കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജയ് ചിത്രം വാങ്ങിയത് ആറ് കോടിക്കെന്ന് നിര്‍മാതാവ്, മാസ്റ്റര്‍ ആഘോഷമാക്കണമെന്ന് ദിലീപ്!!

Google Oneindia Malayalam News

കൊച്ചി: കേരളത്തില്‍ തിയേറ്റര്‍ നാളെ തുറക്കാന്‍ പോവുകയാണ്. വിജയ് ചിത്രം മാസ്റ്ററാണ് ആദ്യ റിലീസ്. എന്നാല്‍ വമ്പന്‍ തുകയ്ക്കാണ് ഈ ചിത്രം സ്വന്തമാക്കിയതെന്ന് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ പറയുന്നു. എല്ലാ മേഖലയുടെ വിതരണവും ലിസ്റ്റിന് അല്ല. അതുകൊണ്ട് വന്‍ വിജയം തന്നെ ചിത്രം നേടിയാല്‍ മാത്രമേ മലയാള സിനിമ രക്ഷപ്പെടാന്‍ സാധിക്കൂ. മമ്മൂട്ടിയുടെയും ജയസൂര്യയുടെയും അടക്കം ചിത്രങ്ങളും പിന്നാലെ റിലീസിന് ഒരുങ്ങിയിട്ടുണ്ട്. ദൃശ്യം 2 മാത്രമാണ് വലിയൊരു ചിത്രം ഒടിടിയിലേക്ക് പോയതെന്ന് സിനിമാ ലോകത്തിന് ആശ്വസിക്കാം.

മാസ്റ്റര്‍ ഒരുങ്ങുന്നു

മാസ്റ്റര്‍ ഒരുങ്ങുന്നു

മാസ്റ്റര്‍ സിനിമയാണ് ആദ്യമായി റിലീസ് ചെയ്യുകയെന്ന് ലിസ്റ്റിന്‍ പറഞ്ഞു. ഡെപോസിറ്റ് അടക്കം തിയേറ്ററുകാര്‍ പണം എനിക്ക് തരാനുണ്ട്. ആ പണം കുറച്ചായി കിട്ടി തുടങ്ങിയിട്ടുണ്ട്. ഇനി നാല് കോടിയോളം രൂപ കിട്ടാനുണ്ട്. അതിലേറെ പത്ത് മാസം അടഞ്ഞ് കിടന്ന തിയേറ്ററുകള്‍ തുറന്നു എന്ന വാര്‍ത്തയാണ് ഏറ്റവും സന്തോഷം തരുന്നത്. ഒരുപാട് സിനിമകള്‍ റിലീസിനായി കാത്തിരിക്കുന്നത്. പ്രേക്ഷകര്‍ മാസ്റ്റര്‍ എന്ന സിനിമയെ എങ്ങനെ സ്വീകരിക്കുന്നു എന്നത് സിനിമാ ലോകത്തിന് വളരെ അത്യാവശ്യമാണ്. അതിനനുസരിച്ചാണ് സിനിമ മുന്നോട്ട് പോവുകയെന്നും ലിസ്റ്റിന്‍ പറഞ്ഞു.

ആറ് കോടിയുടെ ചിത്രം

ആറ് കോടിയുടെ ചിത്രം

കേരളത്തില്‍ മാസ്റ്റര്‍ ആറു കോടി രൂപയ്ക്കാണ് വിതരണത്തിനെടുത്തതെന്ന് ലിസ്റ്റിന്‍ സ്റ്റീഫന്‍ വെളിപ്പെടുത്തി. എത്ര തിയേറ്ററുകളില്‍ സിനിമ റിലീസ് ചെയ്യണമെന്നതിനെ കുറിച്ച് കൃത്യമായ കണക്കുകള്‍ നോക്കി വരുന്നതേയുള്ളു. സിനിമ തിയേറ്ററുകളില്‍ റിലീസ് ചെയ്യുമ്പോള്‍ സുരക്ഷിതമായി മാസ്‌ക് ധരിച്ച് തിയേറ്ററില്‍ വന്ന് കാണണമെന്നും ലിസ്റ്റിന്‍ ആവശ്യപ്പെട്ടു. അതേസമയം വിജയ് ചിത്രമായ ബിഗില്‍ കേരളത്തില്‍ നിന്ന് നേരത്തെ 30 കോടിയോളം രൂപ നേരത്തെ വാരിയിരുന്നു. അതിലാണ് ലിസ്റ്റിന്റെ പ്രതീക്ഷ.

ഇതൊരു ആഘോഷമാക്കണം

ഇതൊരു ആഘോഷമാക്കണം

മാസ്റ്റര്‍ ഇന്ന തിയേറ്ററില്‍ മാത്രമേ കളിക്കൂ എന്നൊന്നുമില്ലെന്ന് ദിലീപ് പറഞ്ഞു. എല്ലാവരും ചിത്രം പ്രദര്‍ശിപ്പിക്കട്ടെ എന്നാണ് നിലപാട്. 50 ശതമാനം ആളുകളേ ഉണ്ടാവൂ. അതുകൊണ്ട് ഒരാള്‍ക്ക് പടമുണ്ട്, മറ്റേയാള്‍ക്ക് ഇല്ല എന്ന അവസ്ഥയുണ്ടാവില്ല. എല്ലാവരും ചിത്രം പ്രദര്‍ശിപ്പിക്കും. മാസ്റ്റര്‍ അതുകൊണ്ട് ഒരു ആഘോഷമാക്കണം. എല്ലാവരും കാത്തിരിക്കുന്ന ചിത്രമാണിത്. വീണ്ടും തിയേറ്ററുകള്‍ ആ പഴയ കാലത്തിലേക്ക് തിരിച്ചെത്തട്ടെയെന്നും ദിലീപ് പറഞ്ഞു.

