• search

ആർത്തവ കാലത്ത് ശബരിമലയിൽ പോയാൽ സന്താനശേഷിയെ ബാധിക്കും, നടൻ ദേവന്റെ കണ്ടെത്തലിന് പൊങ്കാല

Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
  cmsvideo
   ആർത്തവ കാലത്ത് മലയ്ക്ക് പോയാൽ സന്താനശേഷി പോകും ! | Oneindia Malayalam

   സ്ത്രീകള്‍ ബഹിരാകാശത്ത് പോലും പോകുന്ന ഒരു നൂറ്റാണ്ടിലാണ് കേരളം ആര്‍ത്തവം അശുദ്ധിയാണോ അല്ലയോ എന്ന ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുന്നു. ത്ങ്ങള്‍ അശുദ്ധകളാണെന്ന് വിശ്വസിച്ച് സ്ത്രീകള്‍ തന്നെ സുപ്രീം കോടതി തുറന്ന് തന്ന വാതില്‍ കൊട്ടിയടക്കാന്‍ സമരത്തിന് ഇറങ്ങുന്നത്. ആര്‍ത്തവത്തെ സംബന്ധിച്ച് വളരെ വിചിത്രമായ വാദങ്ങളാണ് ശബരിമല വിഷയത്തില്‍ ഉയര്‍ന്ന് വരുന്നത്.

   അമേരിക്കയില്‍ കാര്‍ഡിയോളജിസ്റ്റായ ഡോക്ടര്‍ നിഷ പിള്ളയുടെ കാന്തിക മണ്ഡലം തിയറി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ക്ഷേത്രം കാന്തിക മണ്ഡലത്തില്‍ ആണെന്നും സ്ത്രീകള്‍ കയറിയാല്‍ ആര്‍ത്തവരക്തം ഗുരുത്വാകര്‍ഷണ വിരുദ്ധമായ കാന്തിക പ്രവര്‍ത്തനം മൂലം തിരിച്ച് കയറുമെന്നുമാണ് നിഷ പിള്ളയുടെ കണ്ടെത്തല്‍. ഈ ഡോക്ടറെ മറ്റ് ഡോക്ടര്‍മാര്‍ അടക്കം പൊളിച്ച് അടുക്കിയതാണ്. ആര്‍ത്തവത്തെക്കുറിച്ച് നടന്‍ ദേവന്റെ കണ്ടെത്തലുകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

   ആർത്തവം അശുദ്ധിയല്ല

   ആർത്തവം അശുദ്ധിയല്ല

   ഡോ. നിഷ പിള്ളയുടെ കണ്ടെത്തലുകൾ പോലെ തന്നെ കേൾക്കുന്നവരുടെ കിളി പോകുന്ന തരത്തിലാണ് ദേവന്റെ വാർത്താ സമ്മേളനം. ശബരിമലയില്‍ സ്ത്രീ പ്രവേശനം നിഷേധിച്ചതിനെ ന്യായീകരിച്ച് ദേവന്‍ പറയുന്നത് ഇങ്ങനെയാണ്: സ്ത്രീകളെ പ്രവേശിപ്പിക്കരുത് എന്നത് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ആചാരങ്ങളുടെ തുടര്‍ച്ചയാണ്. അത് സ്ത്രീ വിവേചനമല്ല. ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്ക് അശുദ്ധിയില്ല.

   ഹൈ വോള്‍ട്ടേജ് എനര്‍ജി

   ഹൈ വോള്‍ട്ടേജ് എനര്‍ജി

   ക്ഷേത്രങ്ങള്‍ ഒരു ആരാധനാലയങ്ങള്‍ അല്ല. ഹൈ വോള്‍ട്ടേജ് എനര്‍ജി ഉല്‍പാദിപ്പിക്കുന്ന ചില കേന്ദ്രങ്ങളാണ് ക്ഷേത്രങ്ങള്‍. ശബരിമലയിലെ അയ്യപ്പനോ അല്ലെങ്കില്‍ മറ്റേതെങ്കിലും ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിട്ടുള്ള വിഗ്രഹമോ നമ്മള്‍ കാണുന്നത് അല്ല യഥാര്‍ത്ഥത്തിലുള്ള മൂര്‍ത്തി. ആ വിഗ്രഹത്തിന് താഴെ, എത്രയോ മീറ്ററുകള്‍ താഴ്ചയിലുള്ള ഒരു കാന്തിക മണ്ഡലത്തില്‍ നിന്നും വരുന്ന എനര്‍ജിയാണ് ബിംബത്തിന് ജീവന്‍ കൊടുക്കുന്നത്. ഏതാണ്ട് 30 കോടി ജനങ്ങളുടെ ശരഘോഷം കേട്ട് ആ മൂര്‍ത്തിക്ക് ഉണ്ടാകുന്ന ഒരു എനര്‍ജിയാണത്.

