കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നവകേരള പീപ്പിള്‍സ് പാര്‍ട്ടി; പതാക പ്രഖ്യാപന പ്രചാരണവുമായി നടന്‍ ദേവന്റെ പാര്‍ട്ടി

Google Oneindia Malayalam News

തൃശൂര്‍: നടന്‍ ദേവന്റെ നവകേരള പീപ്പിള്‍സ് പാര്‍ട്ടിയുടെ പതാക പ്രഖ്യാപന പ്രചാരണത്തിന് തുടക്കം. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കേരളത്തിലെ ഒരു മുന്നണിയുടെയും ഭാഗമാകാതെയാണ് ദേവന്റെ പ്രവര്‍ത്തനം. പഴയ കെഎസ്‌യു പ്രവര്‍ത്തകനായ ദേവന് എല്ലാ പാര്‍ട്ടി നേതാക്കളുമായും തുല്യ സൗഹൃദമാണ്. കോണ്‍ഗ്രസ് നേതാക്കളുമായും ബിജെപി നേതാക്കളുമായും ചര്‍ച്ച നടത്തിയിട്ടുള്ള അദ്ദേഹം സ്വതന്ത്ര നിലപാടുമായി മുന്നോട്ട് പോകുകയാണ്.

D

കേരളത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍ എന്ന് അടുത്തിടെ അദ്ദേഹം പറഞ്ഞിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ദേവന്റെ പാര്‍ട്ടി മല്‍സരിക്കുന്നില്ല. അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പില്‍ 20 സീറ്റില്‍ മല്‍സരിക്കാനാണ് ആലോചിക്കുന്നത്. പാര്‍ട്ടിയുടെ പ്രവര്‍ത്തനം കേരളത്തില്‍ മൊത്തം വ്യാപിപിക്കാനാണ് ആലോചന. തദ്ദേശ തിരഞ്ഞെടുപ്പില്‍ സമാന ചിന്താഗതിയുള്ളവര്‍ക്ക് പിന്തുണ നല്‍കാനാണ് തീരുമാനം.

ജോസ് കെ മാണിക്ക് അപ്രതീക്ഷിത തിരിച്ചടി; കൂട്ടരാജി, ഇനി പിസി ജോര്‍ജിന്റെ ജനപക്ഷത്തിനൊപ്പംജോസ് കെ മാണിക്ക് അപ്രതീക്ഷിത തിരിച്ചടി; കൂട്ടരാജി, ഇനി പിസി ജോര്‍ജിന്റെ ജനപക്ഷത്തിനൊപ്പം

ജനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് രാഷ്ട്രീയത്തില്‍ വീണ്ടും സജീവമാകുന്നതെന്ന് ദേവന്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. നിലവിലെ രാഷ്ട്രീയ പാര്‍ട്ടികളില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടമായതാണ് അതിന് കാരണമെന്നും അദ്ദേഹം പറയുന്നു. രാഷ്ട്രീയ രംഗത്ത് ഇറങ്ങുന്നതിന് മുമ്പ് കൃത്യമായ പഠനം നടത്തിയിട്ടുണ്ട് ദേവന്‍. കേരളത്തില്‍ പല ഭാഗങ്ങളിലും അദ്ദേഹത്തിന്റെ പാര്‍ട്ടി സജീവമായി തുടങ്ങിയിട്ടുണ്ട്. സ്വന്തം നാടായ തൃശൂരില്‍ നിന്നാണ് ദേവന്‍ മല്‍സരിക്കുക.

എല്‍ഡിഎഫ്, യുഡിഎഫ്. എന്‍ഡിഎ കക്ഷികളുമായി സഹകരിക്കാതെയാണ് ദേവന്‍ മല്‍സരിക്കുക. ജയിച്ചതിന് ശേഷം മാത്രം സഹകരണം സംബന്ധിച്ച് തീരുമാനിക്കും. തിരുവനന്തപുരം വെസ്റ്റ് മണ്ഡലത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ജനവിധി തേടിയപ്പോള്‍ ദേവന് 2000ത്തില്‍ പരം വോട്ടുകള്‍ ലഭിച്ചിരുന്നു. യുവജനങ്ങള്‍, വിദ്യാസമ്പന്നര്‍, കര്‍ഷകര്‍ എന്നിവരാണ് എനിക്കൊപ്പമുള്ളതെന്ന് ദേവന്‍ പറയുന്നു. ഏതൊക്കെ മണ്ഡലത്തില്‍ ജനവിധി തേടണമെന്ന് പാര്‍ട്ടി പരിശോധിച്ചുവരികയാണ്. ഡിസംബറില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. പല പാര്‍ട്ടികളും മറ്റു ചിലര്‍ മുഖേന തന്നെ ക്ഷണിക്കുന്നുണ്ടെന്നും ദേവന്‍ പറഞ്ഞു.

ബിഹാറില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; എംഎല്‍എമാര്‍ രാജിവച്ചേക്കും, എന്‍ഡിഎ യോഗം ഇന്ന്ബിഹാറില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; എംഎല്‍എമാര്‍ രാജിവച്ചേക്കും, എന്‍ഡിഎ യോഗം ഇന്ന്

മുമ്പ് സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്തിയിരുന്നു ദേവന്‍. അമിത് ഷായുമായും ചര്‍ച്ച നടത്തിയിട്ടുണ്ട്. അമിത് ഷാ ബിജെപിയിലേക്ക് ക്ഷണിച്ചെങ്കിലും ക്ഷണം നിരസിച്ചു. കോണ്‍ഗ്രസും തന്നെ ക്ഷണിച്ചിരുന്നു എന്ന് ദേവന്‍ പറയുന്നു. വളരെ മോശമായ അവസ്ഥയിലാണ് ഇന്ന് കേരള രാഷ്ട്രീയം എത്തി നില്‍ക്കുന്നത്. പ്രതീക്ഷയോടെ കണ്ടിരുന്ന പല നേതാക്കളും ഒഴുക്കിനൊത്ത് നീന്തുകയാണ് ചെയ്തത്. അതുകൊണ്ടുതന്നെയാണ് സ്വന്തമായി പാര്‍ട്ടി രൂപീകരിച്ച് രംഗത്തിറങ്ങിയത് എന്ന് ദേവന്‍ പറയുന്നു.

English summary
Actor Devan Political Party starts Flag declaration March
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X