കോവിലില്‍ പ്രതീക്ഷയില്ല... മുനീറിനും തിരിച്ചടികോഴിക്കോട് സൗത്ത് സിപിഎമ്മിന്റെ കൈയ്യിലേക്കോ? അഹമ്മദ് ദേവര്‍കോവിലില്‍ പ്രതീക്ഷയില്ല... മുനീറിനും തിരിച്ചടി

എന്തായാലും ദേവനും ദേവന്റെ കേരള പീപ്പിള്‍സ് പാര്‍ട്ടിയും ഇപ്പോള്‍ ബിജെപിയില്‍ ലയിച്ചിരിക്കുകയാണ്. കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയുടെ സമാപനത്തിലാണ് ലയനം. ദേവനേയും അദ്ദേഹത്തിന്റെ പാര്‍ട്ടിയേയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബിജിപിയിലേക്ക് സ്വീകരിച്ചു. 17 വർഷമായി താൻ വളർത്തിക്കൊണ്ടുവന്ന തന്റെ മകളാണ് കേരള പീപ്പിൾസ് പാർട്ടി എന്നാണ് ദേവൻ പറയുന്നത്.

സന്തോഷത്തോടെ

സന്തോഷത്തോടെ

വളരെ സന്തോഷത്തോട് കൂടി നിമിഷങ്ങളാണിത് എന്ന് പറഞ്ഞുകൊണ്ടാണ് ദേവന്‍ തുടങ്ങിയത്. ഏതാണ്ട് 17 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് താന്‍ തന്റെ കേരള പീപ്പിള്‍സ് പാര്‍ട്ടിയ്ക്ക് ജന്മം കൊടുത്തത്.

തന്‌റെ മകളാണ് പാര്‍ട്ടി

തന്‌റെ മകളാണ് പാര്‍ട്ടി

ഈ പതിനേഴ് വര്‍ഷവും ഒരു കുഞ്ഞിനെ പോറ്റുന്നത് പോലെയാണ് താന്‍ പാര്‍ട്ടിയെ വളര്‍ത്തിക്കൊണ്ടുവന്നത് എന്നും ദേവന്‍ പറയുന്നുണ്ട്. രാഷ്ട്രീയവും സാമൂഹ്യവും ആയ ഒരുപാട് കാര്യങ്ങളില്‍ ഇടപെടുകയും ചെയ്തു. തന്‌റെ മകളെ പോലെ ഓമനിച്ച് വളര്‍ത്തിയ പാര്‍ട്ടിയാണ് കെപിപി എന്നും ദേവന്‍ പറയുന്നു.

എന്തുകൊണ്ട് ബിജെപിയില്‍

എന്തുകൊണ്ട് ബിജെപിയില്‍

17 വര്‍ഷം മകളെ പോലെ വളര്‍ത്തിയ പാര്‍ട്ടിയെ എന്തുകൊണ്ട് ബിജെപിയില്‍ ലയിപ്പിക്കുന്നു എന്ന് വിശദീകരിക്കുന്നും ഉണ്ട് അദ്ദേഹം. അതിന് ഒരുപാട് കാരണങ്ങളുണ്ട് എന്നാണ് ആദ്യം പറഞ്ഞത്. പിന്നീടാണ് ഓരോന്നായി എടുത്ത് പറയാന്‍ തുടങ്ങിയത്.

രാഷ്ട്രീയ ചരിത്രം

രാഷ്ട്രീയ ചരിത്രം

തന്റെ മകളായ കെപിപിയെ ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ലയിപ്പിക്കുന്നതിന് ഒരുപാട് കാരണങ്ങളുണ്ട്. സിനിമയില്‍ വന്നതിന് ശേഷം രാഷ്ട്രീയത്തിലേക്ക് വന്ന ആളല്ല താന്‍. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ താന്‍ കെഎസ് യു ആയിരുന്നു.

