സംസ്ഥാനത്ത് ഭരണത്തുടര്‍ച്ചയുണ്ടാകുമോ.. ചോദ്യത്തിന് മറുപടിയുമായി നടന്‍ ദിലീപ്
കൊച്ചി: കേരളത്തില്‍ തുടര്‍ ഭരണം ഉണ്ടാകുമോയെന്നതില്‍ പ്രതികരിക്കാന്‍ കഴിയില്ലെന്ന് നടന്‍ ദിലീപ്. താന്‍ ഒരു കലാകാരനാണ് അതിനാല്‍ തുടര്‍ഭരണമുണ്ടാകുമോ എന്നതിനെക്കുറിച്ച് പ്രതികരിക്കാനാവില്ലെന്നായിരുന്നു വോട്ട് ചെയ്തതിന് പിന്നാലെയുള്ള താരത്തിന്‍റെ പ്രതികരണം. നിലവിലെ ഭരണത്തില്‍ സംതൃപ്തനാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എല്ലാവരും തന്റെ സുഹൃത്തുക്കളാണെന്നായിരുന്നു ദിലിപീന്‍റെ മറുപടി.
ജനക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന നീതി നടപ്പാക്കുന്ന നല്ല ഭരണകര്‍ത്താക്കള്‍ അധികാരത്തില്‍ വരണം. നല്ല ഭരണ കര്‍ത്താക്കളും ഭരണവും വന്നാല്‍ എല്ലാ കാര്യങ്ങളും നന്നായി മുന്നോട്ട് പോവും. ഇതിലൂടെ ജനങ്ങള്‍ക്ക് ഭരണത്തിന്‍റെ നേട്ടം ലഭിക്കും. നാട്ടില്‍ മികച്ച അന്തരീക്ഷം ഉണ്ടാവട്ടേയാണ് ആഗ്രഹമെന്നും ദിലീപ് പറഞ്ഞു.

Recommended Video
അതേസമയം സംസ്ഥാനത്ത് വോട്ടിങ് ശതമാനം അറുപത് പിന്നിട്ടു. രാവിലത്തെ മികച്ച പോളിങിന് ശേഷം ഉച്ചയോടെ മന്ദഗതിയിലായ പോളിങ് വൈകീട്ടോടെ വീണ്ടും മികച്ച രീതിയില്‍ തുടരുകയാണ്. വോട്ടിങ് അവസാനിക്കാന്‍ 7 മണി വരെ സമയം ഉണ്ടെന്നതിനാല്‍ തന്നെ ഇത്തവണത്തെ വോട്ടിങ് കഴിഞ്ഞ തവണത്തേക്കാള്‍ ഉയരുമെന്നാണ് പ്രതീക്ഷ. ആരോപണ-പ്രത്യാരോപണങ്ങള്‍ നിറഞ്ഞ വോട്ടിങ് ദിനത്തില്‍ ശബരിമലയായിരുന്നു പ്രധാന ചര്‍ച്ചാ വിഷയം. പ്രമുഖ നേതാക്കള്‍ എല്ലാം തന്നെ തികഞ്ഞ വിജയ പ്രതീക്ഷയിലുമാണ്.
ആര്‍ഥി വെങ്കിടേഷിന്റെ ആകര്‍ഷകമായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications