നിഷ്‌കളങ്ക ചോദ്യത്തിന് നിഷ്‌കളങ്ക ഉത്തരം, എന്നാലും ജോയ് മാത്യു ഇത്രയ്ക്ക് വേണായിരുന്നോ?
ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികളെ പിന്തുണച്ച നടന്‍ ജോയ് മാത്യുവിനെതിരെ ഫേസ്ബുക്കില്‍ പരിഹാസങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. എല്ലാ വിഷയത്തിലും അഭിപ്രായ പ്രകടനം നടത്തുന്ന ജോയ് മാത്യു വിമര്‍ശനങ്ങളെയൊന്നും വിട്ടു കളയാറുമില്ല. എല്ലാത്തിലും ചുട്ട മറുപടി തന്നെ കൊടുക്കും. ജെഎന്‍യു വിഷയത്തില്‍ പരിഹസിച്ച വിമര്‍ശകര്‍ക്ക് ജോയ് മാത്യു കിടിലം മറുപടി തന്നെ നല്‍കി.
രാജ്യസ്‌നേഹം, രാജ്യദ്രോഹം എന്നീ വാക്കുകള്‍ കൊണ്ട് മാധ്യമക്കസര്‍ത്തു നടത്തി മനുഷ്യരെ ഭിന്നിപ്പിക്കുന്ന അവസ്ഥയാണ് നടക്കുന്നതെന്ന് ജോയ് മാത്യു പറഞ്ഞിരുന്നു. വിദ്യാര്‍ത്ഥികളെ ഭരണാധികാരികള്‍ ഭയക്കുന്നുവെന്നും ജോയ് പറഞ്ഞിരുന്നു. ഇത്തരം അഭിപ്രായത്തോട് ചിലര്‍ പ്രതികരിച്ചതിങ്ങനെ. അതിര്‍ത്തിയില്‍ പട്ടാളം കാവല്‍ നില്‍ക്കുന്നത് കൊണ്ടല്ലേ ജോയേട്ടാ നിങ്ങള്‍ക്ക് ഈ പോസ്റ്റ് ഇടാന്‍ പറ്റിയത് എന്നായിരുന്നു ഒരാളുടെ ചോദ്യം. ഇതിനു ജോയ് നല്‍കിയ ഉത്തരമാണ് കിടിലം. എന്തായിരിക്കും ജോയ് മാത്യു പറഞ്ഞത്..തുടര്‍ന്ന് വായ്ക്കൂ...

രാജ്യസ്‌നേഹം
രാജ്യസ്‌നേഹം, രാജ്യദ്രോഹം എന്നീ വാക്കുകള്‍ വിതറി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണെന്ന് ജോയ് മാത്യു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത്തരം വാക്കുകള്‍ മനുഷ്യരെ ഭിന്നിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യര്‍ കാണ്ടാമൃഗങ്ങളാകുന്നു
ബലപ്രോഗത്തിലൂടെയും അംഗബലത്തിലൂടെയും ഭരണകൂട ഒത്താശയോടെയും മനുഷ്യര്‍ കാണ്ടാമൃഗങ്ങളായി മാറുകയാണെന്നും ജോയ് മാത്യു പറഞ്ഞിരുന്നു.

സര്‍വ്വകലാശാലകള്‍ വേണ്ട
രാജ്യത്ത് സര്‍വ്വകലാശാലകള്‍ വേണ്ടെന്ന് പറഞ്ഞ് പരിഹസിച്ച ജോയ് മാത്യു ഇപ്പോള്‍ പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ പുലികളാണെന്നും പറയുകയുണ്ടായി. വിദ്യാര്‍ത്ഥി പ്രതിഷേധങ്ങളെ ഭയക്കുന്ന അധികാരികളെ ജോയ് മാത്യു കളിയാക്കുകയും ചെയ്തിരുന്നു.
നിഷ്‌കളങ്ക ചോദ്യത്തിന് നിഷ്‌കളങ്ക ഉത്തരം
ജോയ് മാത്യുവിന്റെ അഭിപ്രായത്തിന് വിമര്‍ശനങ്ങളുടെയും പരിഹാസങ്ങളുടെയും പൊങ്കാല തന്നെയായിരുന്നു. അതിര്‍ത്തിയില്‍ പട്ടാളം കാവല്‍ നില്‍ക്കുന്നത് കൊണ്ടല്ലേ ജോയേട്ടാ നിങ്ങള്‍ക്ക് ഈ പോസ്റ്റ് ഇടാന്‍ പറ്റിയത് എന്നായിരുന്നു വിമര്‍ശകന്റെ ചോദ്യം.

ചുട്ട മറുപടി
വിമര്‍ശകന്റെ ചോദ്യത്തിന് ചുട്ട മറുപടി തന്നെ ജോയ് നല്‍കി. 'അല്ല എനിക്ക് എഴുത്തും വായനയും അറിയുന്നതുകൊണ്ടാണ് അഭിപ്രായം പറഞ്ഞതെന്ന്' ജോയ് പറഞ്ഞു.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍












Click it and Unblock the Notifications