ദിലീപ് ഫോണുകൾ കോടതിക്ക് കൈമറേണ്ട അവസ്ഥയിൽ എത്തിയത് ഇതുകൊണ്ട്; അഭിഭാഷകൻ പറയുന്നു
കൊച്ചി; ദിലീപിന്റെ ഫോണിലെ വിവരങ്ങൾ ഡിലീറ്റ് ചെയ്യും മുൻപ് സ്വകാര്യ സൈബർ വിദഗ്ദനായ സായ് ശങ്കറിന്റെ ഐമാക്കിലേക്ക് മാറ്റിയെന്ന് ശാസ്ത്രീയമായി അന്വേഷണ സംഘം തെളിയിക്കേണ്ടി വരുമെന്ന് അഡ്വ വെങ്ങാനൂർ ശിവശങ്കർ. ശാസ്ത്രീയമായ തെളിവുകളാണ് നിലവിൽ കേസിനാവശ്യം. അതല്ലാതെ ചാറ്റുകളുടെ വിവരങ്ങൾ എഴുതി കൊടുക്കുന്നത് കൊണ്ട് കുറ്റവാളികൾക്കെതിരായ തെളിവാകും എന്ന് കരുതുന്നുണ്ടെങ്കിൽ അത് അബദ്ധമായിരിക്കുമെന്നും അഭിഭാഷകൻ പറഞ്ഞു. റിപ്പോർട്ടേഴ്സ് ചാനലിലെ എഡിറ്റേഴ്സ് അവർ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിഭാഷകന്റെ വാക്കുകളിലേക്ക്
'അഴകേ..'ഭാവനയുടെ കിടിലൻ ഫോട്ടോകൾ...ചുമ്മാ തീയെന്ന് രമ്യ നമ്പീശൻ..വൈറൽ

ദിലീപിന്റെ ഫോണുകൾ കൈമാറ്റം ചെയ്യാൻ നിർദ്ദേശിച്ച ഹൈക്കോടതി ജഡ്ജി ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുകയാണ്. ഫോണുകൾ നൽകിയില്ലേങ്കിൽ ജാമ്യാപേക്ഷ തള്ളി പോകുമോയെന്നും ജയിലിൽ പോകേണ്ടി വരുമോയെന്നുമുള്ള ആശങ്ക ദിലീപിന് ഉണ്ടായിക്കാണും. അതുകൊണ്ടാണ് അദ്ദേഹം ഫോണുകൾ കോടതിയിൽ ഹാജരാക്കാൻ സമ്മതിച്ചിരിക്കുക.ഇല്ലേങ്കിൽ ഒരുപക്ഷേ മൗലികാവകാശമാണെന്നും സ്വകാര്യത സംരക്ഷിക്കണമെന്നും ചൂണ്ടിക്കാട്ടി ഫോണുകൾ നൽകാതിരിക്കാൻ ദിലീപ് ശ്രമിച്ചേനെ.

തന്റെ സ്വകാര്യമായ വിവരങ്ങൾ റിട്രീവ് ചെയ്യാനാണ് ഫോണുകൾ മുംബൈയിലെ സ്വകാര്യ ലാബിലേക്ക് അയച്ചതെന്നാണ് ദിലീപ് പറയുന്നത്. അതേസമയം തെളിവ് നശിപ്പിക്കാനാണെന്നാണ് അന്വേഷണ സംഘത്തിൻറെ വാദം. എന്നാൽ ഈ ഘട്ടത്തിൽ ചർച്ച ചെയ്യേണ്ട കാര്യം ഇപ്പോഴും ഫോണുകളിൽ നിന്ന് വിവരങ്ങൾ റിട്രീവ് ചെയ്തെടുക്കാൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ലെന്നതാണ്.

ദിലീപിന്റെ ഫോണിൽ നിന്നും വിവരങ്ങൾ ഡിലീറ്റ് ചെയ്യുമ്പോൾ സ്വകാര്യ സൈബർ വിദഗ്ദനും വധഗൂഢാലോചനക്കേസിൽ ഏഴാം പ്രതിയായി ചേർത്തിരിക്കുകയും ചെയ്യുന്ന സായ് ശങ്കർ വിവരങ്ങളുടെ ഒരു കോപ്പി എടുത്ത് വെച്ചിരുന്നു എന്നും അത് തങ്ങൾക്ക് ലഭിച്ചുവെന്നുമാണ് അന്വേഷണ സംഘം പറയുന്നത്.
വിവരങ്ങൾ വീണ്ടെടുക്കാനാകാത്ത വിധം ഡിലീറ്റ് ചെയ്തുവെന്ന വിവരങ്ങൾ പോലീസിന് ലഭിച്ചത് ഒരുപക്ഷേ ഈ ഗാഡ്ജറ്റിൽ നിന്നാകാം.

