കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുരുക്ക്; പ്രമുഖ നടിയെ ഉടൻ ചോദ്യം ചെയ്യും.. 12 പേർക്ക് പിന്നാലെ അന്വേഷണ സംഘം

Google Oneindia Malayalam News

കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണത്തിൽ പരമാവധി തെളിവുകൾ ശേഖരിക്കാനുള്ള തീവ്ര ശ്രമത്തിലാണ് അന്വേഷണ സംഘം. ഇതിന്റെ ഭാഗമായി കൂടുതൽ പേരെ ഉടൻ ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ദിലീപിന്റെ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ദിലീപിന്റെ ഫോണിൽ നിന്നും 12 ചാറ്റുകൾ ഡിലീറ്റ് ചെയ്തതായി ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തിയെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു.

'തൂക്കിക്കൊല്ലാതിരിക്കാൻ പറ്റുവോ'; കിടിലൻ ലുക്കിൽ കിടിലൻ ഫോട്ടോ..റിമയ്ക്ക് പിന്തുണയുമായി അഭയ ഹരൺമയി

1

ദിലീപിന്റെ ഐ ഫോണിലെ ചാറ്റുകളാണ് തിരിച്ചെടുക്കാനാവാത്ത വിധം നശിപ്പിച്ച് കളഞ്ഞതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ഫോണുകൾ കോടതിക്ക് കൈമാറുന്നതിന് തൊട്ട് മുൻപായിരുന്നു ഇവയെല്ലാം നീക്കം ചെയ്തത്. ഇതിൽ തന്നെ ദുബൈയിൽ ഉള്ളവരുടെ നമ്പറുകളിലേക്കുള്ള ചാറ്റുകളാണ് നശിപ്പിച്ചതെന്നായിരുന്നു കണ്ടെത്തൽ.

2

ദുബായി ക്രിക്കറ്റ് അസോസിയേഷൻ സി ഇ ഒ ഗാലിഫ് എന്നയാളുമായുള്ള ചാറ്റുകൾ നശിപ്പിക്കപ്പെട്ടതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ഒരു വിദേശ പൗരൻ സഹായിച്ചതായി കേസിലെ സാക്ഷി ബാലചന്ദ്രകുമാർ മൊഴി നൽകിയിരുന്നു. അത് ഖാലിഫ് ആണോയെന്ന കാര്യം അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

3

ഖാലിഫിനെ കൂടാതെ ദുബായിൽ സൂപ്പർ മാർക്കറ്റ് നടത്തുന്ന മലപ്പുറം സ്വദേശി ജാഫർ, ദുബായിലെ സാമൂഹിക പ്രവർത്തകൻ തൃശ്ശൂർ സ്വദേശി നസീർ, ദിലീപിന്റെ സഹോദരി ഭർത്താവ് സൂരജ് , ഭാര്യ കാവ്യ മാധവൻ എന്നിവരുമായുള്ള ഫോൺ വിവരങ്ങളും നശിപ്പിച്ചിട്ടുണ്ട്. ദിലീപിന്റെ ഉടമസ്ഥതയിൽ ഉള്ള ദേ പുട്ടിന്റെ ദുബായ് പാട്ണറുമായുള്ള ചാറ്റും മലയാളത്തിലെ ഒരു പ്രമുഖ നടിയുമായുള്ള ചാറ്റുകളും നശിപ്പിച്ചുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

4

മലയാള സിനിമയിൽ നേരത്തേ നായികയായിരുന്ന നടിയുമായുള്ള ചാറ്റുകളാണ് ദിലീപ് നശിപ്പിച്ചിരിക്കുന്നത്. ഇവർ ഇപ്പോൾ ദുബൈയിൽ കഴിയുകയാണ്. ഇവരെ ഉടൻ ചോദ്യം ചെയ്തേക്കുമെന്നാണ് റിപ്പോർട്ട്. ഓൺലൈനായിട്ടായിരിക്കും ചോദ്യം ചെയ്യുക. ഇവർ ദിലീപുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്ന കാര്യവും പരിശോധിക്കും. നേരത്തേ സീരിയൽ മേഖലയിൽ നിന്ന് രണ്ട് പേരെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇവരും ദിലീപുമായി അടുത്ത ബന്ധം പുലർത്തിയവരാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ.

5

ദിലീപിന്റെ ഫോണിൽ നിന്നാണ് വിവരങ്ങൾ നശിപ്പിച്ചതായി കണ്ടെത്തിയത്. ദിലീപ് ചാറ്റ് ചെയ്ത വ്യക്തികളുടെ ഫോണുകളിൽ ഈ വിവരങ്ങൾ ഉണ്ടാകുമോയെന്നതാണ് ഉയരുന്ന ചോദ്യം. ഈ സാഹചര്യത്തിൽ ചാറ്റുകൾ ഡിലീറ്റ് ചെയ്ത 12 പേരേയും വരും ദിവസങ്ങളിൽ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. വിദേശത്തുള്ളവരുടെ വിവരങ്ങൾ ശേഖരിക്കാൻ മൊബൈൽ സേവനദാതാക്കളെ സമീപിപ്പിക്കാനുള്ള നീക്കങ്ങളും ക്രൈംബ്രാഞ്ച് ആരംഭിച്ചിട്ടുണ്ട്.

6

അതിനിടെ ദിലീപിന്റെ ഭാര്യ കാവ്യ മാധവനേയും സഹോദരൻ അനൂപിനേയും സുരാജിനേയും വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും. ദിലീപ് നശിപ്പിച്ച ചാറ്റുകളിൽ സുരാജിന്റെ ചാറ്റും ഉണ്ട്. ഇത് സംബന്ധിച്ച് കൂടുതൽ വിവരം ആരായും. കാവ്യ മാധവൻ നിലവിൽ വിദേശത്താണെന്നുള്ള റിപ്പോർട്ടുകൾ ഉണ്ട്. കാവ്യയെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം സർക്കാരിൽ നിന്നും അനുമതി തേടിയിട്ടുണ്ട്.

7

അതേസമയം കേസിലെ ഏഴാം പ്രതി സായ് ശങ്കറിനെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പോലീസ്. ദിലീപ് ആവശ്യപ്പെട്ടത് അനുസരിച്ച് നടന്റെ രണ്ട് ഫോണുകളിലെ വിവരങ്ങൾ ഇയാളായിരുന്നു നീക്കം ചെയ്തത്. എന്നാൽ തനിക്കെതിരെ ഉദ്യോഗസ്ഥർ കള്ളകേസുകളെടുക്കുകയാണെന്ന് ആരോപിച്ച് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് സായ് ശങ്കർ.

8

കോഴിക്കോട് നടക്കാവ് പോലീസ് രജിസ്റ്റർ ചെയ്ത 36 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിലെ മുൻകൂർ ജാമ്യാപേക്ഷയിലാണ് വധഗൂഢാലോചന കേസിലെ അന്വേഷണ സംഘത്തിനെതിരെ സായി ആരോപണം ഉന്നയിച്ചിരിക്കുന്നത്. ചോദ്യം ചെയ്യലിനായി ഹാജരായില്ലേങ്കിൽ കൂടുതൽ കേസുകൾ വന്ന് കൊണ്ടിരിക്കുമെന്നാണ് ഭീഷണിയെന്നാണ് സായ് ശങ്കർ ആരോപിച്ചിരിക്കുന്നത്.

Recommended Video

cmsvideo
ചാറ്റുകള്‍ നശിപ്പിച്ചത് ദിലീപിന് തന്നെ പാരയായി

English summary
Actor Dileep Case; Police's Crucial Move, Malayalam Actress May Be questioned
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X