കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഴയ കെഎസ്‌യുക്കാരന്‍; അമിത് ഷാ ക്ഷണിച്ചിട്ടും പോയില്ല, നവകേരള പീപ്പിള്‍സ് പാര്‍ട്ടി 20 സീറ്റില്‍

Google Oneindia Malayalam News

തിരുവനന്തപുരം: വളരെ വ്യത്യസ്തനാണ് നടന്‍ ദേവന്‍. ഏറെ കാലം മുമ്പ് തന്നെ സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് പ്രവര്‍ത്തന മണ്ഡലം നിശ്ചയിച്ച വ്യക്തി. തിരുവനന്തപുരത്ത് ഒരുതവണ മല്‍സരിച്ചിട്ടുണ്ട് അദ്ദേഹം. കാലങ്ങള്‍ക്കിപ്പുറം രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിയ വേളയില്‍ ദേവന്‍ വീണ്ടും ഇറങ്ങുകയാണ്. തൃശൂരില്‍ നിന്ന് അദ്ദേഹം മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.

സുരേഷ് ഗോപി തോല്‍വി ഏറ്റുവാങ്ങിയ പ്രദേശത്താണ് ദേവന്‍ ഇറങ്ങുന്നത്. ഏതെങ്കിലും മുന്നണിയുടെ ഭാഗമായി അധികാരത്തിലെത്താന്‍ ശ്രമം നടത്തിക്കൂടേ എന്ന ചോദ്യത്തിനും അദ്ദേഹത്തിന് കൃത്യമായ മറുപടിയുണ്ട്....

നവകേരള പീപ്പിള്‍സ് പാര്‍ട്ടി

നവകേരള പീപ്പിള്‍സ് പാര്‍ട്ടി

നവകേരള പീപ്പിള്‍സ് പാര്‍ട്ടി എന്നാണ് ദേവന്റെ രാഷ്ട്രീയ കക്ഷിയുടെ പേര്. ജനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് രാഷ്ട്രീയത്തില്‍ വീണ്ടും സജീവമാകുന്നതെന്ന് ദേവന്‍ പറയുന്നു. നിലവിലെ രാഷ്ട്രീയ പാര്‍ട്ടികളില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടമായതാണ് അതിന് കാരണമെന്നും അദ്ദേഹം പറയുന്നു.

കൃത്യമായ പഠനം നടത്തി

കൃത്യമായ പഠനം നടത്തി

രാഷ്ട്രീയ രംഗത്ത് ഇറങ്ങുന്നതിന് മുമ്പ് കൃത്യമായ പഠനം നടത്തിയിട്ടുണ്ട് ദേവന്‍. കേരളത്തില്‍ പല ഭാഗങ്ങളിലും അദ്ദേഹത്തിന്റെ പാര്‍ട്ടി സജീവമായി തുടങ്ങിയിട്ടുണ്ട്. സ്വന്തം നാടായ തൃശൂരില്‍ നിന്നാണ് ദേവന്‍ മല്‍സരിക്കുക. അദ്ദേഹത്തിന്റെ പാര്‍ട്ടി 20 മണ്ഡലങ്ങളില്‍ ജനവിധി തേടും. മണ്ഡലങ്ങള്‍ പിന്നീട് പ്രഖ്യാപിക്കും.

ജയിച്ചതിന് ശേഷം മാത്രം...

ജയിച്ചതിന് ശേഷം മാത്രം...

എല്‍ഡിഎഫ്, യുഡിഎഫ്. എന്‍ഡിഎ കക്ഷികളുമായി സഹകരിക്കാതെയാണ് ദേവന്‍ മല്‍സരിക്കുക. ജയിച്ചതിന് ശേഷം മാത്രം അക്കാര്യം തീരുമാനിക്കും. തിരുവനന്തപുരം വെസ്റ്റ് മണ്ഡലത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ജനവിധി തേടിയപ്പോള്‍ ദേവന് 2000ത്തില്‍ പരം വോട്ടുകള്‍ ലഭിച്ചിരുന്നു.

