കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ട് തവണ ദിലീപിനെ ജയിലിലെത്തി കണ്ടു; ഒരു തവണ ഒപ്പം ഗണേഷ് കുമാര്‍; പ്രദീപ് കുമാറിന്‍റെ മൊഴി

Google Oneindia Malayalam News

കാസര്‍ഗോഡ്: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ മാപ്പ് സാക്ഷിയായ കാസര്‍ഗോഡ് ബേക്കല്‍ സ്വദേശി വിപിന്‍ ലാലിനെ ഭീഷണിപ്പെടുത്തിയ കേസില്‍ കെബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറിയായ പ്രദീപ് കുമാറിന് കുരുക്ക് മുറുക്ക് അന്വേഷണ സഘം. കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ ഓഫീസില്‍ വച്ച് ഇന്നലെ മണിക്കൂറുകളോളമാണ് പ്രദീപ് കുമാറിനെ ചോദ്യം ചെയ്തത്. രാവിലെ 10. 30ന് ആരംഭിച്ച ചോദ്യം ചെയ്യൽ 6 മണിക്കൂർ നീണ്ടു നിന്നു. പ്രദീപിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ അറസ്റ്റ് പാടില്ലെന്ന് കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു.

കഴിഞ്ഞ ജനുവരി

കഴിഞ്ഞ ജനുവരി

കഴിഞ്ഞ ജനുവരി 24 ന് കാസർകോട് നഗരത്തിലെത്തിയ പ്രദീപ് കുമാർ വിപിൻ ലാലിന്‍റെ ബന്ധുവിനെ കണ്ട് കേസീല്‍ ദിലീപിന് അനുകൂലമായി മൊഴി നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതിന് വിപിന്‍ ലാല്‍ വഴങ്ങാതായതോടെ പ്രദീപ് കുമാര്‍ ഭീഷണപ്പെടുത്തിയെന്നാണ് പരാതി. കാസര്‍ഗോഡ് പൊലീസ് രജിസ്റ്റര്‍ ചെയ്ത് കേസിലെ സാക്ഷികളായ വിപിൻ ലാലിന്‍റെ ബന്ധു , അയൽവാസി, ഓട്ടോ ഡ്രൈവർ, എന്നിവരെയും പ്രദീപ് കുമാറിനെ ചോദ്യം ചെയ്യുന്ന ഓഫീസിലേക്ക് വിളിപ്പിച്ച് മൊഴി രേഖപ്പെടുത്തിയിരുന്നു.

ദീലീപിനെ

ദീലീപിനെ

കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുകയായിരുന്ന നടന്‍ ദീലീപിനെ കാണാന്‍ രണ്ട് തവണ ആലുവ സബ് ജയിലിലേക്ക് പോയിട്ടുണ്ടെന്നും പ്രദീപ് കുമാര്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഒരു തവണ ഗണേഷ് കുമാര്‍ എംഎല്‍എമാര്‍ക്ക് ഒപ്പവും മറ്റൊരു തവണ ഒറ്റയ്ക്കും ജയിലിൽ പോയി ദിലീപിനെ കണ്ടിട്ടുണ്ടെന്നാണ് പ്രദീപ് കുമാർ പൊലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നത്.

Recommended Video

cmsvideo
കേരള: ദിലീപിനെ രണ്ടുതവണ ജയിലിൽ പോയി കണ്ടു; ഗണേഷ് കുമാറിന്റെ സഹായി
ചോദ്യം ചെയ്യലില്‍

ചോദ്യം ചെയ്യലില്‍


ദിലീപിന്‍റെ ഡ്രൈവറായിരുന്ന സുനില്‍ രാജിനെ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും പ്രദീപ് കുമാര്‍ കൊടുത്ത മൊഴിയിലുണ്ട്. നടന്‍ ദിലീപുമായി തനിക്ക് ബന്ധമൊന്നും ഇല്ലെന്ന നിലപാടായിരുന്നു പ്രദീപ് കുമാര്‍ ആദ്യം സ്വീകരിച്ചിരുന്നത്. എന്നാല്‍ വിശദമായ ചോദ്യം ചെയ്യലില്‍ ദിലീപ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന സമയത്ത് ഗണേഷ് കുമാറിനൊപ്പം പോയി കണ്ടിട്ടുണ്ടെന്ന് പ്രദീപ് കുമാര്‍ സമ്മതിക്കുകയായിരുന്നു.

കസ്റ്റഡിയിൽ വിട്ടു കിട്ടണം

കസ്റ്റഡിയിൽ വിട്ടു കിട്ടണം

കൂടുതൽ അന്വേഷണത്തിന് പ്രദീപിനെ കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്നും അറസ്റ്റ് ചെയ്യാൻ അനുമതി വേണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെടുന്നുണ്ട്. പ്രദീപ് കുമാറിന്‍റെ ജാമ്യോപേക്ഷയില്‍ കോടതിയുടെ തീരുമാനം വരുന്നതോടെ അറസ്റ്റ് ഉള്‍പ്പടേയുള്ള തുടര്‍ നടപടികളിലേക്ക് പൊലീസ് കടക്കും. കേസില്‍ ഗൂഡാലോചന നടന്നിട്ടുണ്ട്, ഗുഡാലോചന നടത്തിയവര്‍ ആരൊക്കെ, എന്തിനായിരുന്നു ഇത് എന്ന് തുടങ്ങിയ കാര്യങ്ങള്‍ വിശദമായ ചോദ്യം ചെയ്യലിലൂടെ മാത്രമേ അറിയാന്‍ കഴിയുമെന്നും പൊലീസ് വ്യക്തമാക്കുന്നു.