പ്രശ്‌നം കണ്ടെത്തിയപ്പോള്‍

പ്രശ്‌നം കണ്ടെത്തിയപ്പോള്‍

കേരളം എന്തുകൊണ്ട് അവികസിതമായി നിലകൊള്ളുന്നു എന്ന് കണ്ടെത്തിയപ്പോള്‍ ആണ് മാതൃപാര്‍ട്ടിയായ കോണ്‍ഗ്രസിനോട് ടാറ്റ പറഞ്ഞത് എന്നാണ് ദേവന്‍ പറയുന്നത്. അതിന് ശേഷമാണ് 2004 ല്‍ കേരള പീപ്പിള്‍സ് പാര്‍ട്ടി രൂപീകരിച്ചത്. അതിന് ശേഷം രണ്ട് തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും രണ്ടിലും പരാജയപ്പെട്ടു.,

ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചു

ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചു

ഒരു സിനിമ താരം ആയതുകൊണ്ട് മാത്രം കേരളത്തില്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ പറ്റില്ലെന്ന് തിരിച്ചറിഞ്ഞ കാര്യവും അദ്ദേഹം പറയുന്നുണ്ട്. അതിന് ശേഷമാണ് ജനങ്ങളോട് ഇടപെഴകാന്‍ തുടങ്ങിയത്. ഒറ്റയ്ക്ക് മത്സരിക്കാന്‍ ആയിരുന്നു തീരുമാനം എടുത്തിരുന്നത് എന്നും അദ്ദേഹം പറയുന്നുണ്ട്.

മുസ്ലീം മതപണ്ഡിതര്‍

മുസ്ലീം മതപണ്ഡിതര്‍

കേരളത്തിലെ മതന്യൂനപക്ഷങ്ങളുമായി വളരെ അടുപ്പമുള്ള ആളാണ് താന്‍ എന്നാണ് അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞ മറ്റൊരു കാര്യം. കേരളത്തിലെ മുസ്ലീം മതപണ്ഡിതരുമായി ചര്‍ച്ച ചെയ്തപ്പോള്‍, അവരാണ് പറഞ്ഞത് ഒറ്റയ്ക്ക് നില്‍ക്കരുത് എന്ന്! ബിജെപിയില്‍ ചേരണം എന്നാണ് അവര്‍ പറഞ്ഞത് എന്നും ദേവന്‍ വിശദീകരിക്കുന്നുണ്ട്.

ക്രിസ്ത്യന്‍ സമുദായവും

ക്രിസ്ത്യന്‍ സമുദായവും

മുസ്ലീം മതപണ്ഡിതരെ മാത്രമല്ല ഈ വിഷയത്തില്‍ താന്‍ സമീപിച്ചത് എന്നാണ് അടുത്ത കാര്യം. ക്രിസ്ത്യന്‍ സമുദായത്തെ സമീപിച്ചപ്പോള്‍ അവരും ഏകകണ്ഠമായി അഭിപ്രായപ്പെട്ടത് ബിജെപിയില്‍ ചേരണം എന്നാണെന്ന് ദേവന്‍ പറഞ്ഞു. താന്‍ കണ്ട ആറ് ബിഷപ്പുമാരും ഇതേ അഭിപ്രായക്കാരായിരുന്നു എന്നും പറയുന്നുണ്ട് ദേവന്‍.

അമിത് ഷായെ കണ്ടതിന് ശേഷം

അമിത് ഷായെ കണ്ടതിന് ശേഷം

കഴിഞ്ഞ ഫെബ്രുവരി 17 ന് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു എന്ന് ദേവന്‍ വെളിപ്പെടുത്തി. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ പാര്‍ട്ടി ലയനം എന്നും അദ്ദഹം പറഞ്ഞു. എന്നും ബിജെപിയ്‌ക്കൊപ്പം നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

ബല്‍റാമിന് വേണ്ടി സിവിയെ മെരുക്കി കെ സുധാകരന്‍; വാഗ്ദാനം കെപിസിസി ജനറല്‍ സെക്രട്ടറി പദംബല്‍റാമിന് വേണ്ടി സിവിയെ മെരുക്കി കെ സുധാകരന്‍; വാഗ്ദാനം കെപിസിസി ജനറല്‍ സെക്രട്ടറി പദം

നടി മൃണാള്‍ താക്കൂറിന്റെ ലേറ്റസ്റ്റ് ഫോട്ടോസ്

English summary
Actor Devan join BJP along with his party Kerala People's Party in K Surendran's Vijaya Yathra.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X