ഡിസംബറില്‍ തീരുമാനിക്കും

ഡിസംബറില്‍ തീരുമാനിക്കും

യുവജനങ്ങള്‍, വിദ്യാസമ്പന്നര്‍, കര്‍ഷകര്‍ എന്നിവരാണ് എനിക്കൊപ്പമുള്ളതെന്ന് ദേവന്‍ പറയുന്നു. ഏതൊക്കെ മണ്ഡലത്തില്‍ ജനവിധി തേടണമെന്ന് പാര്‍ട്ടി പരിശോധിച്ചുവരികയാണ്. ഡിസംബറില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. പല പാര്‍ട്ടികളും മറ്റു ചിലര്‍ മുഖേന തന്നെ ക്ഷണിക്കുന്നുണ്ടെന്നും ദേവന്‍ പറഞ്ഞു.

അമിത് ഷായുടെ ക്ഷണം നിരസിച്ചു

അമിത് ഷായുടെ ക്ഷണം നിരസിച്ചു

മുമ്പ് സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്തിയിരുന്നു ദേവന്‍. അമിത് ഷായുമായും ചര്‍ച്ച നടത്തിയിട്ടുണ്ട്. നരേന്ദ്ര മോദി പ്രധാനമന്ത്രി ആയ വേളയില്‍ പുകഴ്ത്തി സംസാരിക്കുകയും ചെയ്തിരുന്നു അദ്ദേഹം. അമിത് ഷാ ബിജെപിയിലേക്ക് ക്ഷണിച്ചെങ്കിലും ക്ഷണം നിരസിച്ചു. കോണ്‍ഗ്രസും തന്നെ ക്ഷണിച്ചിരുന്നു എന്ന് ദേവന്‍ പറയുന്നു.

പഴയ കെഎസ്‌യുക്കാരന്‍

പഴയ കെഎസ്‌യുക്കാരന്‍

അടിസ്ഥാനപരമായി ദേവന്‍ കോണ്‍ഗ്രസുകാരനായിരുന്നു. വിദ്യാര്‍ഥി ആയിരിക്കെ കെഎസ്‌യുവില്‍ സജീവമായിരുന്നു. വളരെ മോശമായ അവസ്ഥയിലാണ് ഇന്ന് കേരള രാഷ്ട്രീയം എത്തി നില്‍ക്കുന്നത്. പ്രതീക്ഷയോടെ കണ്ടിരുന്ന പല നേതാക്കളും ഒഴുക്കിനൊത്ത് നീന്തുകയാണ് ചെയ്തത്. അതുകൊണ്ടുതന്നെയാണ് സ്വന്തമായി പാര്‍ട്ടി രൂപീകരിച്ച് രംഗത്തിറങ്ങിയത് എന്ന് ദേവന്‍ പറയുന്നു.

കിങ് മേക്കറാകാന്‍ പിസി ജോര്‍ജ്; ജനപക്ഷം 60 സീറ്റില്‍ മല്‍സരിക്കും; തിരഞ്ഞെടുപ്പ് തന്ത്രം ഒരുക്കികിങ് മേക്കറാകാന്‍ പിസി ജോര്‍ജ്; ജനപക്ഷം 60 സീറ്റില്‍ മല്‍സരിക്കും; തിരഞ്ഞെടുപ്പ് തന്ത്രം ഒരുക്കി

കുതിച്ചുയര്‍ന്ന് ബിജെപി; ഇനി 31 കൂടി കിട്ടിയാല്‍... ഇടിഞ്ഞുപൊളിഞ്ഞ് കോണ്‍ഗ്രസ്, ആദ്യമായി 40ല്‍ താഴെകുതിച്ചുയര്‍ന്ന് ബിജെപി; ഇനി 31 കൂടി കിട്ടിയാല്‍... ഇടിഞ്ഞുപൊളിഞ്ഞ് കോണ്‍ഗ്രസ്, ആദ്യമായി 40ല്‍ താഴെ

Recommended Video

cmsvideo
ആർത്തവ കാലത്ത് മലയ്ക്ക് പോയാൽ സന്താനശേഷി പോകും ! | Oneindia Malayalam

English summary
Actor Devan Political Party will contest 20 seats in Kerala Assembly Election 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X