Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഷെയ്ന് എതിരെ വാർത്ത വരണം, പേയ്മെന്റ് തരും', ചാറ്റ് സ്ക്രീൻ ഷോട്ട് പുറത്ത് വിട്ട് സംവിധായകൻ!

തിരുവനന്തപുരം: യുവ നടൻ ഷെയ്ൻ നിഗത്തെ സിനിമയിൽ നിന്ന് ഒതുക്കാനുളള നീക്കം നടക്കുന്നതായി വെളിപ്പെടുത്തി 'മോഹൻലാൽ' സിനിമയുടെ സംവിധായകനും നടനുമായ സാജിദ് യഹിയ. ഷെയ്ൻ നിഗത്തിന് എതിരെ പണം കൊടുത്ത് വാർത്ത നൽകാനുളള നീക്കം നടക്കുന്നതായാണ് സാജിദ് യഹിയ വെളിപ്പെടുത്തിയിരിക്കുന്നത്.

ഷെയ്നിന് എതിരെ വാർത്ത നൽകിയാൽ പണം നൽകാം എന്ന് വ്യക്തമാക്കി ഒരാൾ തന്റെ സുഹൃത്തിന് മെസ്സേജ് അയച്ചു എന്നാണ് സാജിദ് യഹിയ അവകാശപ്പെടുന്നത്. വാട്സ്ആപ്പിൽ നടന്ന ചാറ്റിന്റെ സ്ക്രീൻ ഷോട്ടും സാജിദ് പുറത്ത് വിട്ടിട്ടുണ്ട്. സാജിദ് യഹിയയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

സുഹൃത്തിന് വന്ന മെസ്സേജ്

സുഹൃത്തിന് വന്ന മെസ്സേജ്

'എന്റെ ഒരു പ്രിയ സുഹൃത്തിനു വന്ന മെസ്സേജ് ആണിത്.. ഇത് കണ്ടതിനു ശേഷം ഇത് ഇവിടെ പോസ്റ്റ്‌ ചെയ്യാതിരിക്കാൻ എനിക്ക് തോന്നിയില്ല. കാരണം ഷെയിൻ നിഗം വളർന്നു വരുന്ന ഒരു കലാകാരൻ ആണ്. ഇത് വായിച്ചതിൽ പിന്നെ ഒരു കാര്യം ഉറപ്പിച്ചു. ഇനിയങ്ങോട്ട് എന്നാൽ കഴിയുന്ന എല്ലാ ഓൺലൈൻ സപ്പോർട്ടും ഷെയിന്റെ കൂടെ ആയിരിക്കും..

മെസേജിന്റെ സ്ക്രീൻ ഷോട്ട്

മെസേജിന്റെ സ്ക്രീൻ ഷോട്ട്

എന്ന എന്റെ പ്രിയ സുഹൃത്ത് എനിക്കയച്ച മെസ്സേജും, അവനു വന്ന മെസേജിന്റെ സ്ക്രീൻ ഷോട്ടും ആണ് താഴെ.. "കഴിഞ്ഞ പാർലിമെന്റ് തിരെഞ്ഞെടുപ്പിൽ നാലഞ്ചു സ്ഥാനാർത്ഥികൾക്ക് വേണ്ടി ഡിജിറ്റൽ മീഡിയ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനും നേതൃത്വം നൽകുന്നതിനും അവസരം ലഭിച്ചിരുന്നു. അന്നത്തെ ബന്ധത്തിൽ നിന്നും രണ്ടു ദിവസം മുന്നേ ഒരു മെസ്സേജ് വരികയുണ്ടായി.

Recommended Video

cmsvideo
    Mohanlal Refuses To Speak About Shane Nigam issue | Oneindia Malayalam
    അതായത്

    അതായത് "പൈഡ് ന്യൂസ്‌ "

    ഷെയിൻ നിഗം ആണ് വിഷയം. ന്യൂസ്‌ പോർട്ടൽസ്‌, യൂട്യൂബ് ചാനൽ എന്നിവ ഉണ്ടോ? ഹിറ്റ്‌ നു അനുസരിച്ചു പേയ്‌മെന്റ് കിട്ടും, ഷെയിൻ നിഗത്തിനു എതിരെ പോസ്റ്സ്, സ്റ്റോറീസ് വരണം. അതായത് "പൈഡ് ന്യൂസ്‌ ".. വാർത്തകളിൽ നിന്ന് അറിഞ്ഞ ഷെയിൻ നിഗം വില്ലൻ ആയിരുന്നു..

