ഉണ്ണിയ്ക്ക് സഹായമെത്തിയ്ക്കാന്‍ ദിലീപിന്‍റെ ബസ് യാത്ര
കൊച്ചി: ഉണ്ണിയ്ക്ക് സഹായമെത്തിയ്ക്കാന്‍ കാരുണ്യത്തിന്റെ ടിക്കറ്റെടുത്ത് നടന്‍ ദിലീപിന്റെ ബസ് യാത്ര. രണ്ട് വൃക്കകളും തകരാറിലായി ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഞാറയ്ക്കല്‍ സ്വദേശി ഉണ്ണി ജോര്‍ജ്ജിന് ചികിത്സാ സഹായം ലഭ്യമാക്കുന്നതിന് വേണ്ടിയാണ് നടന്‍ ദിലീപും ഹൈബി ഈഡന്‍ എംഎല്‍എയും സ്വകാര്യ ബസില്‍ യാത്ര നടത്തിയത്.
ഹൈക്കോടതി ജംഗ്ഷനില്‍ നിന്നുള്ള വൈപ്പിന്‍ ബസിന്റെ ബുധനാഴ്ച ദിവസത്തെ കളക്ഷന്‍ മുഴുവന്‍ ഉണ്ണിയുടെ ശസ്ത്രക്രിയയ്ക്കാണ് വിനിയോഗിയ്ക്കുക. ഇതിന്റെ ഭാഗമായാണ് കാരുണ്യ പദ്ധതിയില്‍ പങ്കുചേരാന്‍ നടന്‍ ദിലീപും എത്തിയത്. കെ എസ് യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ബസ് സര്‍വീസ് ഒരുക്കിയത്.

ഡയാലിസിസിന്റെ സഹായത്താല്‍ ജീവിയ്ക്കുന്ന ഉണ്ണി (29)യ്ക്ക് വൃക്ക മാറ്റിവയ്ക്കണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. ഉണ്ണിയുടെ അമ്മ വൃക്കദാനം ചെയ്യാന്‍ തയ്യാറായെങ്കിലും സാമ്പത്തിക ക്‌ളേശത്തെ തുടര്‍ന്ന് ശസ്ത്രക്രിയ വൈകുകയായിരുന്നു.












Click it and Unblock the Notifications