Get Updates
Get notified of breaking news, exclusive insights, and must-see stories!

മഞ്ജു തന്റെ ശത്രുവല്ല.... ഒടുവില്‍ പ്രതികരിച്ച് ദിലീപ്, നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികരണമില്ല!!

കൊച്ചി: നടി ആക്രമിക്കപ്പെട്ട വിഷയമടക്കം നിരവധി കാര്യങ്ങളില്‍ പ്രതികരിച്ച് നടന്‍ ദിലീപ്. കേസ് കോടതിയില്‍ നടക്കുന്നതിനാല്‍ ആ വിഷയത്തില്‍ പിന്നീട് വെളിപ്പെടുത്തല്‍ നടത്താമെന്ന് ദിലീപ് പറഞ്ഞു. അതേസമയം ഷെയിന്‍ നിഗത്തിന്റെ വിവാദത്തില്‍ അടക്കം ദിലീപ് പ്രതീകരിച്ചിട്ടുണ്ട്. തനിക്ക് മഞ്ജു വാര്യറുമായി ശത്രുതയില്ലെന്നും, അത്തരത്തിലുള്ള പ്രചാരണം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.

മനോരമ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ദിലീപ് നിര്‍ണായക കാര്യങ്ങളില്‍ പ്രതികരിച്ചത്. അതേസമയം പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രേക്ഷകരാണ് തനിക്കൊപ്പം നിന്നതെന്ന് ദിലീപ് പറഞ്ഞു. രാമലീലയുടെ വിജയം തന്റെ കരിയറില്‍ നിര്‍ണായകമായതായി അദ്ദേഹം വ്യക്തമാക്കി. തന്റെ സമയ ദോഷം മാത്രം കൊണ്ടാണ് കേസില്‍ ഉള്‍പ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

മഞ്ജുവുമായി ശത്രുതയില്ല

മഞ്ജുവുമായി ശത്രുതയില്ല

നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്ന് ദിലീപ് പറഞ്ഞു. കേസ് കോടതിയിലാണ് ഉള്ളത്. ഇതിനെ കുറിച്ച് പരസ്യമായി സംസാരിക്കില്ലെന്ന് അവിടെ എഴുതി നല്‍കിയതാണ്. അതുകൊണ്ട് വിശദമായി പിന്നീട് സംസാരിക്കാമെന്നും ദിലീപ് പറഞ്ഞു. അതേസമയം മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യറുമായി തനിക്ക് യാതൊരു പ്രശ്‌നങ്ങളും ഇല്ലെന്ന് താരം പറഞ്ഞു. മഞ്ജുവുമായി ചേര്‍ന്ന് അഭിനയിക്കുന്നതിന് തടസ്സമില്ല. മഞ്ജുവിന് അനുയോജ്യമായ വേഷമുണ്ടെങ്കില്‍ അവര്‍ അഭിനയിക്കുമെന്നും, ഒരിക്കലും അവര്‍ തന്റെ ശത്രുവല്ലെന്നും ദിലീപ് വ്യക്തമാക്കി.

ഷെയ്ന്‍ വിഷയത്തില്‍ പ്രതികരണം

ഷെയ്ന്‍ വിഷയത്തില്‍ പ്രതികരണം

ഷെയിന്‍ നിഗം വിഷയം അധികം വിവാദമാക്കേണ്ട കാര്യമില്ല. നിര്‍മാതാവെന്ന നിലയില്‍ തന്റെ സെറ്റുകളില്‍ കഞ്ചാവോ മയക്കുമരുന്നോ ഉപയോഗിക്കുന്നതായി പരാതിയുണ്ടായിരുന്നില്ല. ഷെയിന്റെ സിനിമകളിലെ നിര്‍മാതാക്കളുടെ പരാതിയായിരിക്കും ചിലപ്പോള്‍ അത്. എനിക്കറിയാവുന്നത് പ്രകാരം ഷെയിന്‍ നല്ല താരമാണ്. വിവാദ വന്ന ശേഷം ഷെയിനുമായി സംസാരിച്ചിട്ടില്ല. എന്റെ അടുത്ത സുഹൃത്തിന്റെ മകനാണ് അവര്‍. പക്ഷേ ഷെയിന്റെ മാനസിക നില അദ്ദേഹത്തിന് മാത്രമേ അറിയൂ. ഷെയിന്‍ എല്ലാ പ്രശ്‌നങ്ങളും തീര്‍ത്ത് വീണ്ടും അഭിനയം തുടരട്ടെ എന്നാണ് ആഗ്രഹമെന്ന് ദിലീപ് പറഞ്ഞു.

