കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'തുടരന്വേഷണം ആവശ്യമില്ല'; 'വിചാരണ നീട്ടമെന്നത് സർക്കാരിന്റെ ഗൂഢോദ്ദേശം'; ദിലീപ് സുപ്രീംകോടതിയിൽ

'തുടരന്വേഷണം ആവശ്യമില്ല'; 'വിചാരണ നീട്ടമെന്നത് സർക്കാരിന്റെ ഗൂഢോദ്ദേശം'; ദിലീപ് സുപ്രീംകോടതിയിൽ

Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് സുപ്രീം കോടതിയെ സമീപിച്ചു. കേസിന്റെ വിചാരണ നീട്ടരുതെന്ന് ദിലീപ് സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. കേസിൽ തുടരന്വേഷണം ആവശ്യമില്ലെന്നും ദിലീപ് വ്യക്തമാക്കി.

വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെട്ട സർക്കാർ ആവശ്യത്തിന് എതിരെയാണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

ജഡ്ജി മാറുന്നത് വരെ കേസിലെ വിചാരണ സാവധാനം മതി എന്ന ഗൂഢ ഉദ്ദേശമാണ് സർക്കാരിനുള്ളത് എന്നാണ് ദിലീപിന്റെ പരാമർശം. ഇതിന് എതിരെ ആണ് സുപ്രീം കോടതിയെ ദിലീപ് സമീപിച്ചിരിക്കുന്നത്.

1

സർക്കാറിൻറെ ഹർജി നാളെ സുപ്രീംകോടതി പരിഗണിക്കാൻ ഇരിക്കുകയാണ്. ഇതിന് എതിരെ ആണ് ദിലീപ് ഇപ്പോൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തൽ സംബന്ധിച്ച് തുടരന്വേഷണം വേണമെന്നാണ് സർക്കാറിന്റെ ഹർജി. ഈ ആവശ്യവുമായി സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

'ജാമ്യത്തിൽ ഇടപെട്ടില്ല':'അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം'; ദിലീപിനെ തളളി നെയ്യാറ്റിന്‍കര ബിഷപ്പ്'ജാമ്യത്തിൽ ഇടപെട്ടില്ല':'അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം'; ദിലീപിനെ തളളി നെയ്യാറ്റിന്‍കര ബിഷപ്പ്

2

എന്നാൽ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന് യാതൊരു അടിസ്ഥാനം ഇല്ലെന്നും ഈ വെളിപ്പെടുത്തലുകളെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ലെന്നും ദിലീപ് പറയുന്നു. തുടരന്വേഷണം നടത്തുന്നത് കേസ് വൈകിപ്പിക്കാനുള്ള ശ്രമമെന്നും ദിലീപ് ആരോപിച്ചു. നേരത്തെ ജഡ്ജിയെ മാറ്റണമെന്ന ആവശ്യവുമായി സർക്കാർ കേസിൽ രംഗത്ത് എത്തിയിരുന്നു. എന്നാൽ സർക്കാരിന്റെ ഇത്തരം ആവശ്യത്തെ പരാമർശിച്ചാണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

3

അതേ സമയം, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സർക്കാരിന്റെ ഹർജി അടിയന്തരമായി പരിഗണിക്കണം എന്ന ആവശ്യം സുപ്രീം കോടതിയിൽ സർക്കാർ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് ഇത്തരമൊരു ആവശ്യവുമായി സർക്കാർ സുപ്രീം കോടതിയെ അറിയിച്ചത്. ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, സി ടി രവികുമാര്‍ എന്നിവർ ഉള്‍പ്പെട്ട ബെഞ്ചാണ് സർക്കാരിന്‍റെ അപേക്ഷ പരിഗണിക്കുന്നത്.

ദിലീപിനെതിരെ സൂപ്പര്‍ താരം അയച്ച മെസേജ് ഇങ്ങനെ... പുതിയ സിനിമയുമായി ബാലചന്ദ്ര കുമാര്‍ദിലീപിനെതിരെ സൂപ്പര്‍ താരം അയച്ച മെസേജ് ഇങ്ങനെ... പുതിയ സിനിമയുമായി ബാലചന്ദ്ര കുമാര്‍

