'നമ്മളാണ് മണ്ടൻമാർ, കണ്ണു കൊണ്ട് കണ്ടിട്ടും പഠിച്ചില്ല, 2026 ല്‍ വിശ്വാസികള്‍ ഭരിക്കുന്ന ഭരണകൂടം വരണം';ദേവൻ
കൊച്ചി; 2026 ൽ കേരളത്തിൽ വിശ്വാസികൾ ഭരിക്കുന്ന ഭരണകുടം അധികാരത്തിലേറണമെന്ന് നടൻ ദേവൻ. ഇവിടെ പ്രശ്നം വിശ്വാസിയും അവിശ്വാസിയും തമ്മിലാണെന്നും കേരളത്തിൽ ഉടൻ ഭരണമാറ്റം ആവശ്യമാണെന്നും ദേവൻ പറഞ്ഞു. ശബരിമലയിലേക്ക് കാനനപാതയിലൂടെ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് വിവിധ ഹൈന്ദവ സംഘടനകളുടെ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യവേയാണ് ദേവന്‍ ഇത് പറഞ്ഞത്.
അഭിലാഷ് മോഹന്‍ മീഡിയ വണ്‍ ചാനല്‍ വിടുന്നു; ഇനി പുതിയ തട്ടകത്തില്‍
വിശ്വാസികള്‍ ഭരിക്കുന്ന ഒരു നാടായിരിക്കണം കേരളം. അവിശ്വാസികള്‍ തോല്‍ക്കണം. കാനനപാത തുറന്നുകിട്ടിയതുകൊണ്ട് മാത്രം അത് സഫലീകരിക്കുന്നില്ല. വലിയൊരുയാത്രയുടെ തുടക്കമാണിതെന്നും ദേവന്‍ പ്രസംഗത്തിൽ പറഞ്ഞു. ദേവന്റെ വാക്കുകളിലേക്ക്

ഇവിടുത്തെ പ്രശ്നം വിശ്വാസിയും അവിശ്വാസിയും തമ്മിൽ ഉള്ളതാണ്. സ്ത്രീ പ്രവേശന വിധിയ്ക്ക് ശേഷം എന്തെല്ലാം കഷ്ടപ്പാടുകളാണ് അയ്യപ്പൻമാർ സഹിച്ചത്. അതെല്ലാം നമ്മൾ കണ്ണോണ്ട് കണ്ടതാണ്. എന്നിട്ടും നമ്മൾ ആരും തന്നെ ഒന്നും പഠിച്ചിട്ടില്ല. ഇവിടെ സ്വാമിജി പറഞ്ഞത് ഭരിക്കുന്നവർ മണ്ടൻമാരാണെന്നാണ്. അവരല്ല മണ്ടൻമാർ, നമ്മളെ മണ്ടൻമാരാക്കുന്ന നമ്മളാണ് മണ്ടൻമാർ.

ഹിന്ദുവിന്റെ ശക്തി അവര്‍ അറിയണം, നമ്മുടെ പ്രധാന്യമറിയാതെ നമ്മുടെ സംസ്കാരമറിയാതെ പുതിയ തലമുറ നടക്കുന്നു. ഹിന്ദു ധര്‍മ്മം എന്തെന്ന് അവരറിയണം. ഹിന്ദുവിന്റെ പ്രാധാന്യം അറിയാതെ ഭാരതീയ സംസ്കാരത്തെ കുറിച്ച് ഒന്നും അറിയാത്ത യുവാക്കളിലേക്ക് എന്താണ് ഹിന്ദുയിസം, എന്താണ് ഹിന്ദുവിന്റെ ധർമം ഇതെല്ലാം പഠിപ്പിക്കണം. ഈ കാനനപാത തുറക്കുന്നതോടെ ഇത് നയിക്കുന്നത് പുതിയൊരു ഭരണസംവിധാനത്തിലേക്കാക്കട്ടെ. ഭരണമാറ്റം സ്വപ്നം കണ്ട് പ്രവര്‍ത്തിക്കാം.

