Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിനെ കുറിച്ച് പ്രചരിക്കുന്നതെല്ലാം തെറ്റ്!! തെളിവുണ്ട്!! അങ്ങ് അമേരിക്കയില്‍!! വീഡിയോ കാണൂ...

അമേരിക്കയിലെ ഗ്രാന്റ് കന്ന്യോയോണില്‍ നിന്നുള്ള വീഡിയോ പുറത്തു വിട്ടുകൊണ്ടാണ് ദിലീപിനെ കുറിച്ചു പ്രചരിക്കുന്ന ഗോിപ്പുകള്‍ക്ക് നാദിര്‍ഷ മറുപടി നല്‍കിയിരിക്കുന്നത്.

കാവ്യ മാധവനെ വിവാഹം കഴിച്ചു എന്ന തെറ്റ് മാത്രമേ നടന്‍ ദിലീപ് ചെയ്തുള്ളു. വിവാഹം കഴിഞ്ഞതു മുതല്‍ പ്രചരിക്കാന്‍ തുടങ്ങിയതാണ് ഇല്ലാക്കഥകള്‍ അത്രയേറെയായിരുന്നു. കണ്ടകശനി ബാധിച്ചതു പോലെയാണ് ദിലീപിന്റെ അവസ്ഥ. വിവാഹത്തിനു പിന്നാലെ നടി ഭാവനയെ തട്ടിക്കൊണ്ട് പോയ സംഭവത്തിലും പല മാധ്യമങ്ങളും ദിലീപിനെ വേട്ടയാടിയിരുന്നു. ഏറ്റവും ഒടുവിലത്തേത് ദിലീപ് മകളുമായി അകന്ന് കഴിയുകയാണെന്നാണ് വാര്‍ത്തകള്‍ പ്രചരിച്ചത്.

എന്നാല്‍ ദീലീപിനെ വേട്ടയാടുന്നവര്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനും ദിലീപിന്റെ ഏറ്റവും അടുത്ത സുഹൃത്തുമായ നാദിര്‍ഷ. അമേരിക്കയിലെ ഗ്രാന്റ് കന്ന്യോയോണില്‍ നിന്നുള്ള വീഡിയോ പുറത്തു വിട്ടുകൊണ്ടാണ് ദിലീപിനെ കുറിച്ചു പ്രചരിക്കുന്ന ഗോസിപ്പുകള്‍ക്ക് നാദിര്‍ഷ മറുപടി നല്‍കിയിരിക്കുന്നത്.

 കാവ്യയ്‌ക്കൊപ്പം അമേരിക്കയില്‍ സുഖിക്കുന്നു

കാവ്യയ്‌ക്കൊപ്പം അമേരിക്കയില്‍ സുഖിക്കുന്നു

കാവ്യയെ വിവാഹം കഴിച്ചതു മുതല്‍ ദിലീപ് മകള്‍ മീനാക്ഷിയുമായി അകല്‍ച്ചയിലാണെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. ഇതുകൂടാതെ മകളോട് വഴക്കിട്ടായിരുന്നു ദിലീപ് അമേരിക്കയിലേക്ക് പോയതെന്നും മകളെ ഹോസ്റ്റലിലാക്കിയിരിക്കുകയാണെന്നും ഒരു പ്രമുഖ മാധ്യമത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

 രണ്ട് വീട്ടില്‍

രണ്ട് വീട്ടില്‍

കാവ്യയുമായി മീനാക്ഷി പിണക്കത്തിലാണെന്നും രണ്ടാളും രണ്ട് വീട്ടിലാണ് താമസിക്കുന്നതെന്നും നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. മീനാക്ഷിയുടെ കാര്യങ്ങളില്‍ കാവ്യ ഇടപെടുന്നത് മീനാക്ഷിക്ക് ഇഷ്ടമായിരുന്നില്ലെന്നും മീനാക്ഷിയെ ദിലീപ് അമിതമായി സ്‌നേഹിക്കുന്നത് കാവ്യക്ക് ഇഷ്ടമായിരുന്നില്ലെന്നും വരെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

അമേരിക്കയില്‍ നിന്ന്

ദിലീപുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടിയാണ് അമേരിക്കയില്‍ നിന്നുള്ള വീഡിയോ. അമേരിക്കയില്‍ വച്ച് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ ദിലീപ് കാവ്യയ്ക്കും മകള്‍ക്കുമൊപ്പമാണ് എത്തിയതെന്നതിന്റെ വ്യക്തമായ തെളിവാണ് വീഡിയോ. മീനാക്ഷിക്കും കാവ്യയ്ക്കുമൊപ്പം സന്തോഷത്തോടെ നില്‍ക്കുന്ന ദിലീപിനെ വീഡിയോയില്‍ കാണാം. മീനാക്ഷിയും കാവ്യയും തമ്മില്‍ യാതൊരു പിണക്കലുമില്ലെന്നും വീഡിയോ കാണുന്നവര്‍ക്ക് മനസിലാകും.