സരിതയേയും

സരിതയേയും

നടിയെ ആക്രമിച്ച കേസിൽ ക്വട്ടേഷൻ തുക ആവശ്യപ്പെട്ട് പൾസർ സുനിക്ക് വേണ്ടി ജയിലിൽനിന്നും കത്തയച്ചത് വിപിൻ ലാൽ ആയിരുന്നു. ഇദ്ദേഹം സാക്ഷിയായി എത്തുന്നത് പ്രതിഭാഗത്തിന് വലിയ തിരിച്ചടിയാവുമെന്നാണ് വിലയിരുത്തുന്നത്. പ്രദീപ് കുമാറിന് ജാമ്യം നൽകരുതെന്നും കസ്റ്റഡിയിൽ വേണമെന്നും അന്വേഷണസംഘം കാസർകോട് ജില്ലാ സെഷൻ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ സോളാര്‍ കേസിന്‍റെ കാലത്ത് സരിത എസ് നായരെ ജയിലില്‍ പോയി കണ്ട് സ്വാധീനിക്കാന്‍ പ്രദീപ് കുമാര്‍ ശ്രമിച്ചതായും പൊലീസ് പറയുന്നു.

കൊച്ചിയില്‍ യോഗം

കൊച്ചിയില്‍ യോഗം

നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയെ സ്വാധീനിക്കാന്‍ കൊച്ചിയില്‍ യോഗം ചേര്‍ന്നു. ജനുവരി മാസത്തില്‍ കൊച്ചിയിലെ പഞ്ച നക്ഷത്ര ഹോട്ടലിലാണ് യോഗം ചേര്‍ന്നത്. ഈ യോഗത്തില്‍ പ്രദീപ് കുമാര്‍ പങ്കെടുത്തിരുന്നോയെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. നടിയെ ആക്രമിച്ച കേസില്‍ വിചാരണ തുടങ്ങുന്നത് കഴിഞ്ഞ ജനുവരി മാസം അവസാനമാണ്. ഇതിന് തൊട്ടുമുമ്പാണ് ഹോട്ടലില്‍ യോഗം ചേര്‍ന്നത്.

പത്തനാപുരത്ത്

പത്തനാപുരത്ത്

ഈ യോഗത്തിന് ശേഷമാണ് പ്രദീപ് കുമാര്‍ കാസര്‍ഗോഡേക്ക് പോയത്. സാക്ഷിയുടെ ബന്ധുവിനെ സ്വാധീനിക്കാന്‍ പ്രത്യേക ഫോണും സിം കാര്‍ഡുമെടുത്തിരുന്നു. . സിം കാര്‍ഡ് സാക്ഷിയുടെ ബന്ധുവിനെ വിളിക്കുന്ന സമയത്ത് കാസര്‍കോടായിരുന്നു. പിന്നീട് ഇത് പത്തനാപുരത്ത് ആയിരുന്നുവെന്നതും സുപ്രധാന തെളിവുകളായിട്ടാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കാണുന്നത്.

വിചാരണക്കോടതി മാറ്റില്ല

വിചാരണക്കോടതി മാറ്റില്ല

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിചാരണക്കോടതി മാറ്റണമെന്ന നടിയുടേയും സര്‍ക്കാറിന്‍റെയും ആവശ്യം ഹൈക്കോടതി തള്ളുകയായിരുന്നു. ചാരണക്കോടതി മാറ്റേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിയ കോടതി അപ്പീല്‍ നല്‍കാനായി വിചാരണ നടപടികള്‍ സ്‌റ്റേ ചെയ്യണമെന്ന സര്‍ക്കാര്‍ ആവശ്യവും കോടതി തള്ളി.

നടിയും സര്‍ക്കാറും

നടിയും സര്‍ക്കാറും

നേരത്തെ വിചാരണ കോടതിക്കെതിരെ ആക്രമണിത്തിന് ഇരയായ നടിയും സര്‍ക്കാറും രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. വിചാരണക്കോടതി മാറ്റിയില്ലെങ്കില്‍ വിചാരണ സ്തംഭിക്കുന്ന അവസ്ഥയുണ്ടാകുമെന്നും വിചാരണക്കോടതിയും പ്രോസിക്യൂഷനും ഒരുവിധത്തിലും ഒത്തുപോകാന്‍ സാധിക്കില്ലെന്നുമായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചത്.

English summary
Actor Dileep visited jail twice; Once with Ganesh Kumar; Statement by Pradeep Kumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X