കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുരിതാശ്വാസ നിധിയില്‍ പണമെത്തി, ആളുകള്‍ക്ക് കിട്ടിയില്ലെന്ന് ധര്‍മജന്‍; സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം

Google Oneindia Malayalam News

കൊച്ചി: കഴിഞ്ഞ തവണ പ്രളയം ഉണ്ടായപ്പോള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുപാട് പണം എത്തിയെന്നും, പക്ഷേ ആ പണം ജനങ്ങളിലേക്ക് എത്തിയില്ലെന്നും ആക്ഷേപം ഉന്നയിച്ച് സിനിമ താരം ധര്‍മജന്‍ ബോൾഗാട്ടി. റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേഴ്‌സ് അവറില്‍ ആയിരുന്നു ധര്‍മജന്റെ വിമര്‍ശനം. ഇതേ തുടര്‍ന്ന് രൂക്ഷമായ സൈബര്‍ ആക്രമണം ആണ് ധര്‍മജന്‍ നേരിട്ടുകൊണ്ടിരിക്കുന്നത്.

<strong>ഒടുവിൽ ധർമജൻ ഭയന്നത് തന്നെ സംഭവിച്ചു!!! ദിലീപിന് 'മൂലക്കുരു' വന്നാൽ ധർമജൻ ഇങ്ങനെ 'ഇരിക്കും'... ട്രോൾ</strong>ഒടുവിൽ ധർമജൻ ഭയന്നത് തന്നെ സംഭവിച്ചു!!! ദിലീപിന് 'മൂലക്കുരു' വന്നാൽ ധർമജൻ ഇങ്ങനെ 'ഇരിക്കും'... ട്രോൾ

ഇത്രയേറെ സംവിധാനങ്ങളുണ്ടായിട്ടും ജനങ്ങളിലേക്ക് പണം എത്തിയിട്ടില്ല എന്നത് വലിയ പ്രശ്‌നം തന്നെ ആയിട്ടാണ് ധര്‍മജന്‍ മുന്നോട്ട് വയ്ക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും എംപിമാരും എംഎല്‍എമാരും ഒക്കെ ഉണ്ടായിട്ടും ജനങ്ങളിലേക്ക് പണം എത്തിയില്ലെന്ന് പറഞ്ഞതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്.

ഇതേ തുടര്‍ന്നാണ് സോഷ്യല്‍ മീഡിയയില്‍ ധര്‍മജനെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നത്. അതുപോലെ തന്നെ ധര്‍മജനെ പിന്തുണച്ചും ഒരുപാട് പേര്‍ രംഗത്ത് വന്നിട്ടുണ്ട്. ധര്‍മജന്റെ ഫേസ്ബുക്ക് പേജിലും പിന്തുണയ്ക്കുന്നവരുടേയും എതിര്‍ക്കുന്നവരുടേയും കമന്റ് യുദ്ധങ്ങള്‍ കാണാം.

മുഖ്യമന്ത്രിയും മന്ത്രിമാരും ഉണ്ടായിട്ടും...

മുഖ്യമന്ത്രിയും മന്ത്രിമാരും ഉണ്ടായിട്ടും...

പ്രളയത്തില്‍ പെട്ടവര്‍ക്ക് പണം ലഭിക്കുന്നില്ല എന്നതാണ് ധര്‍മജന്റെ പരാതി. താന്‍ രാഷ്ട്രീയം പറയുകയല്ലെന്ന മുന്‍കൂര്‍ ജാമ്യവും ധര്‍മജന്‍ എടുക്കുന്നുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും എംപിമാരും എംഎല്‍എമാരും ജില്ലാ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും ഗ്രാമപ്പഞ്ചായത്തും ജില്ലാ കളക്ടര്‍മാരും ഉണ്ടായിട്ടും ജനങ്ങളിലേക്ക് പണം എത്തിയില്ല. എന്നാല്‍ ദുരിതാശ്വാസ നിധിയിലേക്ക് പണം പെട്ടെന്ന് എത്തുകയും ചെയ്തുവെന്നാണ് ധര്‍മജന്‍ പറയുന്നത്.

നേരിട്ട് വീട് വച്ച് കൊടുക്കാമായിരുന്നു

നേരിട്ട് വീട് വച്ച് കൊടുക്കാമായിരുന്നു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് താന്‍ ഒരു പൈസ പോലും വാങ്ങിയിട്ടില്ല എന്ന് ധര്‍മജന്‍ പറയുന്നുണ്ട്. താര സംഘടനയായ അമ്മ എത്രയോ കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്തു. അത് ജനങ്ങളിലേക്ക് എത്തിക്കാനുള്ള സംവിധാനം ഇവിടെ ഇല്ലേ എന്നാണ് ധര്‍മജന്റെ ചോദ്യം. താരസംഘടന ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്ത പൈസകൊണ്ട് സ്ഥലം വാങ്ങി വീട് വച്ച് കൊടുക്കാമായിരുന്നില്ലേ എന്ന് താന്‍ ഇന്നസെന്റിനോട് ചോദിച്ചിരുന്നു എന്നും ധര്‍മജന്‍ പറയുന്നുണ്ട്.

