സുരക്ഷയുടെ മറുവാക്ക്, നിരഞ്ജനെക്കുറിച്ച് ദിലീപ് പറയുന്നതിങ്ങനെ..
പാലക്കാട്: പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ലെഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍ കുമാറിന്റെ വിയോഗത്തില്‍ ഇന്ത്യ ഒന്നടങ്കം തേങ്ങുകയാണ്. ചലച്ചിത്രതാരങ്ങളും രാഷ്ട്രീയ പ്രമുഖരും നിരഞ്ജന്റെ പ്രിയപ്പെട്ടവരുടെ ദുഃഖത്തോടൊപ്പം പങ്കുചേര്‍ന്നു. നിരഞ്ജനെ അവസാനമായി ഒരു നോക്ക് കാണാനും അന്ത്യോപചാരം അര്‍പ്പിക്കാനും ഒട്ടേറെ പേരാണ് പലയിടങ്ങളിലായി എത്തിയത്.
ചലച്ചിത്ര താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹത്തിനോടുള്ള ആദരവ് പ്രകടിപ്പിച്ചു. പ്രശസ്ത നടന്‍ ദിലീപും കണ്ണീരില്‍ കുതിര്‍ പ്രണാമമാണ് നിരഞ്ജന് അര്‍പ്പിച്ചത്. നിരഞ്ജനെക്കുറിച്ച് പറയാന്‍ ദിലീപിനും വാക്കുകളില്ലായിരുന്നു. ഫേസ്ബുക്കിലൂടെയാണ് ദിലീപ് നിരഞ്ജന് അനുശോചനം അറിയിച്ചത്. സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും ഫേസ്ബുക്കിലൂടെയാണ് നിരഞ്ജന് അനുശോചനം അറിയിച്ചത്.

കണ്ണീരില്‍ കുതിര്‍ന്ന പ്രണാമം
പ്രശസ്ത നടന്‍ ദിലീപും കണ്ണീരില്‍ കുതിര്‍ പ്രണാമമാണ് നിരഞ്ജന് അര്‍പ്പിച്ചത്. ഫേസ്ബുക്കിലൂടെയാണ് ദിലീപ് നിരഞ്ജന് അനുശോചനം അറിയിച്ചത്.
|
നിരഞ്ജനെ അനുസ്മരിച്ച്..
നിരഞ്ജനെ അനുസ്മരിച്ച് ദിലീപ് ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ..നിരഞ്ജന്‍ താങ്കള്‍ അമരനാണ്, താങ്കളുടെ നാമം മലയാളികള്‍ ഒരിക്കലും മറക്കില്ല.

സുരക്ഷയുടെ മറുവാക്ക്
ഭാരതീയരുടെ ആത്മവിശ്വാസത്തിന്റെ, സുരക്ഷയുടെ മറുവാക്കാണ് നിരഞ്ജന്‍ എന്നും ദിലീപ് ഫേസ്ബുക്കില്‍ കുറിച്ചു.

നാടൊരിക്കലും മറക്കില്ല
താങ്കളുടെ വീരമൃത്യു ഈ നാടൊരിക്കലും മറക്കില്ല. അങ്ങേക്കും അങ്ങയുടെ ഒപ്പം ഞങ്ങള്‍ക്കായ് ജീവത്യാഗം ചെയ്ത ധീരജവാന്മാര്‍ക്കും മുന്നില്‍ കണ്ണീര്‍ പ്രണാമങ്ങള്‍ എന്നും ദിലീപ് കുറിക്കുന്നു.
|
ബിഗ് സല്യൂട്ട്
പിണറായി വിജയനും നിരഞ്ജനും കുടുംബത്തിനും അനുശോചനം അറിയിച്ചു. നിരഞ്ജന്‍ കുമാറിന് ഹൃദയത്തില്‍ നിന്ന് സല്യൂട്ട് എന്നാണ് പിണറായി ഫേസ്ബുക്കില്‍ കുറിച്ചത്.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍












Click it and Unblock the Notifications