• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'പ്രിയപ്പെട്ട ദേവൻ, നല്ല സംവിധായകർക്കൊപ്പം അഭിനയിക്കൂ; തലയിലവനൊരു വസ്തുവുമില്ലെന്ന് പറയിപ്പിക്കരുത്'

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അടുത്തതോടെ നടന്‍ ദേവന്‍ വീണ്ടും രാഷ്ട്രീയത്തില്‍ സജീവമായിരിക്കുകയാണ്. ദേവന്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളെ കുറിച്ചും പാര്‍ട്ടിയെ കുറിച്ചും നടത്തുന്ന പരാമര്‍ശങ്ങളും മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാവുന്നുണ്ട്. ഇതിനിടെയാണ് റിപ്പോര്‍ട്ടര്‍ ടിവിയുടെ മീറ്റ് ദ എഡിറ്റര്‍ പരിപാടിയില്‍ ദേവന്‍ പങ്കെടുക്കുന്നത്.

രാഷ്ട്രീയവും നിലപാടുകളെ കുറിച്ചും പറഞ്ഞ ദേവന്‍ ശരിക്കും നികേഷ് കുമാറിന്റെ മുന്നില്‍ പെട്ട അവസ്ഥയിലായിരുന്നു. മമോദിയെ സ്ത്ുതിച്ചും പിണറായിയെ വിമര്‍ശിച്ചും ദേവന്‍ നടത്തിയ പരാമര്‍ശങ്ങളെ നികേഷ് ചോദ്യങ്ങള്‍ ചോദിച്ച് ഒരു വഴിക്കാക്കുകയായിരുന്നു. ഇപ്പോഴിതാ ദേവന്റെ അഭിമുഖം കണ്ട എഴുത്തുകാരി ശാരദക്കുട്ടുി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ശാരദക്കുട്ടി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലേക്ക്.

നല്ല ഒരു കഥാപാത്രം

നല്ല ഒരു കഥാപാത്രം

സ്‌ക്രിപ്റ്റിന്റെ ഗുണം, സംവിധായകന്റെ കയ്യടക്കം , താരങ്ങള്‍ക്കു മേലുള്ള നിയന്ത്രണം, അഭിനേതാവിന് ശരീരഭാവങ്ങളിലൂടെ മറ്റൊരാളായി പരിണമിക്കാനുള്ള അപാരമായശേഷി, ശബ്ദവിന്യാസത്തിലെ നിയന്ത്രണം ഇതെല്ലാം ചേര്‍ന്നു വന്നാലാണ് നല്ല ഒരു കഥാപാത്രമുണ്ടാവുക.

ഇന്നുവരെ ചികഞ്ഞു ചെന്നിട്ടില്ല

ഇന്നുവരെ ചികഞ്ഞു ചെന്നിട്ടില്ല

ആരണ്യകം, മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, വെള്ളം, തുടങ്ങി എത്രയോ ചിത്രങ്ങളില്‍ ദേവനെന്ന നടന്‍ ഈ ചേരുവകളുടെ സംയോഗത്തില്‍ നല്ല ചലച്ചിത്ര സാന്നിധ്യമായിരുന്നിട്ടുണ്ട്. നല്ല സൗന്ദര്യവും നല്ല ശബ്ദവുമുണ്ട്. ദേവന് കുറവുകളെന്തൊക്കെയുണ്ടെന്ന് നമ്മളാരും ഇന്നുവരെ ചികഞ്ഞു ചെന്നിട്ടില്ല.

എല്ലാം വലിച്ചു പുറത്തെടുക്കും

എല്ലാം വലിച്ചു പുറത്തെടുക്കും

ഒരു മാതിരി ബുദ്ധിയുള്ളവര്‍ക്കൊക്കെയറിയാം മികച്ച മാധ്യമ പ്രവര്‍ത്തകരുടെ മുന്നില്‍ അഭിമുഖത്തിനു ചെന്നിരിക്കണമെങ്കില്‍ പ്രാഥമികമായി എന്തൊക്കെ തയ്യാറെടുപ്പുകള്‍ വേണമെന്ന് . അവര്‍ കയ്യിലുള്ള പാതാള കരണ്ടിയെടുത്ത് നിങ്ങളുടെ അണ്ണാക്കു വഴി താഴേക്കിറക്കി അങ്ങടിത്തട്ടില്‍ കിടക്കുന്നവ വരെ എല്ലാം വലിച്ചു പുറത്തെടുക്കും.