സാധാരണക്കാര്‍ ചെയ്യുന്ന പണിയെങ്കിലും

സാധാരണക്കാര്‍ ചെയ്യുന്ന പണിയെങ്കിലും

പ്രളയത്തില്‍ നഷ്ടം കണക്കാക്കുന്നതിലും കൃത്യതയുണ്ടായിരുന്നില്ല എന്ന ആക്ഷേപവും ധര്‍മജന്‍ ഉയര്‍ത്തിയിട്ടുണ്ട്. മന്ത്രിമാരും എംപിമാരും എംഎല്‍എമാരുമൊക്കെ ഇവിടെയില്ലേ. അവര്‍ക്ക് ഇതൊക്കെ ചെയ്യാന്‍ സാധിക്കില്ലേ? സാധാരണക്കാരും മത്സ്യത്തൊഴിലാളികളും ചെയ്യുന്ന പണിയെങ്കിലും ഇവര്‍ ചെയ്യട്ടേ എന്ന് വരെ പറഞ്ഞു ധര്‍മജന്‍.

പ്രളയത്തില്‍ പെട്ട ധര്‍മജന്‍

പ്രളയത്തില്‍ പെട്ട ധര്‍മജന്‍

കഴിഞ്ഞ പ്രളയത്തില്‍ ദുരിതം അനുഭവച്ചിവരുടെ കൂട്ടത്തില്‍ ധര്‍മജനും ഉണ്ടായിരുന്നു. തന്റെ വീടിന്റെ ഒരു നിലയോളം വെള്ളം പൊങ്ങിയിരുന്നു എന്ന് മറ്റൊരു അഭിമുഖത്തില്‍ ധര്‍മജന്‍ പറയുന്നുണ്ട്. അന്ന് രക്ഷാപ്രവര്‍ത്തനങ്ങളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു.

രൂക്ഷവിമര്‍ശനവുമായി ഒരു വിഭാഗം

രൂക്ഷവിമര്‍ശനവുമായി ഒരു വിഭാഗം

സര്‍ക്കാര്‍ സംവിധാനങ്ങളുണ്ടായിട്ടും ജനങ്ങളിലേക്ക് പണം എത്തിയില്ലെന്ന ധര്‍മജന്റെ വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗത്തെ ചൊടിപ്പിച്ചു. ഇതോടെയാണ് സൈബര്‍ ആക്രമണം തുടങ്ങിയത്. ധര്‍മജന്റെ രാഷ്ട്രീയത്തേയും മുന്‍ നടപടികളേയും ചോദ്യം ചെയ്തുകൊണ്ടാണ് ഇവരുടെ വിമര്‍ശനങ്ങള്‍.

കണക്കുകള്‍ പറഞ്ഞ്

കണക്കുകള്‍ പറഞ്ഞ്

ധര്‍മജന്റെ പഞ്ചായത്തില്‍ പോലും പ്രളയ ദുരിതാശ്വാസം കൃത്യമായി ലഭിച്ചിട്ടുണ്ട് എന്നാണ് വിമര്‍ശകര്‍ പറയുന്നത്. അക്കാര്യം പോലും പരിശോധിക്കാതെയാണ് ഇങ്ങനെയുള്ള വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത് എന്നാണ് ആരോപണം. കണക്കുകള്‍ സഹിതമാണ് പലരും ഈ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

ദിലീപുമായുള്ള ബന്ധം

ദിലീപുമായുള്ള ബന്ധം

ധര്‍മജന് നടന്‍ ദിലീപുമായുള്ള ബന്ധത്തേയും വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നുണ്ട് ചിലര്‍. ദിലീപിനെ ജയില്‍ മോചിതനാക്കുന്ന ദിവസം ജയിലിന് മുന്നില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ധര്‍മജന്‍ പൊട്ടിക്കരഞ്ഞിരുന്നു. ദിലീപിന് ശക്തമായ പിന്തുണയും ധര്‍മജന്‍ നല്‍കിയിരുന്നു. ഇക്കാര്യങ്ങളെല്ലാം എണ്ണിയെണ്ണി പറഞ്ഞാണ് ചിലരുടെ വിമര്‍ശനങ്ങള്‍.

English summary
Actor Dharmajan criticse that, money from CMDFR didn't reach people on time and faces cyber attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X