കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടുത്തത് തൂക്കുസഭ; ഏറിയാല്‍ 4 സീറ്റ് അധികം... തന്റെ പാര്‍ട്ടി 6 സീറ്റില്‍ ജയിക്കുമെന്ന് ദേവന്‍

Google Oneindia Malayalam News

കൊച്ചി: രാഷ്ട്രീയ പാര്‍ട്ടികള്‍ ഏറെയുള്ള സംസ്ഥാനമാണ് കേരളം. എല്‍ഡിഎഫ്, യുഡിഎഫ് എന്ന രണ്ടു പ്രബല മുന്നണികളും സംസ്ഥാനത്തുണ്ട്. അടുത്തിടെയായി ബിജെപി നേരിയ വളര്‍ച്ച പ്രകടമാക്കുന്നു. മലയാളികള്‍ രാഷ്ട്രീയ ബോധമുള്ളവരുമാണ്. കേരളത്തിന്റെ ഈ സാഹചര്യത്തിലേക്ക് എല്ലാ കക്ഷികളില്‍ നിന്നും വ്യത്യസ്തമായ പുതിയ ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് നിലനില്‍പ്പുണ്ടാകുമോ. ഉണ്ട് എന്നാണ് നടന്‍ ദേവന്‍ പറയുന്നത്.

നവകേരള പീപ്പിള്‍സ് പാര്‍ട്ടിയുമായി അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ദേവന്‍ പ്രവചിക്കുന്നു, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ തൂക്കുസഭ വരുമെന്ന്. കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് തന്റെ നിലപാടുകളും ചില നിഗമനങ്ങളും ദേവന്‍ മുന്നോട്ട് വെക്കുന്നത്....

പേര് മാറ്റി, എന്തുകൊണ്ട് രാഷ്ട്രീയം

പേര് മാറ്റി, എന്തുകൊണ്ട് രാഷ്ട്രീയം

നേരത്തെ കേരള പീപ്പിള്‍സ് പാര്‍ട്ടി എന്നായിരുന്നു ദേവന്റെ പാര്‍ട്ടിയുടെ പേര്. ഇപ്പോള്‍ നവകേരള പീപ്പിള്‍സ് പാര്‍ട്ടി എന്നാക്കി മാറ്റി. രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട ചില കാര്യങ്ങളുള്ളത് കൊണ്ടാണ് അങ്ങനെ മാറ്റിയതെന്ന് ദേവന്‍ പറയുന്നു. എല്ലാ പാര്‍ട്ടികളും ലക്ഷ്യം വിട്ട് പ്രവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് താന്‍ രാഷ്ട്രീയ രംഗത്ത് സജീവമാകാന്‍ തീരുമാനിച്ചതെന്നും ദേവന്‍ പറഞ്ഞു.

വിഎം സുധീരന്‍ സ്വാധീനിച്ചു

വിഎം സുധീരന്‍ സ്വാധീനിച്ചു

വിദ്യാര്‍ഥിയായിരുന്ന കാലത്ത് തന്നെ രാഷ്ട്രീയ രംഗത്ത് സജീവമായിരുന്നു. വിഎം സുധീരന്റെ ആദര്‍ശ രാഷ്ട്രീയം ഏറെ സ്വാധീനിച്ചിട്ടുണ്ട്. എന്നാല്‍ പ്രതീക്ഷയുണ്ടായിരുന്ന പല നേതാക്കളും അധികാരത്തിലെത്തിയപ്പോള്‍ ഒഴുക്കിന് അനുസരിച്ച് നീന്തുന്ന കാഴ്ചയാണ് കണ്ടത്. തുടര്‍ന്നാണ് രാജ്യത്തിന് ഗുണമുള്ള രാഷ്ട്രീയവുമായി രംഗത്തിറങ്ങണമെന്ന് തീരുമാനിച്ചതെന്ന് ദേവന്‍ പറഞ്ഞു.