മോശം സമയം

മോശം സമയം

കേസിന് ശേഷം ഞാനാകെ പ്രതിസന്ധിയിലായിരുന്നു. രാമലീല എന്ന ചിത്രം പുറത്തിറക്കരുത് എന്നൊക്കെ കേട്ടിരുന്നു. പക്ഷേ ആ ചിത്രമാണ് എന്നെ ഇപ്പോള്‍ നിവര്‍ന്ന് നില്‍ക്കാന്‍ സഹായിച്ചത്. പ്രേക്ഷകര്‍ ആ ചിത്രത്തെ കൈവിട്ടില്ല എന്നത് എനിക്ക് വലിയ പിന്തുണയായിരുന്നു. കേസില്‍ സത്യം ജയിക്കുമെന്ന പ്രതീക്ഷയാണ് ഉള്ളത്. എപ്പോഴെങ്കിലും ഈ വിഷയത്തില്‍ എനിക്ക് സംസാരിക്കാന്‍ സാധിക്കും. പക്ഷേ കേസ് വന്നത് കൊണ്ട് പലതും പഠിക്കാന്‍ സാധിച്ചെന്ന് ദിലീപ് പറഞ്ഞു.

പിന്നില്‍ നിന്ന് കുത്തി

പിന്നില്‍ നിന്ന് കുത്തി

എന്നെ വളരെയധികം സ്‌നേഹിക്കുകയും ഞാന്‍ ബഹുമാനിക്കുകയും ചെയ്തവരാണ് നടി ആക്രമിക്കപ്പെട്ട കേസ് വന്നപ്പോള്‍ എനിക്കെതിരെ തിരിഞ്ഞത്. പലരും എന്റെ കരിയര്‍ ഇല്ലാതാക്കണമെന്നും, എന്നെ സിനിമയില്‍ നിന്ന് പുറത്താക്കണമെന്നും വരെ പറഞ്ഞു. സിനിമാ സംഘടനകളില്‍ എന്നെ പിന്തുണച്ചവരെ പോലും രൂക്ഷമായിട്ടാണ് അവര്‍ വിമര്‍ശിച്ചത്. എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് സംഘടനയില്‍ പറഞ്ഞവരെ പോലും അവര്‍ വെറുതെ വിട്ടില്ല. യഥാര്‍ത്ഥത്തില്‍ എന്നെ സ്‌നേഹിക്കുന്നവര്‍ ആരാണ് കേസ് വന്നപ്പോള്‍ വ്യക്തമായെന്ന് ദിലീപ് പറഞ്ഞു.

അമ്മയിലെ രാജി

അമ്മയിലെ രാജി

അമ്മയിലെ രാജിയെ കുറിച്ച് കുറേ വിവാദങ്ങള്‍ വന്നിരുന്നു. യഥാര്‍ത്ഥത്തില്‍ എന്തിനാണ് ഞാന്‍ രാജിവെക്കേണ്ടത് എന്ന് അറിയില്ലായിരുന്നു. മോഹന്‍ലാലുമായി എനിക്ക് നല്ല അടുപ്പമാണ് ഉള്ളത്. അദ്ദേഹത്തിന് എന്തിനാണ് എന്നെ പുറത്താക്കേണ്ടതെന്നും അറിയില്ലായിരുന്നു. ഒടുവില്‍ അമ്മ സംഘടനയല്ല എന്നെ പുറത്താക്കിയത്. ഞാന്‍ രാജിവെക്കുകയാണെന്ന് ലാലേട്ടനെ അറിയിക്കുകയായിരുന്നു. അതുപ്രകാരമാണ് മാധ്യമങ്ങളെ രാജി അറിയിച്ചത്. എന്താണ് എഴുതേണ്ടതെന്ന് മാധ്യമങ്ങള്‍ ചോദിച്ചപ്പോഴുള്ള പ്രശ്‌നമാണ് വിവാദത്തിലേക്ക് നയിച്ചത്.

ഡബ്ല്യുസിസിയോടും എതിര്‍പ്പില്ല

ഡബ്ല്യുസിസിയോടും എതിര്‍പ്പില്ല

സിനിമയിലെ സ്ത്രീകളുടെ ശാക്തീകരണത്തിനായി നിലവില്‍ വന്ന വിമന്‍ ഇന്‍ കളക്ടീവിനെ കുറിച്ച് എനിക്ക് മോശം അഭിപ്രായമില്ല. അവര്‍ ചെയ്യുന്നത് നല്ല കാര്യമാണ്. ആരോടും എനിക്ക് വ്യക്തി വിദ്വേഷമില്ല. ഡബ്ല്യുസിസി സന്തോഷത്തില്‍ തന്നെ മുന്നോട്ട് പോകട്ടെ. എനിക്കെതിരെ അവര്‍ വിമര്‍ശനം ഉന്നയിച്ചു എന്നത് കൊണ്ട് അവരുമായി എനിക്ക് പ്രശ്‌നങ്ങളില്ല. ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നുണ്ട്. സത്യം വൈകാതെ തന്നെ പുറത്തുവരുമെന്നും ദിലീപ് പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+