Get Updates
Get notified of breaking news, exclusive insights, and must-see stories!

മഞ്ജുവിന്‍റെ പടത്തില്‍ നിന്ന് പിന്‍മാറണമെന്ന രീതിയില്‍ ദിലീപ് സംസാരിച്ചു;മൊഴിയില്‍ ഉറച്ച് കുഞ്ചാക്കോ

എറണാകുളം: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരായ മൊഴി നടി ബിന്ദുപണിക്കര്‍ മാറ്റിയിരുന്നു. പോലീസിന് നല്‍കിയ മൊഴിയാണ് എറണാകുളം അഡീഷ്ണല്‍ സെഷന്‍സ് കോടതിയില്‍ നടന്ന വിസ്താരത്തിനിടെ ബിന്ദുപണിക്കര്‍ കഴിഞ്ഞ ദിവസം മാറ്റിയത്. ഇതേ തുടര്‍ന്ന് സാക്ഷി കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചിരുന്നു. നേരത്തേ കേസില്‍ ഇടവേള ബാബുവും മൊഴിമാറ്റിയിരുന്നു.

എന്നാല്‍ കേസില്‍ ബിന്ദുവിന് മുന്‍പ് വിസ്തരിച്ച നടന്‍ കുഞ്ചാക്കോ ബോബന്‍ ദീലീപിനെതിരായ തന്‍റെ മുന്‍മൊഴിയില്‍ ഉറച്ച് നിന്നു. മഞ്ജുവാര്യർ അഭിനയിക്കുന്ന ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയില്‍ നിന്നും പിന്‍മാറണമെന്ന തരത്തില്‍ ദിലീപ് തന്നോട് സംസാരിച്ചുവെന്നതായിരുന്നു കുഞ്ചാക്കോ ബോബൻ നേരത്തെ നൽകിയ മൊഴി. വിശദാംശങ്ങളിലേക്ക്

 കുഞ്ചാക്കോ ബോബന്‍ പറഞ്ഞത്

കുഞ്ചാക്കോ ബോബന്‍ പറഞ്ഞത്

ഇന്നലെ ഉച്ചതിരിഞ്ഞായിരുന്നു കുഞ്ചാക്കോ ബോബനെ വിസ്തരിച്ചത്. നേരത്തേ രണ്ട് തവണ കുഞ്ചാക്കോ ബോബന് സമന്‍സ് അയച്ചിരുന്നെങ്കിലും ഷൂട്ടിങ്ങ് തിരക്കുകള്‍ ചൂണ്ടിക്കാണിച്ച് നടന്‍ കോടതിയില്‍ ഹാജരായിരുന്നില്ല. തുടര്‍ന്ന് കോടതി നടനെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം കുഞ്ചാക്കോ ബോബന്‍ കോടതിയില്‍ എത്തിയത്.

 ഉറച്ച് നിന്ന് നടന്‍

ഉറച്ച് നിന്ന് നടന്‍

വിസ്താരത്തിനിടെ കോടതിയില്‍ നടന്‍ തന്‍റെ മുന്‍പത്തെ മൊഴി ആവര്‍ത്തിച്ചു. ഇടവേളയ്ക്ക് ശേഷം മഞ്ജുവാര്യര്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തില്‍ നിന്ന് താന്‍ പിന്‍മാറണമെന്ന് ദിലീപ് പറഞ്ഞിരുന്നുവെന്നായിരുന്നു കുഞ്ചാക്കോയുടെ മൊഴി.

 സ്വാധീനമുള്ള വ്യക്തി

സ്വാധീനമുള്ള വ്യക്തി

നേരത്തേ കുഞ്ചാക്കോ ബോബന്‍ പോലീസിന് നല്‍കിയ മൊഴി ഇങ്ങനെയായിരുന്നു- കഴിഞ്ഞ 20 വര്‍ഷമായി നടനായും നിര്‍മ്മാതാവായും താന്‍ സിനിമ മേഖലയില്‍ ഉണ്ട്. നടന്‍ ദിലീപ് തന്റെ സുഹൃത്താണ്. ദിലീപ് സിനിമയുടെ എല്ലാ മേഖലകളിലും സ്വാധീനമുള്ള വ്യക്തിയും എല്ലാ സംഘടനകളുടേയും തലപ്പത്തുള്ള ആളുമാണ്.