എന്നാൽ റിട്രീവ് ചെയ്യാൻ സാധിക്കാത്ത വിവരങ്ങൾ സായ് ശങ്കറിന്റെ ഐ മാക്കിൽ ഉണ്ടെങ്കിൽ സാങ്കേതികമായി ഇക്കാര്യം അന്വേഷണ സംഘം തെളിയിക്കേണ്ടി വരും. ഡിലീറ്റ് ചെയ്യുന്നതിന് മുൻപായി ദിലീപിന്റെ ഫോണിലെ വിവരങ്ങൾ ഇയാൾ കോപ്പി ചെയ്ത് ഇതിൽ സൂക്ഷിച്ചതാണെന്നാണ് തെളിയിക്കേണ്ടത്. എന്നാൽ സായ് ശങ്കർ മാപ്പ് സാക്ഷിയായി വന്നാൽ മാത്രമേ അതിന് സാധിക്കുള്ളൂ.

അല്ലേങ്കിൽ ദിലീപിന്റെ ഫോണിലെ വിവരങ്ങൾ ഡിലീറ്റ് ചെയ്യും മുൻപ് ഐമാക്കിലേക്ക് മാറ്റിയെന്ന് ശാസ്ത്രീയമായി തെളിയിക്കേണ്ടി വരും. ശാസ്ത്രീയമായ തെളിവുകളാണ് നിലവിൽ കേസിനാവശ്യം. അതല്ലാതെ ചാറ്റുകളുടെ വിവരങ്ങൾ എഴുതി കൊടുക്കുന്നത് കൊണ്ട് കുറ്റവാളികൾക്കെതിരായ തെളിവാകും എന്ന് കരുതുന്നുണ്ടെങ്കിൽ അത് തീർച്ചയായും അബദ്ധമായിരിക്കുമെന്നും അദ്ദഹം പറഞ്ഞു.

അതേസമയം ദിലീപിന്റെ ഫോണിൽ നിന്നും വീണ്ടെടുക്കാൻ സാധിക്കാത്ത വിധം വിവരങ്ങൾ ഡിലീറ്റ് ചെയ്തിട്ടുണ്ടെങ്കിലും പല സ്ഥലങ്ങളിൽ നിന്നും ഇക്കാര്യങ്ങൾ റിട്രീവ് ചെയ്യാൻ സാധിക്കുമെന്ന് ചർച്ചയിൽ പങ്കെടുത്ത സൈബർ വിദഗ്ദൻ സംഗമേശ്വരൻ പറഞ്ഞു. ഒരു ഡിവൈസിൽ നിന്നും മാത്രമാണ് വിവരങ്ങൾ ഡിലീറ്റ് ചെയ്തിരിക്കുന്നത്. അത് ലഭിച്ച ആളുകളുടെ ഫോണുകളിൽ നിന്ന് വിവരങ്ങൾ വീണ്ടെടുക്കാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഡിലീറ്റ് ചെയ്ത ഏഴ് ചാറ്റുകൾ എന്തുകൊണ്ടാണ് ദിലീപ് ചാറ്റ് ചെയ്തെന്ന് പറയുന്ന വ്യക്തികളുടെ ഫോണിൽ നിന്നും കണ്ടെടുക്കാൻ പോലീസ് ശ്രമിക്കാത്തത് എന്നായിരുന്നു ചർച്ചയിൽ പങ്കെടുത്ത രാഹുൽ ഈശ്വറിന്റെ ചോദ്യം. ചാറ്റുകൾ റിട്രീവ് ചെയ്യാൻ യാതൊരു ബുദ്ധിമുട്ടുമില്ല. സൈബർ വിദഗ്ദരുടെ സഹായത്തോടെ അത് എളുപ്പം സാധിക്കും. എന്നാൽ ചാറ്റ് റിട്രീവ് ചെയ്യുകയല്ല പോലീസിന്റെ ലക്ഷ്യം. കേസിൽ വെറുതെ പുകമറ സൃഷ്ടിക്കുക മാത്രമാണെന്നും രാഹുൽ ഈശ്വർ ആരോപിച്ചു.

ദിലീപ് സ്വകാര്യത സംരക്ഷിക്കാനാണ് വിവരങ്ങൾ ഡിലീറ്റ് ചെയ്തത്. ഡിലീറ്റ് ചെയ്തു എന്ന് പറയുന്ന ആ 12 പേരെ അന്വേഷണ സംഘം എന്തുകൊണ്ടാണ് വിളിച്ചുവരുത്താത്തത്? കോടതി വിചാരണയിൽ നിൽക്കാത്ത കേസ് ആയതിനാൽ പോലീസ് മനപ്പൂർവ്വം വിവരങ്ങൾ മാധ്യമങ്ങൾക്ക് ലീക്ക് ചെയ്യുകയാണ്. അതുവഴി കോടതിയ്ക്ക് മേൽ സമ്മർദ്ദം ചെലുത്താനാണ് ശ്രമിക്കുന്നതെന്നും രാഹുൽ ഈശ്വർ ആരോപിച്ചു.
Recommended Video












Click it and Unblock the Notifications