മാസ്റ്റര്‍ ലീക്കായി

മാസ്റ്റര്‍ ലീക്കായി

വിജയ് ചിത്രം മാസ്റ്റര്‍ റിലീസിന് ഒരുങ്ങവേ ലീക്കായതായി സൂചന. സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിലെ ചില ഭാഗങ്ങള്‍ പ്രചരിക്കുന്നുണ്ട്. പ്രമുഖ പൈറസി സൈറ്റായ തമിഴ് റോക്കേഴ്‌സാണ് ഇതിന് പിന്നിലെന്നാണ് സൂചന. എന്നാല്‍ സിനിമയിലെ ഭാഗങ്ങള്‍ ആരും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കരുതെന്ന് സംവിധായകന്‍ ലോകേഷ് കനകരാജ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. തന്റെ ഒന്നര വര്‍ഷത്തെ അധ്വാനമാണ് മാസ്റ്ററെന്നും, ചിത്രം എല്ലാവരും തിയേറ്ററില്‍ തന്നെ ആസ്വദിക്കണമെന്നും ക്ലിപ്പുകള്‍ ഷെയര്‍ ചെയ്യരുതെന്നും ലോകേഷ് കനകരാജ് ആവശ്യപ്പെട്ടു.

നീക്കം ചെയ്യും

നീക്കം ചെയ്യും

മാസ്റ്ററിന്റെ ചോര്‍ന്ന ഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. തമിഴ് റോക്കേഴ്‌സിനെ നേരത്തെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചതാണ്. സൈറ്റ് അടച്ച് പൂട്ടുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് വീണ്ടും ചോര്‍ച്ച. മികച്ച തുടക്കം ചിത്രത്തിന് നഷ്ടമാകുമോ എന്ന് തിയേറ്റര്‍ ഉടമകള്‍ ഭയപ്പെടുന്നുണ്ട്. നാളെയാണ് ചിത്രം കേരളത്തില്‍ അടക്കം റിലീസ് ചെയ്യുന്നത്. പത്ത് മാസത്തോളമായി അടഞ്ഞ് കിടക്കുന്ന തിയേറ്ററുകള്‍ തുറക്കുമ്പോള്‍ വലിയൊരു പടം തന്നെയാണ് ആദ്യമെത്തുന്നത്. വിജയ്-വിജയ് സേതുപതി ടീം ആദ്യമായി വരുന്ന ചിത്രമെന്നതും മാസ്റ്ററിന്റെ പ്രത്യേകതയാണ്.

മാര്‍ച്ച് 31ന് ഉള്ളില്‍ വേണം

മാര്‍ച്ച് 31ന് ഉള്ളില്‍ വേണം

തിയേറ്റര്‍ ഉടമകള്‍ നല്‍കാനുള്ള തുക തവണകളായി ഈ മാസം 31ന് മുമ്പായി തീര്‍ക്കണമെന്നും, അല്ലാത്തപക്ഷം സിനിമകള്‍ നല്‍കില്ലെന്നും ഫിലിം ചേംബര്‍ തീരുമാനിച്ചിട്ടുണ്ട്. തവണ വ്യവസ്ഥയില്‍ തിയേറ്ററുടമകള്‍ക്ക് പണം നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മൂന്ന് തവണയായിട്ടാണ് പണം നല്‍കേണ്ടത്. ആദ്യ തവണ 14 ദിവസത്തിനുള്ളില്‍ നല്‍കണം. മുഴുവന്‍ തുകയും മാര്‍ച്ച് 31നകം തീര്‍ക്കണം. അല്ലാത്തവര്‍ക്ക് ഇനി മുതല്‍ സിനിമകള്‍ നല്‍കില്ല. വിജയ് ചിത്രം മാസ്റ്റര്‍ തന്നെ ആദ്യ റിലീസാവുമെന്നും ഫിലിം ചേംബര്‍ പറഞ്ഞു.

മമ്മൂട്ടിയും ജയസൂര്യയും

മമ്മൂട്ടിയും ജയസൂര്യയും

മമ്മൂട്ടി ചിത്രം പ്രീസ്റ്റ് ഉടന്‍ റിലീസ് ചെയ്യുമെന്നാണ് പറയുന്നു. ജനുവരി 28ന് റിലീസ് ചെയ്യുമെന്നാണ് ഫ്രൈഡേ മാറ്റിനി റിപ്പോര്‍ട്ട് ചെയ്യുന്തന്. അതേസമയം ജയസൂര്യ നായകനാവുന്ന വെള്ളം ജനുവരി 21ന് എത്തും. പ്രീസ്റ്റിനായി മമ്മൂട്ടി, മഞ്ജു വാര്യര്‍, സാനിയ ഈയപ്പന്‍ എന്നിവരുടെ ഡബ്ബിംഗ് പൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍ ചിത്രം എന്ന് റിലീസ് ചെയ്യുമെന്ന് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല. അതേസമയം മമ്മൂട്ടിയുടെ തന്നെ വണ്‍ ഫെബ്രുവരിയില്‍ റിലീസ് ചെയ്യും. നേരത്തെ ഷെഡ്യൂള്‍ ചെയ്ത ചിത്രമാണിത്. അതുകൊണ്ട് പ്രീസ്റ്റ് നേരത്തെ ഇറങ്ങുമോ എന്ന് ഉറപ്പില്ല.

Recommended Video

cmsvideo
മാസ്റ്ററിന്റെ ക്ലൈമാക്സ് അടക്കം ചോർന്നു | Oneindia Malayalam

English summary
actor dileep says vijay's master should celebrate like festival in theatres
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X