 താനായിരുന്നു നായകന്‍

താനായിരുന്നു നായകന്‍

അമ്മയുടെ ട്രഷറര്‍ ആയിരുന്ന തന്നെ മാറ്റിയാണ് ദിലീപ് ട്രഷറര്‍ സ്ഥാനം ഏറ്റെടുത്തത്.ദിലീപിന്റെ ഭാര്യയായിരുന്ന മഞ്ജു വാര്യര്‍ വലിയ ഇടവേളയ്ക്ക് ശേഷം തിരിച്ച് വരവ് നടത്തിയ ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയില്‍ താനായിരുന്നു നായകന്‍. മോഹന്‍ലാല്‍ നായകനായ സിനിമയിലാണ് മഞ്ജു വാര്യര്‍ തിരികെ വരുന്നത് എന്നാണ് അന്ന് പറഞ്ഞ് കേട്ടത്. എന്തോ കാരണത്താല്‍ അത് നടന്നില്ല

 ദിലീപ് വിളിച്ചിരുന്നു

ദിലീപ് വിളിച്ചിരുന്നു

ആ സിനിമ സംവിധാനം ചെയ്തത് റോഷന്‍ ആന്‍ഡ്രൂസാണ്. സിനിമയുടെ നായികയെ തീരുമാനിക്കുന്നത് സംവിധായകനാണ്. താന്‍ അതില്‍ അഭിപ്രായം പറയാറില്ല. ആ സിനിമ താന്‍ കരാര്‍ ഒപ്പിട്ട ശേഷം ദിലീപ് ഒരു ദിവസം രാത്രി വൈകി തന്നെ വിളിച്ചിരുന്നു. ദിലീപ് അന്ന് തന്നോട് ഈ സിനിമയെപ്പറ്റിയുള്ള വിവരങ്ങള്‍ ചോദിച്ചിരുന്നു.

 പിന്‍മാറാമെന്ന്

പിന്‍മാറാമെന്ന്

ആ സിനിമയില്‍ താന്‍ അഭിനയിക്കരുത് എന്ന ധ്വനിയോടെ സംസാരിച്ചു. റോഷന്‍ ആന്‍ഡ്രൂസിനാണ് താന്‍ ഡേറ്റ് കൊടുത്തത് അല്ലാതെ നടിക്കല്ലെന്നായിരുന്നു ദിലീപിനോടുള്ള മറുപടി. സിനിമയില്‍ നിന്ന് പിന്‍മാറണമെന്ന് ദിലീപ് ആവശ്യപ്പെട്ടാല്‍ എത്തിക്സ് നോക്കാതെ സൗഹൃദത്തിന്‍റെ പേരില്‍ ചിത്രത്തില്‍ നിന്ന് പിന്‍മാറാം എന്ന് പറഞ്ഞിരുന്നു.

 സ്വയം പിന്‍മാറണമെന്ന്

സ്വയം പിന്‍മാറണമെന്ന്

എന്നാല്‍ സിനിമയില്‍ നിന്ന് പിന്‍മാറണമെന്ന് ദിലീപ് ആവശ്യപ്പെട്ടില്ലെന്നും കുഞ്ചാക്കോ പറഞ്ഞിരുന്നു. പിന്നെയും ഒരു മണിക്കൂറോളം ദിലീപ് തന്നോട് സംസാരിച്ചിരുന്നു. ദിലീപിന്‍റെ സംസാരത്തില്‍ നിന്നും താന്‍ സ്വയം പിന്മാറണം എന്നാണ് ഉദ്ദേശിച്ചതെന്ന് മനസിലായിരുന്നു.. കസിന്‍സ് എന്ന സിനിമയില്‍ നിന്നും മഞ്ജുവിനെ മാറ്റാന്‍ ദിലീപ് ശ്രമിച്ചതായി പറഞ്ഞ് കേട്ടിട്ടുണ്ടെന്നും കുഞ്ചാക്കോ മൊഴിയില്‍ വ്യക്തമാക്കിയിരുന്നു.

മധ്യപ്രദേശില്‍ തിരിച്ചടിക്കാന്‍ കോണ്‍ഗ്രസ്; സര്‍ക്കാര്‍ വീണാല്‍, മുന്നിലുള്ള സാധ്യതകള്‍ ഇങ്ങനെ

'കോൺഗ്രസ്സിന്‍റെ കാലന്മാർ കുറേ കടൽകിളവന്മാരാണ്, കുഴലൂത്തുകാരെ പുറത്താക്കി ശുദ്ധികലശം ചെയ്യണം'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+