   സന്താനോത്പാദന ശേഷിയെ ബാധിക്കും

   സന്താനോത്പാദന ശേഷിയെ ബാധിക്കും

   ഹൈ വോള്‍ട്ടേജിലുള്ള ഇലക്ട്രിക് എന്‍ർജിയും കാന്തശക്തിയും സ്വരൂപിച്ച് കൊണ്ടുള്ള പ്രതിഷ്ഠയാണ് അയ്യപ്പന്‍. ആര്‍ത്തവ സമയത്ത് മാനസികമായും ശാരീരികമായും സ്ത്രീകള്‍ ഒരു ശക്തിയില്ലായ്മ അനുഭവിക്കുന്നുണ്ട്. ആ സമയത്ത് സ്ത്രീകള്‍ ക്ഷേത്രങ്ങളില്‍ പോകുമ്പോള്‍ അവിടെയുള്ള ഹൈ വോള്‍ട്ടേജ് എനര്‍ജി സന്താനോത്പാദന ശേഷിയെ കാര്യമായി ബാധിക്കും. ഇതുകൊണ്ടാണ് ആര്‍ത്തവ സമയത്ത് അമ്പലങ്ങളില്‍ പോകരുത് എന്ന് പറയുന്നത് എന്നാണ് നടൻ പറയുന്നത്.

   നടന് പൊങ്കാലപ്പൂരം

   നടന് പൊങ്കാലപ്പൂരം

   ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി ഓടിക്കൊണ്ടിരിക്കുകയാണ്. കണക്കിന് പരിഹാസവും വിമർശനും ദേവൻ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നു. താരങ്ങൾ രാഷ്ട്രീയത്തിൽ ഇറങ്ങുകയും നമ്മെ ഭരിക്കുകയും ചെയ്യുന്നതോടെ കേരളത്തിന്റെ തകർച്ച സമ്പൂർണമാവും എന്നാണ് സംവിധായകനായ സനൽ കുമാർ ശശിധരൻ ദേവന്റെ വീഡിയോ പങ്കുവെച്ച് കൊണ്ട് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

   നീ ഒക്കെ എന്തിനാ പഠിക്കുന്നേന്ന്

   നീ ഒക്കെ എന്തിനാ പഠിക്കുന്നേന്ന്

   സോഷ്യൽ മീഡിയയിലെ ചില പ്രതികരണങ്ങൾ നോക്കാം: ന്റമ്മോ -തൃശ്ശൂർ സെന്റ് തോമസ് കോളേജിൽ BSc, കൂടാതെ MBA വരെ പഠിച്ച ആളാ- ഇത് കണ്ടപ്പോൾ തോന്നിയത് - ഇന്നസെന്റിന്റെ ക്ലാസിക്ക് ചോദ്യമാണ് " എന്തിനാ പഠിക്കുന്നെ ? അതല്ല... നീ ഒക്കെ എന്തിനാ പഠിക്കുന്നേന്ന് ?" ഇയാളൊന്നും വടക്കാഞ്ചേരി MLA ആകില്ലാന്ന് ആര് കണ്ടു. സാച്ചര കേരളമല്ലെ എന്നാണ് ഒരു പരിഹാസം.

   പൊട്ടന്മാരുടെ ആസ്ഥാനം ആണോ ബിജെപി

   പൊട്ടന്മാരുടെ ആസ്ഥാനം ആണോ ബിജെപി

   അദ്ദേഹം പറഞ്ഞതിനെ പോസിറ്റീവ് ആയി കാണുക. ശബരിമല, ഗുരുവായൂർ, പത്മനാഭ ക്ഷേത്രം ഇവിടങ്ങളിൽ നിന്നും ഉയരുന്ന ഹൈവോൾട്ടേജ് എനർജിയെ KSEB യുമായി ബന്ധിപ്പിച്ചാൽ വൈദ്യുതി ക്ഷാമം പരിഹരിച്ചു കൂടെ എന്ന് മറ്റൊരാൾ പരിഹസിക്കുന്നു. ഉളുപ്പില്ലാതെ ഇതൊക്കെ ഇങ്ങനെ നാട്ടാരുടെ മുന്നിൽ തട്ടാനും ഒരു പ്രത്യേക ഇത് വേണം. വെൽ ഡണ് എന്നും പൊട്ടന്മാരുടെ ആസ്ഥാനം ആണോ ബിജെപി എന്നും കമന്റുകളുണ്ട്.

