കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതല്ല ഇതിനപ്പുറം ചാടിക്കടനവനാണി കെകെ ജോസഫ്, പ്രധാനമന്ത്രിയുടെ കര്‍ഫ്യൂ ചലഞ്ച് ഏറ്റെടുത്ത് ലാല്‍

Google Oneindia Malayalam News

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം കൊറോണയ്‌ക്കെതിരെ നടത്തിയ ജനതാ കര്‍ഫ്യൂ ആഹ്വാനത്തെ പിന്തുണച്ച് നടനും സംവിധായനുമായ ലാല്‍. മാര്‍ച്ച് 22ന് ഞായറാഴ്ച്ച ജനതാ കര്‍ഫ്യൂവിന് ആഹ്വാനം ചെയ്ത മോദി, അന്ന് ആവശ്യമില്ലാതെ വീടിന് പുറത്തിറങ്ങരുതെന്നും മറ്റുള്ളവരുമായി അകലം പാലിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇത് ഏറ്റെടുത്തിരിക്കുകയാണ് ലാല്‍. അദ്ദേഹവും കുടുംബവും ഇപ്പോള്‍ ഹോം കര്‍ഫ്യൂവിലാണ്.

1

പേരക്കുട്ടിക്കൊപ്പം കര്‍ഫ്യൂ ആചരിക്കുന്ന സ്വന്തം ഫോട്ടോ ലാല്‍ ഇന്‍സ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്തു. രണ്ട് പേരും കാര്യമായ എന്തോ എഴുത്തിലാണ്. ഇതല്ല ഇതിനപ്പുറവും ചാടിക്കടന്നവനാണീ കെകെ ജോസഫ് എന്നാണ് അടിക്കുറിപ്പെഴുതിയിരിക്കുന്നത്. ലാലും സിദ്ദിഖും ചേര്‍ന്ന് സംവിധാനം ചെയ്ത വിയറ്റ്‌നാം കോളനി എന്ന ചിത്രത്തില്‍ ഇന്നസെന്റ് പറയുന്ന ഡയലോഗാണിത്. സോഷ്യല്‍ മീഡിയ ഈ പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ്.

അതേസമയം കോവിഡിനെതിരെയുള്ള ജാഗ്രത മലയാള സിനിമാ ലോകത്ത് വര്‍ധിച്ചിരിക്കുകയാണ്. ഷൂട്ടിംഗ് നിര്‍ത്തിവെച്ചതിനാല്‍ പല താരങ്ങളും വീട്ടില്‍ വിശ്രമത്തിലാണ്. അപ്രതീക്ഷിതമായി ലഭിച്ച അവധി ദിവസങ്ങള്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ചെലവിടുകയാണ് ഇവര്‍. സഹോദരിമാര്‍ക്കൊപ്പം വീട്ടിലാണ് യുവതാരം അഹാന കൃഷ്ണ. തന്റെ മൂന്ന് സഹോദരിമാരുടെ കൂടെ ചെയ്ത ടിക് ടോക് വീഡിയോയാണ് അഹാന ആരാധകരുമായി പങ്കുവെച്ചത്. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം എന്ന ചിത്രത്തിലെ ഹാസ്യരംഗമാണ് നാല്‍വര്‍ സംഘം അഭിനയിച്ചത്. ആരാധകര്‍ ഇതിനെ കൈയ്യടിച്ച് വരവേറ്റിരിക്കുകയാണ്.

നടി കനിഹ ഫിറ്റ്‌നസിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അപ്രതീക്ഷിതമായി ലഭിച്ച ഒഴിവ് സമയം ക്രിയാത്മകമായി വിനിയോഗിക്കുകയാണെന്ന് നടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. മകനൊപ്പം സമയം ചെലവഴിക്കുന്നതിനൊപ്പം പാചകം, എഴുത്ത്, വര, വായന എന്നിവയ്ക്കും സമയം കണ്ടെത്തുന്നുണ്ടെന്നും, ഇതിന് പുറമേയാണ് ഫിറ്റ്‌നസ് പരിപാടികളെന്നും കനിഹ പറഞ്ഞു. അതേസമയം ആരാധകര്‍ക്ക് ഉപയോഗപ്രദമാകുന്ന തരത്തില്‍ ഫിറ്റ്‌നസ് വീഡിയോയും കനിഹ പങ്കുവെച്ചു.

Recommended Video

cmsvideo
MB Rajesh against Modi over Janata Curfew | Oneindia Malayalam

സമയം തള്ളിനീക്കാന്‍ ഏറ്റവും ഇഷ്ടപ്പെട്ട നൃത്തത്തെ കൂട്ടു പിടിച്ചിരിക്കുകയാണ് നീരജ് മാധവ്. രസകരമായ ഡാന്‍സ് നമ്പറുമായിട്ടാണ് നീരജ്ആരാധകര്‍ക്ക് മുമ്പിലെത്തിയത്. സ്വയം സമ്പര്‍ക്ക വിലക്കില്‍ വീട്ടില്‍ കഴിയുന്ന താരം കോവിഡ് ഓണ്‍ലൈന്‍ ബോധവല്‍ക്കരണം പരിപാടികളില്‍ സജീവമാണ്. അസ്തമയസൂര്യന്റെ വീഡിയോ ആണ് നടി ഭാമ പങ്കുവെച്ചത്. അതേസമയം സര്‍ക്കാരിന്റെ ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിനില്‍ മോഹന്‍ലാല്‍, പൃഥ്വിരാജ്, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, മഞ്ജു വാര്യര്‍ തുടങ്ങി നിരവധി താരങ്ങള്‍ പങ്കുചേര്‍ന്നു.

English summary
actor director lal support pm modi's janata curfew
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X