'കുടുംബ ബന്ധങ്ങളുടെ മൂല്യം അറിയുന്ന വ്യക്തിയാണ്' നിരപരാധിയാണ് ഞാൻ !! ദിലീപിന്റെ ഫേസ്ബുക്ക് പോസ്റ്റ്
നടി ആക്രമിയ്ക്കപ്പെട്ട കേസിൽ പങ്കില്ലെന്ന് വ്യക്തമാക്കി ദിലീപിന്റെ ഫേസ്ബുക്ക് പോസ്റ്റ്
കൊച്ചി: നഗരത്തില്‍ നടി ആക്രമിയ്ക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ദിലീപ് രംഗത്ത്. തട്ടിക്കൊണ്ട് പോകലുമായി ബന്ധപ്പെട്ട് ആലുവയില്‍ താമസിയ്ക്കുന്ന ഒരു നടനെ ചോദ്യം ചെയ്തിരുന്നെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇതിനെ ശക്തമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ദിലീപ്.
കേസുമായി ബന്ധപ്പെട്ട് തന്നെ ചോദ്യം ചെയ്‌തെന്ന വാര്‍ത്തകള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് ദിലീപ് വ്യക്തമാക്കുന്നുത. അമ്മയും, ഭാര്യയും മകളും ഉള്ള വ്യക്തിയാണ് ഞാന്‍. ഇത്തരം അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ കുടുംബത്തിന് ഉണ്ടാകുന്ന വേദന കൂടി പരിഗണിയ്ക്കണമത്രേ..

മലയാളം സിനിമയില്‍ സംഭവിയ്ക്കാന്‍ പാടില്ലാത്ത ഒരു കാര്യമാണ് നടന്നിരിയ്ക്കുന്നത്. ഞങ്ങളുടെ സഹപ്രവര്‍ത്തകയ്ക്ക് നേരിട്ട ദുരുനുഭവത്തില്‍ '' അമ്മയിലെ' എല്ലാ അംഗങ്ങളും ചലച്ചിത്രരംഗവും ഒന്നടങ്കം അപലപിച്ചു. എന്നാല്‍....

തന്നെ ലക്ഷ്യമാക്കി ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും പത്രങ്ങളും കള്ളക്കഥകള്‍ പടച്ച് വിടുകയാണെന്ന് ദിലീപ് കുറ്റപ്പെടുത്തുന്നു. ആലുവയിലെ പ്രമുഖ നടനെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തു എന്ന് പത്രങ്ങളില്‍ വാര്‍ത്ത കണ്ടു ഇതാണ് ഫേസ്ബുക്ക് പോസ്റ്റ് ഇടാന്‍ കാരണമെന്നും ദിലീപിന്റെ വിശദീകരണം.

ആലുവയിലെ സ്ഥിരം താമസക്കാരന്‍ എന്ന നിലയില്‍ ആ നടന്‍ താനല്ലെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയുമെന്ന് ദിലീപ് വ്യക്തമാക്കുന്നു. ഒരു പൊലീസുകാരനും വീട്ടില്‍ വന്ന് ചോദ്യം ചെയ്തിട്ടില്ല. എന്ന് മാത്രമല്ല കേസുമായി ബന്ധപ്പെട്ട് ആലുവയില്‍ താമസിയ്ക്കുന്ന ഒരു നടനേയും ചോദ്യം ചെയ്തതായി അറിവ് ഇല്ലെന്നും ദിലീപിന്റെ പോസ്റ്റ്.

ഇത്തരത്തിലുള്ള കള്ളക്കഥ പടച്ച് വിട്ടവര്‍ തന്നെ ഇതിന്റെ നിജസ്ഥിതി തെളിയിക്കട്ടെ എന്നും ദിലീപ് വെല്ലുവിളിയ്ക്കുന്നു.

കുടുംബ ബന്ധങ്ങളുടെ മൂല്യം നന്നായി അറിയുന്ന വ്യക്തിയാണ് ഞാന്‍. അമ്മയും ഭാര്യയും മകളും ഒക്കെയുള്ള ശരാശരി മനുഷ്യന്‍, ഇവരെ ഒക്കെ പരിഗണിയ്ക്കാതെയാണ് ഇത്തരം വാര്‍ത്തകള്‍ പടച്ച് വിടുന്നത്.

എല്ലാ കുറ്റവാളികളും ശിക്ഷിയ്ക്കപ്പെടേണ്ടത് തന്റെ ആവശ്യമാണെന്നും ദിലീപ്. മലയാള സിനിമാ മേഖലയെ ഗ്രഹിച്ച ദുഷ്ടതകള്‍ പോകണം.

മലയാള സിനിമയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നില്‍ക്കാനാണ് പുതിയ സംഘടന രൂപീകരിച്ചത്. എല്ലാ ചലച്ചിത്രപ്രവര്‍ത്തകരുടെയും പിന്തുണയോടെ ആയിരുന്നു ഇത്. അതിന്റെ പേരില്‍ ചില തന്നെ ക്രൂശിയ്ക്കുകയാണെന്ന പരാതിയും താരത്തിനുണ്ട്.
പ്രതികളുമായി നേരിട്ടോ അല്ലാതെയോ ബന്ധമില്ലെന്നും ജനപ്രിയ നായകന്റെ തുറന്ന് പറച്ചില്‍. എത്രയും വേഗം ക്രിമിനലുകളെ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വന്ന ശിക്ഷ വാങ്ങിച്ച് കൊടുക്കണമെന്ന് അധികാരികളോടുള്ള അഭ്യര്‍ത്ഥനയും ഇതോടൊപ്പം ഉണ്ട്.
ദിലീപിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇതാ...












Click it and Unblock the Notifications