Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരില്‍ മല്‍സരിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നു; ബിജെപിയെ അറിയിച്ചു, മറുപടി വെളിപ്പെടുത്തി ദേവന്‍

തൃശൂര്‍: നടനും ബിജെപി സംസ്ഥാന ഉപാധ്യക്ഷനുമാണ് ദേവന്‍. കഴിഞ്ഞ ദിവസം വാടാനപ്പള്ളിയില്‍ കിറ്റ് വിവാദത്തില്‍ പ്രതിഷേധം ശക്തമായ സ്ഥലത്ത് ദേവന്റെ സാന്നിധ്യമുണ്ടായത് പലവിധ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. നേരത്തെ സ്വന്തമായി പാര്‍ട്ടി രൂപീകരിച്ച് രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ശ്രമിച്ച ദേവന്‍ പക്ഷേ, ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം ബിജെപിയില്‍ ചേര്‍ന്നു.

മൂന്നു വര്‍ഷം മുമ്പാണ് ദേവന്‍ ബിജെപിയില്‍ അംഗത്വമെടുത്തത്. പിന്നീട് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദേവന്‍ സ്ഥാനാര്‍ഥിയാകുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. ഇപ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ദേവന് താല്‍പ്പര്യമുണ്ടായിരുന്നു. ബിജെപി നേതൃത്വത്തെ ഇക്കാര്യം അറിയിക്കുകയും ചെയ്തു. എന്നാല്‍ അനുമതി ലഭിച്ചില്ല.

actor devan bjp

തൃശൂരില്‍ മല്‍സരിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് ബിജെപി നേതൃത്വത്തെ അറിയിച്ചിരുന്നു എന്ന് ദേവന്‍ മനോരമ ഓണ്‍ലൈനോട് പ്രതികരിച്ചു. ചില സാങ്കേതിക കാരണങ്ങളാല്‍ അവിടെ മല്‍സരിക്കാന്‍ പറ്റില്ലെന്ന് പാര്‍ട്ടി അറിയിച്ചു. അതിന് പകരം തൊട്ടടുത്ത മണ്ഡലമായ പുതുക്കാട് നല്‍കാമെന്ന് പറഞ്ഞു. അതിനിടെയാണ് തല്‍ക്കാലം മല്‍സരിക്കേണ്ടെന്നും പ്രചാരണത്തില്‍ സജീവമാകാന്‍ നിര്‍ദേശിച്ചതെന്നും ദേവന്‍ വിശദീകരിച്ചു.

തൃശൂരില്‍ ബിജെപിക്ക് വേണ്ടി മല്‍സരിക്കുന്നത് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചെത്തിയ പത്മജ വേണുഗോപാല്‍ ആണ്. 2021ല്‍ കോണ്‍ഗ്രസിന് വേണ്ടി പത്മജ തൃശൂരില്‍ മല്‍സരിക്കുകയും നേരിയ വോട്ടിന് പരാജയപ്പെടുകയും ചെയ്തിരുന്നു. ഇത്തവണ വിജയം ഉറപ്പാണ് എന്ന് പത്മജ പറയുന്നു. പത്മജയെ മല്‍സരിപ്പിച്ചാല്‍ മണ്ഡലം പിടിക്കാമെന്ന് ബിജെപിയും കരുതുന്നു.

എന്തുകൊണ്ട് ബിജെപിയില്‍ ചേര്‍ന്നു?

അഞ്ച് വര്‍ഷത്തോളം കേരള പീപ്പിള്‍സ് പാര്‍ട്ടി (കെപിപി) പ്രവര്‍ത്തനവുമായി മുന്നോട്ട് പോയിരുന്നു ദേവന്‍. പ്രധാന മുന്നണികള്‍ വലിയ ഭൂരിപക്ഷം നേടി വിജയിക്കുന്ന കാലം കഴിഞ്ഞെന്നും ചെറിയ പാര്‍ട്ടികള്‍ക്ക് സമ്മര്‍ദ്ദ ശക്തിയാകാന്‍ സാധിക്കുമെന്നും ദേവന്‍ മുമ്പ് അഭിപ്രായപ്പെട്ടിരുന്നു. അതിനിടെയാണ് അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ചര്‍ച്ച നടത്തിയതും ബിജെപി അംഗത്വമെടുത്തതും.

ഭാരതം മഹത്തായ രാഷ്ട്രമാണെന്നും അവിടെ ഒറ്റയ്ക്ക് നിന്നാല്‍ ശരിയാകില്ലെന്നും മനസിലാക്കിയാണ് ബിജെപിയില്‍ ചേര്‍ന്നത് എന്ന് ദേവന്‍ വിശദീകരിക്കുന്നു. സീറ്റോ സ്ഥാനങ്ങളോ തന്റെ താല്‍പ്പര്യമല്ല. ഈ പാര്‍ട്ടിയുടെ ഭാഗമാകാനാണ് ആഗ്രഹിച്ചത്. ചെറുകിട പാര്‍ട്ടികള്‍ പാടില്ല എന്നാണ് തന്റെ അഭിപ്രായം. ബിജെപിയാണ് ഇന്ത്യയിലെ ബെസ്റ്റ് പാര്‍ട്ടി എന്നും ദേവന്‍ പറയുന്നു.

വാടാനപ്പള്ളിയിലെ കിറ്റ് വിവാദത്തില്‍ കഴിഞ്ഞ ദിവസം തന്നെ ദേവന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാന്‍ വന്നതായിരുന്നുവത്രെ ദേവന്‍. അല്‍പ്പ നേരം കഴിഞ്ഞ് എത്തിയാല്‍ മതിയെന്ന് പ്രോഗ്രാം നടക്കുന്ന സ്ഥലത്ത് നിന്നുള്ള പ്രവര്‍ത്തകര്‍ അറിയിച്ചപ്പോള്‍ വിശ്രമിക്കാം എന്നു കരുതിയാണ് വിവാദം നടന്ന സ്ഥലത്ത് എത്തിയതെന്നും ദേവന്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+