നികേഷും ടീമും

നികേഷും ടീമും

ബുദ്ധിയുടെ ഉപരിതലത്തില്‍ പോലും കാര്യമായിട്ട് ഒന്നുമില്ലാത്ത ദേവന്‍ ഒന്നാലോചിച്ച് വേണമായിരുന്നു റിപ്പോര്‍ട്ടറിലെ എഡിറ്റേഴ്‌സിനു മുന്നില്‍ ചെന്നിരിക്കാന്‍. ഇയര്‍ ബഡ് ചെവിയിലിട്ടുരുട്ടുന്ന ലാഘവത്തോടെയും സുഖത്തോടെയുമാണ് നികേഷും ടീമും ദേവനെ തിരിച്ചു കൊണ്ടിരുന്നത്.

നിങ്ങളെ മലയാളികള്‍ ഇഷ്ടപ്പെടും

നിങ്ങളെ മലയാളികള്‍ ഇഷ്ടപ്പെടും

പ്രിയപ്പെട്ട ദേവന്‍...നിങ്ങള്‍ നല്ല സംവിധായകര്‍ക്കൊപ്പം അഭിനയിക്കു. സ്വന്തം വര്‍ത്തമാനം പറയാത്തിടത്തോളം നിങ്ങളെ മലയാളികള്‍ ഇഷ്ടപ്പെടും. 'ലക്ഷം മാനുഷര്‍ കൂടുമ്പോളതില്‍ ലക്ഷണമുള്ളവരൊന്നോ രണ്ടോ ' എന്നല്ലേ . നിങ്ങള്‍ സിനിമക്ക് ലക്ഷണമൊത്ത പുരുഷനാണ് പക്ഷേ, പുരികക്കൊടിയും ചൊടിയും കൊള്ളാം തലയിലവന്നൊരു വസ്തുവുമില്ല എന്ന് പറയിപ്പിക്കരുത്. സിനിമയില്‍ കാണുന്ന നിങ്ങളെ ഇഷ്ടമുള്ളതു കൊണ്ടു പറയുന്നതാണ്,

ദേവന്റെ വാക്കുകള്‍

ദേവന്റെ വാക്കുകള്‍

അഭിമുഖത്തില്‍ ദേവന്‍ പറഞ്ഞ് ഇങ്ങനെയായിരുന്നു. ബിജെപി നേതാവായിട്ടില്ല, ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന നിലയില്‍ മോദിയെ താന്‍ കാണുന്നത് ഇന്ത്യ കണ്ട ഏറ്റവും നല്ല ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ ആണെന്നാണ് ദേവന്‍ പറഞ്ഞത്. അപ്പോള്‍ പിണറായി വിജയനോ എന്നായി ചോദ്യം. പിണറായി വിജയനോട് തനിക്ക് താത്പര്യമില്ല. അദ്ദേഹം ഒരു പരാജയമാണെന്നും ദേവന്‍ പറഞ്ഞുവച്ചു. എന്നാല്‍ ഇതിനെല്ലാം പിന്നാലെ നികേഷ് ചോദിച്ച ചോദ്യങ്ങള്‍ക്ക് ദേവന്റെ കയ്യില്‍ ഉത്തരമുണ്ടായിരുന്നില്ല.

cmsvideo
  ആർത്തവ കാലത്ത് മലയ്ക്ക് പോയാൽ സന്താനശേഷി പോകും ! | Oneindia Malayalam

  മോദി സ്തുതി: നികേഷിന്റെ മുന്നിൽ കുടുങ്ങി നടൻ ദേവൻ; ഉത്തരം മുട്ടിച്ച് വിടാതെ പിറകെ!!

  മുഖ്യമന്ത്രി സ്ഥാനം പങ്കിടും?യുഡിഎഫ് സംസ്ഥാനത്ത് അധികാരം പിടിച്ചാൽ...നിലപാട് വ്യക്തമാക്കി ചെന്നിത്തല

  കാരാട്ട് ഫൈസലിന്റെ നിർണായക നീക്കം; സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറില്ല, സ്വതന്ത്രനായി മത്സരിക്കും

  English summary
  Actor Devan's Interview in Reporter Channel: Writer Saradakutty criticize Actor
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X