 സജീവമായി മീനാക്ഷിയും

സജീവമായി മീനാക്ഷിയും

നാദിര്‍ഷയാണ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. ലോകത്തിലെ പ്രധാന അദ്ഭുതങ്ങളിലൊന്നായ ഗ്രാന്റ് കന്ന്യോണിലാണ് താനെന്ന് പറഞ്ഞ് നാദിര്‍ഷയാണ് വീഡിയോയില്‍ ആദ്യം പ്രത്യക്ഷപ്പെടുന്നത്. പിന്നീട് ഭാര്യയെയും മക്കളെയും പരിചയപ്പെടുത്തുന്നു. അടുത്തതായി സമദും ഏലൂര്‍ ജോര്‍ജും വീഡിയോയില്‍ എത്തുന്നുണ്ട്. അതിനു പിന്നാലെയാണ് ദിലീപും മീനാക്ഷിയും കാവ്യയും എത്തുന്നത് ധര്‍മജന്‍, പിഷാരടി, സുബി സുരേഷ്, നമിത പ്രമോദ് എന്നിവരും വീഡിയോയില്‍ എത്തുന്നുണ്ട്.

 ഒപ്പം മീനാക്ഷിയും

ഒപ്പം മീനാക്ഷിയും

ദിലീപ് ഷോയ്ക്കായിട്ടാണ് ദിലീപും സംഘവും അമേരിക്കയിലെത്തിയിരിക്കുന്നത്. വീഡിയോയുടെ അവസാനം കൂകി ബഹളം വച്ച് സംഘം വീഡിയോയ്ക്ക് പോസ് ചെയ്യുമ്പോള്‍ മീനാക്ഷിയെ ദിലീപ് തന്റെ മുന്നിലേക്ക് പിടിച്ചു നിര്‍ത്തുന്നതായും കാണാം. ഈ ആഘോഷങ്ങളിലെല്ലാം സജീവമായി തന്നെയാണ് മീനാക്ഷിയും കാവ്യയും ഉള്ളത്.

 മറുപടി ഇതാ

മറുപടി ഇതാ

അമേരിക്കയിലെ ദിലീപ് ഷോയ്ക്കിടെ എടുത്ത ചില ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഈ ഫോട്ടോയിലെല്ലാം മീനാക്ഷിയെ കെട്ടിപ്പിടിച്ച് നില്‍ക്കുകയാണ് കാവ്യ. ദിലീപിനെ വ്യക്തിപരമായി ആക്രമിക്കാന്‍ ശ്രമിക്കുന്ന മാധ്യമങ്ങള്‍ക്കുളള മറുപടി തന്നെയാണ് ഈ ചിത്രങ്ങള്‍.

 അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍

അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍

പ്രമുഖ മാധ്യമത്തില്‍ ദിലീപിനെതിരെ തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനെതിരെ നേരത്തെ തന്നെ ദിലീപ് രംഗത്തെത്തിയിരുന്നു. തന്നെ മനഃപൂര്‍വം ആക്രമിക്കുന്നുവെന്നാണ് ദിലീപ് പറയുന്നത്. ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും ദിലീപ് വ്യക്തമാക്കിയിരുന്നു.

എന്നിട്ടും പ്രചരണം

എന്നിട്ടും പ്രചരണം

ദിലീപ് കാവ്യയെ വിവാഹം കഴിച്ചതിനു ശേഷം നടന്ന മീനാക്ഷിയുടെ ആദ്യ പിറന്നാള്‍ ചിത്രങ്ങളും നേരത്തെ പുറത്ത് വിട്ടിരുന്നു. കാവ്യക്കും ദിലീപിനുമൊപ്പം സന്തോഷവതിയായി നില്‍ക്കുന്ന മീനാക്ഷിയെയാണ് ചിത്രത്തില്‍ കാണാനാവുന്നത്. ഇത്രയധികം തെളിവുണ്ടായിരുന്നിട്ടും വീണ്ടും വീണ്ടും ദിലീപിനെതിരായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ് ചില മാധ്യമങ്ങള്‍.

{video1}

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+