   ഹൈവോൾട്ടോ വൈദ്യുശക്തിഡിങ്കോഡാൾഫി സുഡാൾഫിക്കേഷൻ

   ഹൈവോൾട്ടോ വൈദ്യുശക്തിഡിങ്കോഡാൾഫി സുഡാൾഫിക്കേഷൻ

   സത്യമാണ് പറഞ്ഞ കാര്യങ്ങൾ ഇത് വെറും വിശ്വാസമല്ല ഇതിന് ശാസ്ത്ര ഭാഷയിൽ ഹൈവോൾട്ടോ വൈദ്യുശക്തിഡിങ്കോഡാൾഫി സുഡാൾഫിക്കേഷൻ എന്നാണ്. പറയണത്. ഈ മകരവിളക്കിന്റെ ഊർജ്ജം ഇതിൽ നിന്നാണ്.പിന്നെ ദേവേട്ടൻ പറഞ്ഞ പോലെ ആർത്തവ സമയത്ത് സത്രികൾ പോയാൽ ഹൈവോൾട്ടേജ് കിരണങ്ങൾക്ക് സുഡാൾഫിക്കേഷൻ റിയാക്ഷൻ ഉണ്ടായി അടിവയറു തന്നെ കത്തിപ്പോയേക്കാൻ സാധ്യതയുണ്ട് അങ്ങനെ സംഭവിച്ച ചരിത്രവും ഉണ്ട് എന്ന് മറ്റൊരു കമന്റ്.

   വൈദ്യുതനിലയമായി പ്രഖ്യാപിച്ചൂടേ

   വൈദ്യുതനിലയമായി പ്രഖ്യാപിച്ചൂടേ

   ശബരിമല ഹൈവോൾട്ടേജ് ഇലക്ട്രിക് ഫീൽഡാണെന്ന് സിനിമാനടൻ ദേവൻ.. എന്നാൽ പിന്നെ അതൊരു വൈദ്യുതനിലയമായി പ്രഖ്യാപിച്ചാൽ പോരേ എന്നൊരാൾ പരിഹസിക്കുന്നു. അയ്യപ്പന്റെ കറണ്ട് മൊത്തം എടുത്ത് കേരളത്തിലെ ഹിന്ദുക്കൾക്ക് കൊടുക്കണം എന്നതാണ് എന്റെ ഒരു ഇത് എന്ന തരത്തിലും ദേവന് നേർക്ക് രൂക്ഷമായ പരിഹാസശരങ്ങൾ തന്നെ എയ്ത് വിടുന്നുണ്ട് ചിലർ.

   ബാലമംഗളത്തിൽ പറഞ്ഞിട്ടുണ്ട്

   ബാലമംഗളത്തിൽ പറഞ്ഞിട്ടുണ്ട്

   മറ്റൊരു കമന്റ് ഇങ്ങനെ: അദ്ദേഹം പറഞ്ഞത് വളരെ ശരിയാണ്.... ഈ വിവരങ്ങൾ നാസയുടെ വെബ്സൈറ്റ് പരിശോധിച്ചാൽ മനസ്സിലാകും...ഗോമൂത്രവും ചാണകവും ചേർന്ന മിശ്രിതം ഒരു പഴുത്ത മാവിലയിൽ കോരി ഒഴിച്ച്, പ്രത്യേക രീതിയിൽ ആവാഹിച്ചാണ് ഈ എനർജി ഉണ്ടാക്കിയിരിക്കുന്നത്.. ഇതേപറ്റി 20 വർഷങ്ങൾക്ക് മുൻപുള്ള ബാലമംഗളത്തിൽ പരാമർശമുണ്ട്..

   വീഡിയോ

   ദേവന്റെ വാർത്താ സമ്മേളത്തിലെ പ്രസക്തഭാഗത്തിന്റെ വീഡിയോ കാണാം

   'ഹിരൺമയ'യിലേക്ക് ലക്ഷ്മി തനിച്ച്.. ബാലുവും ജാനിയുമില്ല, ആശുപത്രി വിടാൻ ഒരാഴ്ച, പുതിയ വിവരങ്ങൾ ഇങ്ങനെ

   'മീ ടൂ'വുമായി നടി റോസിൻ ജോളിയും, രൂക്ഷമായി വിമർശിച്ച് സൈബർ ലോകം, 'മീ ടൂ' പോസ്റ്റ് മുക്കി നടി

   English summary
   Actor Devan's funny explanation on why women are not allowed to enter Sabarimala

   Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
   ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

   Notification Settings X
   Time Settings
   Done
   Clear Notification X
   Do you want to clear all the notifications from your inbox?
   Settings X
   X
   We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more