നമുക്ക് സര്‍വ്വകലാശാലകള്‍ വേണ്ട, പിള്ളേര്‍ പഠിച്ചിറങ്ങിയാല്‍ പണികിട്ടുമെന്ന് ജോയ് മാത്യു
ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികളെ പിന്തുണച്ചു കൊണ്ട് പ്രശസ്ത താരം ജോയ് മാത്യു രംഗത്ത്. വിദ്യാര്‍ത്ഥികള്‍ക്കെതിരെ പ്രതികരിക്കുന്നവരെ പരിഹസിച്ചു കൊണ്ടാണ് ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്‌റ്റെത്തിയത്. ഒരു പദ്യ രൂപേണയാണ് ജോയ് പരിഹസിക്കുന്നത്. നമുക്ക് സര്‍വ്വകലാശാലകള്‍ വേണ്ടെന്ന് ജോയ് പറയുന്നു. കാരണം മറ്റൊന്നുമല്ല, സര്‍വ്വകലാശാലകളില്‍ നിന്നും ഇപ്പോള്‍ പഠിച്ചിറങ്ങുന്ന പിള്ളേര്‍ പുലികളാണെന്ന് ജോയ് പറയുന്നു.
പിള്ളേര്‍ പെട്ടെന്ന് കാര്യങ്ങളൊക്കെ മനസിലാക്കി കളയും. പിള്ളേര്‍ പഠിച്ചിറങ്ങിയാല്‍ എല്ലാവര്‍ക്കും പണി കിട്ടും. അതുകൊണ്ടു തന്നെ പിള്ളേരെ പഠിക്കാന്‍ വിടാതിരിക്കുന്നതാണ് നല്ലതെന്ന് ജോയ് മാത്യു പരിഹസിക്കുന്നു. പഠിക്കുന്ന കുട്ടികള്‍ അപകടകാരികളാണ്. വിദ്യാര്‍ത്ഥികള്‍ യുദ്ധത്തിനെതിരെയും സ്ത്രീകളെയും ദളിതരെയും പീഡിപ്പിക്കുന്നവര്‍ക്കെതിരെയും ശബ്ദമുയര്‍ത്തുന്നവരാണ്. വിദ്യാര്‍ത്ഥി പ്രതിഷേധങ്ങളെ ഭയക്കുന്ന അധികാരികളെ കളിയാക്കി കൊണ്ടാണ് ജോയ് സംസാരിക്കുന്നത്.

സര്‍വ്വകലാശാലകള്‍ വേണ്ട
നമുക്ക് സര്‍വ്വകലാശാലകള്‍ വേണ്ടെന്ന് ജോയ് പറയുന്നു. കാരണം മറ്റൊന്നുമല്ല, സര്‍വ്വകലാശാലകളില്‍ നിന്നും ഇപ്പോള്‍ പഠിച്ചിറങ്ങുന്ന പിള്ളേര്‍ പുലികളാണെന്ന് ജോയ് പറയുന്നു.

പെട്ടെന്ന് കാര്യങ്ങള്‍ മനസിലാക്കും
സര്‍വ്വകലാശാലകളില്‍ നിന്നും പഠിച്ചിറങ്ങുന്ന പിള്ളേര്‍ പെട്ടെന്ന് കാര്യങ്ങളൊക്കെ മനസിലാക്കി കളയും. അത് തെറ്റുകള്‍ ചെയ്യുന്നവര്‍ക്ക് പണിയാകും. അതുകൊണ്ടു തന്നെ പിള്ളേരെ പഠിക്കാന്‍ വിടാതിരിക്കുന്നതാണ് നല്ലതെന്ന് ജോയ് മാത്യു പരിഹസിക്കുന്നു.

അനീതിക്കെതിരെ ശബ്ദമുയര്‍ത്തുന്നവര്‍
വിദ്യാര്‍ത്ഥികള്‍ യുദ്ധത്തിനെതിരെയും സ്ത്രീകളെയും ദളിതരെയും പീഡിപ്പിക്കുന്നവര്‍ക്കെതിരെയും ശബ്ദമുയര്‍ത്തുന്നവരാണ്. നേടിയ വിദ്യാഭ്യാസം കൊണ്ട് വിദ്യാര്‍ത്ഥികള്‍ കര്‍ഷകന്റെയും തൊഴിലാളികളുടെയും കൂടെ നിന്നു കളയും. ഇത് ചിലര്‍ക്ക് ദഹിക്കില്ലെന്നും ജോയ് പറയുന്നു.
സമരങ്ങളെ ഭയക്കുന്നു
അധികാരികള്‍ വിദ്യാര്‍ത്ഥി സമരങ്ങളെ ഭയക്കുകയാണ്. ലോകത്തിലെ പല മികച്ച സമരങ്ങളും തുടങ്ങിയത് വിദ്യാര്‍ത്ഥികളാണെന്നും ജോയ് പറയുന്നു.

സര്‍വ്വകലാശാലകള്‍ തൊഴുത്തുകളാക്കാം
എല്ലാ സര്‍വ്വകലാശാലകളും തൊഴുത്തുകളാക്കുവാനും പിള്ളേരെ മുഴുവനും രാഹുല്‍ പശുപാലകരാക്കുവാനും നമുക്ക് തീരുമാനിക്കാം. വരുംകാലത്ത് ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ നിന്നും തലപൊക്കി നോക്കുമ്പോള്‍ നമുക്ക് കാണാം തൊഴുത്തെന്നും ജോയ് മാത്യു പറയുന്നു.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍












Click it and Unblock the Notifications