ഹിന്ദുയിസത്തെ തകർക്കാൻ വേണ്ടി ഇന്ത്യയിലെ ആദ്യത്തെ സർക്കാരായ നെഹ്റു സർക്കാർ വിദ്യാഭ്യാസത്തിൽ നിന്നും ഹിന്ദുയിസത്തെ എടുത്തു കളയുകയാണ് ചെയ്തത്.സെക്കുലിറസം വേണമെന്നാണ് അവർ പറഞ്ഞത്. സെക്കുലറിസം ആവണമെങ്കിൽ ഹിന്ദുവിനെ അടിച്ചമർത്തണം. ഇന്ത്യയിൽ സെക്കുലറിസം ഉണ്ടോ? അതുണ്ടായിരുന്നുവെങ്കിൽ ഹിന്ദുക്കൾ ഇന്ന് അനുഭവിക്കുന്ന ദുരവസ്ഥ ഉണ്ടാകുമായിരുന്നില്ല.

വളരെ ന്യൂനപക്ഷമായ അവിശ്വാസികൾ ഭരിക്കുന്ന വളരെ ഭൂരിപക്ഷമായ അവിശ്വാസികളാണ് നമ്മൾ. 2026 ൽ വിശ്വാസികൾ ഭരിക്കു്നന ഒരു ഭരണകുടം കേരളത്തിൽ വരണം.ഇപ്പോഴത്തെ ഭരണകുടം കാനന പാതയ്ക്ക് വിലക്ക് ഉണ്ടാക്കിയിരിക്കുകയാണ്. അത് മാത്രമല്ല ഇവിടെ വിലക്ക്, എല്ലാത്തിനും ഇവിടെ വിലക്കുണ്ടല്ലോ, ഇവിടുത്തെ പ്രശ്നം ഹിന്ദുക്കളുടെ ആത്മാഭിമാനത്തിന്റേതാണ്. അയ്യപ്പ ഭക്തരുടേതാണ്.

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് സാക്ഷാൽ അയ്യപ്പസ്വാമി നടന്ന കാനന പാതയിലൂടെയുള്ള സഞ്ചാരമാണ് നമ്മള്‍ ഇനി നടത്തുന്നത്. അതിനും പലതിനും ഭരണകൂടം ഇവിടെ വിലക്കുണ്ടാക്കുകയായിരുന്നു. വർഷങ്ങളായി നമ്മൾ കരയുകയാണ്. എന്നാൽ ഒന്നും നടക്കുന്നില്ല. ഇവിടെ ആവശ്യം ഹിന്ദു ഐക്യം ആണ്. ഇവിടെ ഒരുപാട് സംഘടനകളുണ്ട്. എന്തെങ്കിലുമൊരു പ്രക്ഷോഭം നടത്തിയാൽ അത്ഭുതം സംഭവിക്കില്ലെന്ന് നമ്മുക്ക് മനസിലായതാണ്. ഇവിടെ ആവശ്യം ഭരണ മാറ്റമാണ്. അതിലൂടെ മാത്രമേ നമ്മുക്ക് എന്തെങ്കിലും മാറ്റങ്ങൾ നടപ്പാക്കാൻ സാധിക്കുകയുള്ളൂ.

വിശ്വാസികൾ ഭരിക്കുന്ന നാടായിരിക്കണം കേരളം. അവ്ശ്വാസികൾ തോൽക്കണം. കാനന പാത തുറന്നത് കൊണ്ട് മാത്രം അതൊന്നും നടക്കില്ല. വലിയൊരു യാത്രയുടെ തുടക്കമാണിത്. 2026 ൽ കേരളത്തിൽ വിശ്വാസികൾ ഭരിക്കണം. ഹിന്ദുക്കളുടെ ഐക്യമാണ് അതിന് ആവശ്യം. ഭരണമാറ്റത്തിന് സ്വപ്നം കണ്ടുകൊണ്ട് മുന്നോട്ട് പോകണം, ഈ പാത വെട്ടിതുറന്ന് പുതിയൊരു ശക്തി ലഭിക്കട്ടെ. പാത തുറക്കുന്നത് വലിയൊരു ദൗത്യത്തിലേക്കാകട്ടെ' ദേവൻ പറഞ്ഞു.