    ഒതുക്കാൻ നല്ല ഗെയിം പ്ലാൻ നടക്കുന്നു

    ഒതുക്കാൻ നല്ല ഗെയിം പ്ലാൻ നടക്കുന്നു

    പക്ഷെ പിന്നാമ്പുറങ്ങൾ അറിയാത്തത് കൊണ്ട് ഒരുതരത്തിലും പ്രതികരിക്കാൻ തോന്നിയിരുന്നില്ല. ഒരു കാര്യം ഉറപ്പാണ്.. ഷെയിൻ മാത്രമല്ല വില്ലൻ.. ഒതുക്കാൻ നല്ല ഗെയിം പ്ലാൻ നടക്കുന്നുണ്ട്.. #തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടട്ടെ.. വിലക്കിനോട് യോജിപ്പില്ല.. ഒതുക്കലിനോടും.." എന്നാണ് സാജിദിന്റെ പോസ്റ്റ്.

    അഭിനയത്തിലൂടെ കവിതകൾ രചിക്കുന്ന ഒരു നടൻ

    അഭിനയത്തിലൂടെ കവിതകൾ രചിക്കുന്ന ഒരു നടൻ

    സാജിദ് യഹിയയുടെ മറ്റൊരു ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്: 'ഷെയിൻ നിഗം ഇതിൽ ഏത് ഭാഗത്തെ പ്രധിനിധിയാണെന്ന് അയാളുടെ സൃഷ്ടികൾ പറയട്ടെ. പക്ഷെ ഒന്നുണ്ട്, അയാൾ അഭിനയത്തിലൂടെ കവിതകൾ രചിക്കുന്ന ഒരു നടനാണ്. സ്വന്തം നിലയ്ക്ക്, സ്വന്തം സിനിമ സങ്കല്പങ്ങളെ സ്വയം വരച്ചിട്ട അയാൾ സഞ്ചരിച്ച ദൂരത്തേക്കാളും ഇനി സഞ്ചരിക്കാനിരിക്കുന്ന ദൂരങ്ങളാണ് അധികവും.

    സിനിമയുടെ പുതിയ അധ്യായങ്ങൾ

    സിനിമയുടെ പുതിയ അധ്യായങ്ങൾ

    അതിലേക്കുള്ള താളാത്മകമായ സഞ്ചാരപഥങ്ങൾ താണ്ടുവാൻ അയാൾക്ക് സാധിക്കട്ടെ. കാരണം ആ സഞ്ചാരങ്ങൾ മലയാള സിനിമയുടെ പുതിയ അധ്യായങ്ങൾ ആവുമെന്നുള്ളത് തീർച്ചയാണ്. പിന്നെ വിവാദങ്ങൾ... ലോക സിനിമയിൽ ഏറ്റവും കൂടുതൽ സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ട് വിവാദങ്ങളിൽ നിറഞ്ഞു നിന്ന ഒരു നടൻ മരിലിൻ ബ്രാൻഡോയാണ്.

    ആ ദൂരങ്ങൾ താണ്ടുക തന്നെ ചെയ്യും

    ആ ദൂരങ്ങൾ താണ്ടുക തന്നെ ചെയ്യും

    കഥാപാത്രത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ സംശയങ്ങൾക്കും, ആധികൾക്കും ഉള്ള ചോദ്യങ്ങൾക്ക് ഉള്ള ഉത്തരങ്ങൾ തേടി തേടി പലപ്പോഴും നിർമാതാക്കൾ ആയും, സംവിധായകനായും ഒക്കെ തർക്കങ്ങളിൽ ഏർപ്പെട്ടിരുന്ന ബ്രാണ്ടോയിലെ അത്യാർത്തിയുള്ള ആ നടനെ ചേർത്ത് പിടിച്ചത് സിനിമ എന്ന കലാരൂപത്തെ നെഞ്ചോട് ചേർത്ത് പിടിചിരുന്ന അന്നത്തെ ആളുകൾ തന്നെയാണ്. ആ ആളുകൾ എല്ലാ കാലത്തും എല്ലാ ഇടങ്ങളിലും ഉള്ളിടത്തോളം കാലം ഷെയിൻ നിഗം എന്ന നടൻ അയാൾ ഒരുപാട് സഞ്ചരിക്കാനുള്ള ആ ദൂരങ്ങൾ താണ്ടുക തന്നെ ചെയ്യും...!'

    ഫേസ്ബുക്ക് പോസ്റ്റ്

    സംവിധായകൻ സാജിദ് യഹിയയുടെ ഫേസ്ബുക്ക് പോസ്റ്റ്

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+