കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിഭാഷകര്‍ തെരുവ് പട്ടികളെ പോലെ വിദ്യാര്‍ത്ഥികളെ തല്ലുന്നത് അപലപനീയമെന്ന് ജൂഡ് ആന്റണി

  • By Sruthi K M
Google Oneindia Malayalam News

ജെഎന്‍യു പ്രതിഷേധത്തില്‍ പ്രശസ്ത സംവിധായകന്‍ ആഷിക് അബുവിനു പിന്നാലെ സംവിധായകന്‍ ജൂഡ് ആന്റണിയും പ്രതികരിക്കുന്നു. വിദ്യാര്‍ത്ഥികളെ അനുകൂലിച്ചു കൊണ്ടാണ് ജൂഡ് ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റ് എത്തിയത്. അഭിഭാഷകര്‍ കാണിക്കുന്ന അനീതിയെ ചോദ്യം ചെയ്ത ജൂഡ് പ്രശസ്ത നടന്‍ ആമിര്‍ ഖാന്റെ പ്രസ്താവനയെയും അനുകൂലിച്ചു.

പ്രകോപനമുണ്ടായാല്‍ സംയമനം പാലിക്കേണ്ട മുതിര്‍ന്ന അഭിഭാഷകരും നേതാക്കളും അക്രമം തെറ്റായിപ്പോയെന്നാണ് ജൂഡ് പറഞ്ഞത്. അഭിഭാഷകര്‍ തെരുവ് പട്ടികളെ പോലെ വിദ്യാര്‍ത്ഥികളെ തല്ലുന്നത് കണ്ടു. ഇത്തരം അവസ്ഥകള്‍ അത്യന്തം അപലപനീയമെന്നും ജൂഡ് ഫേസ്ബുക്കില്‍ കുറിച്ചു.

jude3

രാജ്യത്ത് അസഹിഷ്ണുതയും അരക്ഷിതാവസ്ഥയുമാണെന്ന് പറഞ്ഞ ആമിര്‍ ഖാന്റെ പ്രസ്താവന ഇപ്പോള്‍ ഏതാണ്ടൊക്കെ ശരിയായി വരുന്നുവെന്നും ജൂഡ് പറയുന്നു. ബിജെപിയെ അനുകൂലിക്കുന്ന പ്രശസ്ത താരം അനുപം ഖേര്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണെന്നും ജൂഡ് ചൂണ്ടിക്കാട്ടി.

ഒരു വാക്ക് പോലും രാജ്യത്തിനെതിരായി കനയ്യ കുമാര്‍ പറഞ്ഞിട്ടില്ലെന്നാണ് കഴിഞ്ഞ ദിവസം ആഷിക് അബു പറഞ്ഞത്. ഭരണഘടനയെ പൂര്‍ണമായി മാനിക്കുകയാണ് ആ ചെറുപ്പക്കാരന്‍ ചെയ്തത്. ബാബാ സാഹിബ് അംബേദ്കര്‍ വിഭാവനം ചെയ്ത ജനാധിപത്യവും നിയമ നിര്‍മാണവും അല്ല ഇപ്പോള്‍ നടക്കുന്നതെന്നാണ് കനയ്യ ചൂണ്ടിക്കാട്ടിയതെന്നും ആഷിക് പറയുകയുണ്ടായി.

പ്രകോപനമുണ്ടായാല്‍ പോലും സംയമനം പാലിക്കേണ്ട മുതിര്‍ന്ന അഭിഭാഷകരും കൂട്ടരും തെരുവ് പട്ടികളെ തല്ലുന്ന പോലെ വിദ്യാര്‍ഥികളെ...

Posted by Jude Anthany Joseph on Wednesday, February 17, 2016

എങ്ങനെയാണ് ആ ചെറുപ്പക്കാരന്‍ രാജ്യദ്രോഹിയാകുന്നത്. ബുദ്ധിയുള്ള ചെറുപ്പക്കാരന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരം ഇല്ലാതാകുമ്പോള്‍ രാജ്യദ്രോഹിയാക്കി മുദ്രക്കുത്തി ഇല്ലാതാക്കാമെന്ന് ഭീരുക്കള്‍ വിചാരിക്കുന്നുവെന്നും ആഷിക് അബു ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു.

English summary
Actor and Director Jude antony facebook post talk about jnu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X