പാര്‍ട്ടിയുടെ ലക്ഷ്യം

പാര്‍ട്ടിയുടെ ലക്ഷ്യം

രാഷ്ട്രീയ മേഖല മലീമസമായിരിക്കുന്നു. നിലവിലെ നേതാക്കളില്‍ കാതലായ മാറ്റങ്ങള്‍ വരണം. അതാണ് ആദ്യ ലക്ഷ്യം. ഒറ്റയടിക്കുള്ള മാറ്റം ഒരിക്കലും സാധ്യമല്ല. അഴിമതിക്കാരെ പരാജയപ്പെടുത്തി ആദര്‍ശ ധീരരെ അധികാരത്തിലെത്തിക്കുകയാണ് ദൗത്യം. നേരത്തെ മല്‍സരിച്ചത് പരാജയം മുന്നില്‍ കണ്ടു തന്നെയാണ്. ഇപ്പോള്‍ ജയിക്കാന്‍ വേണ്ടിയാണ് കളത്തിലിറങ്ങുന്നതെന്നും ദേവന്‍ പറഞ്ഞു.

 അന്ന് ആവശ്യപ്പെട്ടത് 20 വര്‍ഷം

അന്ന് ആവശ്യപ്പെട്ടത് 20 വര്‍ഷം

തന്റെ പാര്‍ട്ടി ആദ്യം പ്രഖ്യാപിച്ച 2004ല്‍ താന്‍ ആവശ്യപ്പെട്ടത് 20 വര്‍ഷമായിരുന്നു. ഇപ്പോള്‍ 16 വര്‍ഷം പിന്നിട്ടു. അടുത്ത നാല് വര്‍ഷം കൂടി തന്റെ മുന്നിലുണ്ട്. മാറ്റം വരും. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ 20 സീറ്റില്‍ നവകേരള പീപ്പില്‍സ് പാര്‍ട്ടി മല്‍സരിക്കും. താന്‍ തൃശൂരില്‍ ജനവിധി തേടുമെന്നും ദേവന്‍ പറഞ്ഞു.

ആരൊക്കെ സ്ഥാനാര്‍ഥികള്‍

ആരൊക്കെ സ്ഥാനാര്‍ഥികള്‍

സ്ഥാനര്‍ഥികളെ ഇതുവരെ തീരുമാനിച്ചിട്ടില്ല. മല്‍സരിക്കാന്‍ തീരുമാനിച്ച മണ്ഡലങ്ങളില്‍ സ്വാധീനമുള്ള വ്യക്തിയെ സ്ഥാനാര്‍ഥിയാക്കും. മൂന്ന് മുന്നണികളുമായും യോജിക്കാത്ത, വ്യക്തിയെ ആണ് സ്ഥാനാര്‍ഥിയാക്കുക. ആറ് മണ്ഡലങ്ങളിലാണ് ജയസാധ്യതയുള്ളത്. വിശദമായ പഠനം നടത്തിയ ശേഷമാണ് ഇക്കാര്യം പറയുന്നതെന്നും ദേവന്‍ കൂട്ടിച്ചേര്‍ത്തു.

തൂക്കു സഭ വരും

തൂക്കു സഭ വരും

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ തൂക്കു സഭ വരാനാണ് സാധ്യത. ഏതെങ്കിലും കക്ഷിക്ക് ഭൂരിപക്ഷം കിട്ടിയാല്‍ തന്നെ മൂന്നോ നാലോ സീറ്റുകളേ ഉണ്ടാകൂ. അപ്പോള്‍ നിര്‍ണായക ശക്തിയായി മാറാന്‍ കേരള പീപ്പിള്‍സ് പാര്‍ട്ടിക്ക് സാധിക്കുമെന്നും ദേവന്‍ പ്രതീക്ഷിക്കുന്നു. സിനിമാ രംഗത്ത് നിന്നുള്ളവര്‍ തന്റെ പാര്‍ട്ടിയില്‍ വരുമെന്ന് തോന്നുന്നില്ല. കമ്മിറ്റഡ് ആയ രാഷ്ട്രീയ ചിന്തയുള്ളവര്‍ സിനിമയില്‍ ഇല്ലെന്നും ദേവന്‍ പറഞ്ഞു.

ഭീതി പരത്തി വീണ്ടും പുതിയ കൊറോണ; സൗദി അതിര്‍ത്തി അടച്ചു, കുവൈത്തും!! അതിവേഗ വ്യാപന സാധ്യതഭീതി പരത്തി വീണ്ടും പുതിയ കൊറോണ; സൗദി അതിര്‍ത്തി അടച്ചു, കുവൈത്തും!! അതിവേഗ വ്യാപന സാധ്യത

Recommended Video

cmsvideo
പിണറായി മാസ്സ്..താനെന്തു തേങ്ങായ ഈ പറയുന്നേ ദേവാ | Oneindia Malayalam

English summary
Actor Devan Opens Up his party will win six seats in Kerala Assembly Election 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X