Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് എത്തിയയുടന്‍ ആന്റണി പെരുമ്പാവൂര്‍ സ്ഥാനമൊഴിഞ്ഞത് മോഹന്‍ലാല്‍ പറഞ്ഞിട്ടോ?

ദിലീപ് എത്തിയയുടന്‍ ആന്റണി പെരുമ്പാവൂര്‍ സ്ഥാനമൊഴിഞ്ഞത് മോഹന്‍ലാല്‍ പറഞ്ഞിട്ടോ?

കൊച്ചി: ജാമ്യം ലഭിച്ച് ഇരുപത്തിനാല് മണിക്കൂര്‍ കഴിയും മുന്‍പ് ദിലീപിനെ വീണ്ടും ഫിയോക്കിന്റെ പ്രസിഡന്റ് സ്ഥാനത്ത് അവരോധിച്ചത് ആന്റണി പെരുമ്പാവൂരിന്റെ നേതൃത്വത്തിലുള്ള യോഗം. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതിനെ തുടര്‍ന്ന് ദിലീപിനെ പുറത്താക്കി ആന്റണി പെരുമ്പാവൂര്‍ പ്രസിഡന്റാവുകയായിരുന്നു.

എന്നാല്‍, ദിലീപ് തിരിച്ചെത്തിയയുടന്‍ ആന്റണി പെരുമ്പാവൂര്‍ സ്ഥാനമൊഴിഞ്ഞ് വൈസ് പ്രസിഡന്റായി മാറി. മോഹന്‍ലാലിന്റെ ഏറ്റവും അടുത്ത സുഹൃത്തായ ആന്റണി അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് സൂചന. മോഹന്‍ലാലിനുവേണ്ടിയാണ് ആന്റണി പെരുമ്പാവൂര്‍ ഇത്തരം സംഘടനകളില്‍ സജീവ സാന്നിധ്യമാകുന്നതെന്നും സംസാരമുണ്ട്.

mohanlal

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ലബര്‍ട്ടി ബഷീറിന്റെ നേതൃത്വത്തില്‍ സിനി എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ സമരത്തെ തുടര്‍ന്നാണ് ദിലീപ് മുന്‍കൈയെടുത്ത് ഫിയോക്ക് എന്ന പുതിയ സംഘടന രൂപവത്കരിച്ചത്. ദിലീപായിരുന്നു സംഘടനയുടെ പ്രസിഡന്റായത്. ദിലീപിനെ പിന്നീട് പുറത്താക്കിയെങ്കിലും നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ തിരിച്ചുനല്‍കുമെന്നായിരുന്നു സംഘടന പറഞ്ഞിരുന്നത്. എന്നാല്‍, ജാമ്യം കിട്ടിയയുടന്‍ ദിലീപിന് സ്ഥാനം മാറ്റിനല്‍കാന്‍ ആന്റണി പെരുമ്പാവൂര്‍ തീരുമാനിക്കുകയായിരുന്നു. ഇതിന് പിന്നില്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നെന്നാണ് സൂചന. പഴയപടി എല്ലാ സ്ഥാനങ്ങളിലും തിരിച്ചെത്തി നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാനാണ് ഇപ്പോള്‍ ദിലീപിന്റെ ശ്രമം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+