4

അതേ സമയം, ദിലീപ് കേസിൽ അനുനിമിഷം പുതിയ തരത്തിലുളള വിവാദങ്ങളും ഇടപെടലും വെളിപ്പെടുത്തലുമാണ് പുറത്ത് വരുന്നത്. ഈ കേസിൽ പ്രതികരണവുമായി നെയ്യാറ്റിന്‍കര രൂപത രംഗത്ത് എത്തിരുന്നു. ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഉന്നയിച്ച വാദങ്ങളെ തള്ളിയാണ് രൂപതയുടെ പ്രതികരണം ഉണ്ടായിരിക്കുന്നത്. ദിലീപ് കേസില്‍ നെയ്യാറ്റിന്‍കര ബിഷപ്പ് വിന്‍സെന്റ് സാമുവലിന് ബന്ധമില്ലെന്നാണ് നെയ്യാറ്റിന്‍കര രൂപത അറിയിക്കുന്നത്. ഇത് സംബ്ധിച്ച് രൂപത വാര്‍ത്താ കുറിപ്പ് പുറത്ത് വിട്ടിരുന്നു. തെറ്റായ ആരോപണങ്ങളിലൂടെ ബിഷപ്പ് വിന്‍സെന്റ് സാമുവലിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണ്.

5

കേസിൽ ബാലചന്ദ്രകുമാറുമായോ ദിലീപുമായോ ബിഷപ്പിന് ബന്ധം ഉണ്ടായിരുന്നില്ല. ദിലീപിന്‍റെ ജാമ്യ കാര്യത്തിൽ വിന്‍സെന്റ് സാമുവൽ ഇടപെട്ടില്ല. നെയ്യാറ്റിന്‍കര രൂപത വാര്‍ത്താ കുറിപ്പ് വ്യക്തമാക്കുന്നത് ഇങ്ങനെ ആയിരുന്നു : - സിനിമാ താരം ദിലീപുമായി ബന്ധപ്പെട്ട കേസില്‍ നടന് ജാമ്യം ലഭിച്ചത് സംബന്ധിച്ച് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ. വിന്‍സെന്റ് സാമുവലിന്റെ പേര് പരാമര്‍ശിച്ചതായി മാധ്യമങ്ങളിലൂടെ അറിഞ്ഞു. ഈ കേസിലെ പ്രതിയുമായോ, സിനിമാ നടന്‍ ആരോപണം ഉന്നയിച്ചു എന്ന് പറയുന്ന വ്യക്തിയുമായോ നെയ്യാറ്റിന്‍കര ബിഷപ്പിന് യാതൊരു ബന്ധവുമില്ല.

6

ഒരു സമുദായത്തിന്റെ ആത്മീയ നേതാവ് എന്ന നിലയില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ബിഷപ്പിനെ തെറ്റായ ആരോപണങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുവാന്‍ ശ്രമിക്കുന്നതിലൂടെ തെറ്റായ സന്ദേശമാണ് പൊതു സമൂഹത്തിന് നല്‍കുന്നത്. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അഭ്യൂഹം പരത്താനുദ്ദേശിച്ചുള്ളതും വാസ്തവ വാര്‍ത്തകള്‍ വിരുദ്ധവും ആണ്. അതിനാല്‍ ബിഷപ്പിനെ ഇത്തരം വിഷയങ്ങളില്‍ വലിച്ചിഴക്കുന്നത് ഒഴിവാക്കണം - കത്തിൽ പറയുന്നു.

Recommended Video

cmsvideo
actress attack case,dileep,crime branch,questioned
7

ഗൂഢാലോചന കേസില്‍ ചൊവ്വാഴ്ച വരെയാണ് ദിലീപ് ഉള്‍പ്പെടെയുള്ള അഞ്ച് പ്രതികളെ ചോദ്യം ചെയ്യാന്‍ കോടതി അനുമതി നല്‍കിയിരിക്കുന്നത്. ഇതിന് ശേഷം ബാലചന്ദ്രകുമാറിന്റെ മൊഴിയെടുക്കുമെന്നാണ് വിവരം. അതേ സമയം, ദിലീപിന്റെ ഈ വാദങ്ങളെ തള്ളി ബാലചന്ദ്രകുമാറും രംഗത്ത് എത്തിയിരുന്നു. വിഷയത്തിലേക്ക് ബിഷപ്പിനെ വലിച്ചിഴച്ചത് സാമുദായിക സ്പര്‍ദ്ധ ഉണ്ടാക്കാൻ ആണെന്നും സത്യവാങ്മൂലം പൊലീസ് അന്വേഷിക്കട്ടെ എന്നും ബാലചന്ദ്രകുമാര്‍ വ്യക്തമാക്കിരുന്നു.

English summary
Actor Dileep in Supreme Court against the government's petition in case of attacking the actress case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X