രമേഷ് പിഷാരടി കോണ്‍ഗ്രസിലേക്ക്, ഉമ്മൻചാണ്ടിയും ചെന്നിത്തലയുമായി ചർച്ച, ചുക്കാൻ പിടിച്ചത് യുവനേതാക്കൾ
ഹരിപ്പാട്: നടനും സംവിധായകനും അവതാരകനുമായ രമേഷ് പിഷാരടി കോണ്‍ഗ്രസിലേക്ക്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സിനിമാ രംഗത്ത് നിന്നടക്കം ജനപ്രിയരായ വ്യക്തികളെ പാര്‍ട്ടിയിലേക്ക് എത്തിക്കാനുളള കോണ്‍ഗ്രസ് ആലോചനയുടെ ഭാഗമായാണ് നീക്കം.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട് ഐശ്വര്യ കേരള യാത്രയില്‍ രമേഷ് പിഷാരടി പങ്കെടുക്കും. പിഷാരടിയെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിപ്പിച്ചേക്കും എന്നും സൂചനയുണ്ട്. ഏറ്റവും പുതിയ വിവരങ്ങള്‍ ഇങ്ങനെ...
കര്‍ഷക പ്രക്ഷോഭം, ഇന്നത്തെ ചിത്രങ്ങള്‍

ആവനാഴിയിലെ എല്ലാ ആയുധങ്ങളും
ഇടത് സര്‍ക്കാരിന് തുടര്‍ഭരണം ലഭിക്കില്ല എന്നത് ഉറപ്പാക്കാന്‍ ആവനാഴിയിലെ എല്ലാ ആയുധങ്ങളും നിയമസഭാ തിരഞ്ഞെടുപ്പില്‍ എടുത്ത് പ്രയോഗിക്കാനുളള നീക്കത്തിലാണ് കോണ്‍ഗ്രസ്. വിജയസാധ്യത നോക്കി പൊതുസമ്മതരെ അടക്കം മത്സര രംഗത്തേക്ക് ഇറക്കാനാണ് ഹൈക്കമാന്‍ഡ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ബാലുശേരിയിൽ ധർമ്മജൻ?
അതുകൊണ്ട് തന്നെ സിനിമാ രംഗത്ത് നിന്ന് അടക്കം പ്രമുഖരെ പാര്‍ട്ടിയോട് അടുപ്പിക്കാന്‍ നേതാക്കള്‍ ശ്രമം നടത്തുന്നുണ്ട്. വര്‍ഷങ്ങളായി സജീവമായി കോണ്‍ഗ്രസിന് ഒപ്പമുളള നടന്‍ ധര്‍മ്മജനെ ഇത്തവണ കോണ്‍ഗ്രസ് കോഴിക്കോട് ജില്ലയിലെ ബാലുശേരി മണ്ഡലത്തില്‍ മത്സരിപ്പിച്ചേക്കും. ബാലുശേരിയില്‍ മത്സരിക്കാനുളള താല്‍പര്യം ധര്‍മ്മജന്‍ പരസ്യമാക്കിയിരുന്നു.

പിഷാരടി കോണ്‍ഗ്രസിലേക്ക്
ധര്‍മ്മജന്റെ അടുത്ത സുഹൃത്ത് കൂടിയാണ് രമേഷ് പിഷാരടി. പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല നയിക്കുന്ന് ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുത്ത് രമേഷ് പിഷാരടി കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചേക്കും എന്നാണ് സൂചന. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രനില്‍ നിന്നാകും രമേഷ് പിഷാരടി കോണ്‍ഗ്രസ് ്അംഗത്വം സ്വീകരിക്കുക എന്നും റിപ്പോര്‍ട്ടുകളുണ്ട്.

പിന്നിൽ യുവനേതാക്കൾ
കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും അടക്കമുളള കോണ്‍ഗ്രസ് പ്രമുഖരുമായി രമേഷ് പിഷാരടി ചര്‍ച്ച നടത്തിയിരുന്നു. കോണ്‍ഗ്രസിലെ യുവനേതാക്കളാണ് രമേഷ് പിഷാരിയുടെ വരവിന് ചുക്കാന്‍ പിടിച്ചത് എന്നാണ് അറിയുന്നത്. കെഎസ് ശബരീനാഥന്‍, ഷാഫി പറമ്പില്‍, പിസി വിഷ്ണുനാഥ്, ഹൈബി ഈഡന്‍, വിടി ബല്‍റാം അടക്കമുളള യുവ നേതാക്കളാണ് നീക്കത്തിന് പിന്നില്‍.

ഇനി സജീവമാകും
ഹൈബി ഈഡന്‍ അടക്കമുളള നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന വിവരം രമേഷ് പിഷാരടി സ്ഥിരീകരിച്ചിട്ടുണ്ട്. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമാകാനാണ് രമേഷ് പിഷാരടിയുടെ തീരുമാനം എന്നാണ് അറിയുന്നത്. രമേഷ് പിഷാരടിയുടെ തീരുമാനത്തെ ധര്‍മ്മജന്‍ സ്വാഗതം ചെയ്തു. പിഷാരടിയുടെ വരവ് യുവാക്കള്‍ക്ക് പ്രചോദനമാകുമെന്ന് ധര്‍മ്മജന്‍ പ്രതികരിച്ചു.

വിശ്വാസപൂര്‍വ്വം നിര്‍ത്താം
നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഏത് മണ്ഡലത്തിലും വിശ്വാസപൂര്‍വ്വം നിര്‍ത്താവുന്ന സ്ഥാനാര്‍ത്ഥിയാണ് രമേഷ് പിഷാരടിയെന്ന് ധര്‍മ്മജന്‍ പ്രതികരിച്ചു. പിഷാരടി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങുമോ എന്നത് കോണ്‍ഗ്രസ് നേതൃത്വമാണ് തീരുമാനിക്കേണ്ടത്. മത്സരിക്കാന്‍ ഇറങ്ങുന്നില്ലെങ്കില്‍ കോണ്‍ഗ്രസിന് വേണ്ടി പിഷാരടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുമെന്ന് ഉറപ്പാണെന്ന് ധര്‍മ്മജന്‍ പറഞ്ഞു.

പിഷാരടി എന്നും കോണ്‍ഗ്രസ്
പിഷാരടി വരുന്നതിലൂടെ കോണ്‍ഗ്രസിലേക്ക് കൂടുതല്‍ യുവാക്കളെ ആകര്‍ഷിക്കാന്‍ സാധിക്കും എന്നാണ് കരുതുന്നതെന്നും ധര്‍മ്മജന്‍ പറഞ്ഞു. പിഷാരടി എന്നും കോണ്‍ഗ്രസിനോട് അനുഭാവം ഉള ആളാണെന്നും ധര്‍മ്മജന്‍ പറഞ്ഞു. നടനും താരസംഘടനയായ അമ്മ ഭാരവാഹിയുമായ ഇടവേള ബാബുവും കോണ്‍ഗ്രസിന്റെ ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കും. കഴിഞ്ഞ ദിവസം സംവിധായകന്‍ മേജര്‍ രവി ഐശ്വര്യ കേരള യാത്രയുടെ ഭാഗമായിരുന്നു.
നടി നന്ദിത ശ്വേതയുടെ ആകര്‍ഷകമായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications