Get Updates
Get notified of breaking news, exclusive insights, and must-see stories!

മിസ്റ്റര്‍ മരുമകന്‍ ദിലീപ് ആദ്യമായി കാവ്യയ്‌ക്കൊപ്പം ഭാര്യവീടായ നീലേശ്വരത്ത് എത്തി, ചിത്രങ്ങള്‍!

കൃത്യം ഒരുമാസം കഴിഞ്ഞു മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളായ ദിലീപും കാവ്യ മാധവനും വിവാഹിതരായിട്ട്. ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്ക് ഒടുവിലായിരുന്നു താരവിവാഹം.

രാഹുല്‍ പശുപാലന്‍ മാത്രമല്ല, രശ്മിയും ഫേസ്ബുക്കിലെത്തി... 'മേരേ പ്യാരേ ദേശ് വാസിയോം' പറഞ്ഞ് തുടങ്ങി

ജനിച്ചതും വളര്‍ന്നതുമെല്ലാം കാസര്‍കോട് ജില്ലയിലെ നീലേശ്വത്താണെങ്കിലും കാവ്യ മാധവന്‍ സെറ്റിലായിരിക്കുന്നത് കൊച്ചിയിലാണ്. വിവാഹശേഷം ദിലീപും കാവ്യയും കാവ്യ മാധവന്റെ നാടായ നീലേശ്വരത്ത് എത്തി.

വാട്‌സ് ആപ്പിലോടുന്ന ചിത്രം

വാട്‌സ് ആപ്പിലോടുന്ന ചിത്രം

സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലും വാട്‌സ് ആപ്പിലുമാണ് ദിലീപിന്റെയും കാവ്യ മാധവന്റെയും പുതിയ ചിത്രങ്ങള്‍ പ്രചരിക്കുന്നത്.

വിവാഹശേഷം നീലേശ്വരത്ത്

വിവാഹശേഷം നീലേശ്വരത്ത്

വിവാഹശേഷം കാവ്യ മാധവനും ദിലീപും നീലേശ്വരത്ത് എത്തിയപ്പോള്‍ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പരക്കുന്നത്. താരദമ്പതികളെ കാണാന്‍ നാട്ടുകാരും ഓടിക്കൂടി.

കാസര്‍കോടിന്റെ കാവ്യ

കാസര്‍കോടിന്റെ കാവ്യ

കേരളത്തിന്റെ വടക്കേയറ്റത്തെ ജില്ലയായ കാസര്‍കോട് മലയാള സിനിമയ്ക്ക് നല്‍കിയ ഏറ്റവും വലിയ താരമാണ് കാവ്യ മാധവന്‍. കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരമാണ് കാവ്യ മാധവന്റെ സ്വദേശം.

നീലേശ്വരത്തെ കലാതിലകം

നീലേശ്വരത്തെ കലാതിലകം

നീലേശ്വരം ജി.എല്‍.പി. സ്‌കൂളിലും രാജാസ് ഹൈസ്‌കൂളിലുമാണ് കാവ്യ മാധവന്‍ പഠിച്ചത്. ഒപ്പം ശ്യാമള ടീച്ചറുടെ ശിക്ഷണത്തില്‍ നൃത്തം പഠിച്ചു. കുറേ വര്‍ഷങ്ങള്‍ തുടര്‍ച്ചയായി കാസര്‍ഗോഡ് ജില്ലയിലെ കലാതിലകമായിരുന്നു.

ബാലതാരമായി സിനിമയിലേക്ക്

ബാലതാരമായി സിനിമയിലേക്ക്

ബാലതാരമായാണ് കാവ്യ മാധവന്‍ സിനിമയില്‍ തുടക്കം കുറിച്ചത്. പൂക്കാലം വരവായി, അഴകിയ രാവണന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ചു. ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെ നായികയായി. ദിലീപായിരുന്നു നായകന്‍.

ആദ്യവിവാഹം 2009ല്‍

ആദ്യവിവാഹം 2009ല്‍

നാഷനല്‍ ബാങ്ക് ഓഫ് കുവൈറ്റില്‍ സാങ്കേതിക ഉപദേഷ്ടാവായ നിഷാല്‍ചന്ദ്രയുമായിട്ടായിരുന്നു കാവ്യയുടെ ആദ്യവിവാഹം. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വച്ച് 2009 ഫെബ്രുവരി 5നായിരുന്നു ഇത്. 2011 മേയില്‍ ഇവര്‍ വേര്‍പിരിഞ്ഞു.

ദിലീപുമായി വിവാഹം

ദിലീപുമായി വിവാഹം

2016 നവംമ്പര്‍ 25നാണ് മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളിലൊരാളായ ദിലീപിനെ കാവ്യ വിവാഹം ചെയ്തത്. നടിയായ മഞ്ജു വാര്യരെ വിവാഹം കഴിച്ച ദിലീപ് ഈ ബന്ധം വേര്‍പെടുത്തിയതിന് ശേഷമാണ് കാവ്യയെ വിവാഹം കഴിച്ചത്.

നീലേശ്വരത്തിന്റെ മരുമകന്‍

നീലേശ്വരത്തിന്റെ മരുമകന്‍

കാവ്യ മാധവനിലൂടെ മലയാള സിനിമയ്ക്ക് ഒരു സൂപ്പര്‍ താരത്തെ നല്‍കിയ നീലേശ്വരത്തിന് ഇപ്പോഴിതാ സൂപ്പര്‍ താരമായ ഒരു മരുമകനെയും കിട്ടിയിരിക്കുകയാണ്, ദിലീപിലൂടെ. അതിന്റെ സന്തോഷത്തിലാണ് നാട്ടുകാര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+