കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടിയെ ആക്രമിച്ച സംഭവം;കൂറുമാറിയവർക്കെതിരെ നടൻ ദേവൻ..'അമ്മ' ചെയ്തതും തെറ്റ്

  • By Aami Madhu
Google Oneindia Malayalam News

കൊച്ചി; നടിയെ ആക്രമിച്ച കേസിൽ വിചാരണ നിർത്തിവെയ്ക്കാൻ ഉത്തരവിട്ടിരിക്കുകയാണ് ഹൈക്കോടതി. ആക്രമിക്കപ്പെട്ട നടി വിചാരണ കോടതിയ്ക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി പക്ഷാപാതമായി പെരുമാറുകയാണെന്ന് കാണിച്ചായിരുന്നു നടി കോടതിയിലെത്തിയത്. നടിയുടെ വാദം സർക്കാർ കൂടി പിന്തുണച്ചതോടെയാണ് ഹൈക്കോടതിയുടെ ഇടപെടൽ. അതിനിടെ കേസിൽ കൂറുമാറിയ താരങ്ങൾക്കെതിരെ പ്രതികരിച്ചിരിക്കുകയാണ് നടൻ ദേവൻ.

മഞ്ജു വാര്യരുടെ വെളിപ്പെടുത്തൽ

മഞ്ജു വാര്യരുടെ വെളിപ്പെടുത്തൽ

നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപിന് അനുകൂലമായി മൊഴിമാറ്റാൻ സാക്ഷികൾക്ക് മേൽ ശക്തമായ സമ്മർദ്ദം ഉണ്ടെന്ന് തുടക്കം മുതൽ തന്നെ പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു. തന്റെ ആദ്യഭാര്യയും കേസിലെ നിർണായക സാക്ഷിയുമായ മഞ്ജു വാര്യരെ ഉൾപ്പെടെ സ്വാധീനിക്കാൻ നടൻ ശ്രമിച്ചതായി മഞ്ജു തന്നെ കോടതിയിൽ വെളിപ്പെടുത്തിയിരുന്നു.

ഫോണിലൂടെ ഭീഷണിപ്പെടുത്തി

ഫോണിലൂടെ ഭീഷണിപ്പെടുത്തി

മൊഴിമാറ്റാൻ ഭീഷണിയുണ്ടെന്ന് കാണിച്ച് കേസിലെ മാപ്പുസാക്ഷി ബേക്കല്‍ സ്വദേശിയായ വിപിന്‍ ലാല്‍ ഇക്കഴിഞ്ഞ ദിവസം പോലീസിൽ പരാതിപ്പെട്ടിരുന്നു. പ്രതിയായ ദിലീപിന് അനുകൂലമായി കോടതിയില്‍ മൊഴി തിരുത്തണമെന്നാവശ്യപ്പെട്ട് നേരിട്ടും ഫോണിലൂടെയും ഭീഷണിപ്പെടുത്തിയെന്നാണ് വിപിൻ പറഞ്ഞത്.

നാല് പേർ

നാല് പേർ

ഇതുവരെ സിനിമാ മേഖലയിൽ നിന്ന് നാല് പേർ കേസൽ കൂറുമാറിയിട്ടുണ്ട്. ഇടവേള ബാബു, ബിന്ദു പണിക്കര്‍, സിദ്ദിഖ്, ഭാമ എന്നീ താരങ്ങളാണ് കൂറുമാറിയത്. 2013 മാര്‍ച്ചില്‍ കൊച്ചിയിലെ അബാദ് പ്ലാസ ഹോട്ടലില്‍ ദീലീപ് ഒന്നാം പ്രതി പള്‍സര്‍ സുനിയെ കണ്ട കാര്യം അറിയാമെന്ന മൊഴിയില്‍ നിന്നായിരുന്നു ബിന്ദു വാര്യര്‍ പിൻതരിഞ്ഞത്.

 തിരുത്തി ബിന്ദു പണിക്കർ

തിരുത്തി ബിന്ദു പണിക്കർ

ദീലീപിനെതിരെ ആക്രമിക്കപ്പെട്ട നടി പരാതി നല്‍കിയിരുന്നുവെന്നായിരുന്നു ഇടവേള ബാബു നൽകിയ ആദ്യ മൊഴി. ഇതാണ് വിചാരണയ്ക്കിടെ നടൻ തിരുത്തിയത്. നടിക്ക് അവസരങ്ങൾ നിഷേധിക്കാൻ ദിലീപ് കാരണമായോ എന്നതിൽ രേഖാമൂലമായ പരാതി തനിക്ക് ലഭിച്ചിട്ടില്ലെന്നും അതാണ് കോടതിയിൽ പറഞ്ഞതെന്നും ഇടവേള ബാബു ഒരിക്കൽ വിശദീകരിച്ചിുന്നു.

ഇടവേള ബാബു പറഞ്ഞത്

ഇടവേള ബാബു പറഞ്ഞത്

ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിലുളള വ്യക്തിവൈരാഗ്യം തെളിയിക്കുന്നതിന് സഹായിക്കുന്ന സാക്ഷികളായിരുന്നു സിദ്ധിഖും ഭാമയും. കൊച്ചിയില്‍ വെച്ച് താരസംഘടനയായ അമ്മയുടെ സ്‌റ്റേജ് ഷോയുടെ റിഹേഴ്‌സല്‍ സമയത്ത് ദിലീപും നടിയും തമ്മില്‍ തര്‍ക്കമുണ്ടായി എന്നി അവർ നേരത്തേ മൊഴിനൽകിയിരുന്നു. എന്നാൽ സാക്ഷി വിസ്താരത്തിനിടെ ഇരുവരും ഇത് തിരുത്തുകയായിരുന്നു.

മലക്കം മറിഞ്ഞ് ഭാമയും സിദ്ധിഖും

മലക്കം മറിഞ്ഞ് ഭാമയും സിദ്ധിഖും

അതേസമയം മൊഴിമാറ്റിയ താരങ്ങളുടെ നടപടി തീർത്തും തെറ്റായിരുന്നുവെന്ന് നടൻ ദേവൻ പറഞ്ഞു. അവർ അവരുടെ മനസാക്ഷയോട് ചോദിക്കട്ടെ. ഇക്കാര്യത്തിൽ താനല്ല അഭിപ്രായം പറയേണ്ടത്. കേസിൽ താരസംഘടനയായ അമ്മയുടെ നിലപാട് ശരിയല്ലെന്നും നടൻ വ്യക്തമാക്കി. തന്റെ പാർട്ടിയായ 'നവകേരള പീപ്പിൾസ് പാർട്ടിയുടെ" നയങ്ങൾ വിശദീകരിക്കാൻ പ്രസ് ക്ലബിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു ദേവൻ.

Recommended Video

cmsvideo
Idavela babu's reply to Parvathy Thiruvoth | Oneindia Malayalam
തിരുത്തലുകൾ അനിവാര്യം

തിരുത്തലുകൾ അനിവാര്യം

അമ്മയിലായാലും കേരള രാഷ്ട്രീയത്തിലായാലും തിരുത്തലുകൾ അനിവാര്യമാണെന്നും നടൻ പറഞഅഞു. നേരത്തെ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട്കൊച്ചിയിൽ നടന്ന വാർഷികപൊതുയോഗത്തിൽ വെച്ച് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് അസഹിഷ്ണുത കാണിച്ച് നടൻ ദേവൻ പ്രതികരിച്ചത് അന്ന് വാർത്തയായിരുന്നു.

നിതീഷ് തന്നെ മുഖ്യമന്ത്രി; മന്ത്രിസഭയ്ക്ക് ഒരുക്കം തുടങ്ങി.. പ്രധാന വകുപ്പുകൾ കൈക്കലാക്കാൻ ബിജെപിനിതീഷ് തന്നെ മുഖ്യമന്ത്രി; മന്ത്രിസഭയ്ക്ക് ഒരുക്കം തുടങ്ങി.. പ്രധാന വകുപ്പുകൾ കൈക്കലാക്കാൻ ബിജെപി

തദ്ദേശ തിരഞ്ഞെടുപ്പ്: തൃശൂര്‍ കോര്‍പ്പറേഷനിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ബിജെപി പ്രഖ്യാപിച്ചുതദ്ദേശ തിരഞ്ഞെടുപ്പ്: തൃശൂര്‍ കോര്‍പ്പറേഷനിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ബിജെപി പ്രഖ്യാപിച്ചു

English summary
Actor devan says cinema association amma should be revamped
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X