Get Updates
Get notified of breaking news, exclusive insights, and must-see stories!

അലോഷി കമ്മ്യൂണിസ്റ്റാണോ, ഇനി നിങ്ങളുടെ സിനിമ കാണില്ല; ആരോഗ്യമന്ത്രിയുടെ ചിത്രം മുഖചിത്രമാക്കി ഫഹദ്

തിരുവനന്തപുരം: അന്താരാഷ്ട്ര ഫാഷന്‍ മാഗസീനായ വോഗിന്റെ ഇന്ത്യ പതിപ്പിന്റെ കവര്‍ പേജില്‍ സംസ്ഥാന ആരോഗ്യമന്ത്രി കെകെ ശൈലജ ഇടം പിടിച്ചിരുന്നു. വുമണ്‍ ഓഫ് ദ ഇയര്‍ 2020 എന്ന അടിക്കുറിപ്പോടെയാണ് കവര്‍ ചിത്രം നല്‍കിയിരിക്കുന്നത്. പിന്നാലെ തന്നെ നിരവധി പേരാണ് മന്ത്രിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. സിനിമ താരങ്ങളായ ഫഹദ് ഫാസില്‍, റിമ കല്ലിങ്കല്‍ തുടങ്ങിയവര്‍ ചിത്രം പങ്കുവച്ചിരുന്നു. ഫഹദ് ഫാസില്‍ ചിത്രം പങ്കുവച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റുകല്‍ നിറയുകയാണ്. പല രീതിയിലുള്ള അഭിപ്രായങ്ങളാണ് അദ്ദേഹത്തിന്റെ പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെടുന്നത്.

അലോഷി നിങ്ങള്‍ കമ്മ്യൂണിസ്റ്റാണോ

അലോഷി നിങ്ങള്‍ കമ്മ്യൂണിസ്റ്റാണോ

അലോഷി നിങ്ങള്‍ കമ്മ്യൂണിസ്റ്റാണോ എന്നായിരുന്നു ഒരു ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്നു വന്ന കമന്റ്. ഫഹദ് ഫാസില്‍ നായകനായി അഭിനയിച്ച ഇയ്യോബിന്റെ പുസ്തകം എന്ന ചിത്രത്തിലെ കഥാപാത്രമാണ് അലോഷി. ഫഹദിനെ കൂടാതെ നസ്രിയയും റിമ കല്ലിങ്കല്‍, നൈല ഉഷ എന്നിവരും വോഗിന്റെ കവര്‍ പേജ് ഷെയര്‍ ചെയ്തിരുന്നു.

സിനിമ കാണില്ല

സിനിമ കാണില്ല

ചിലര്‍ ഇനി മുതല്‍ ഫഹദ് ഫാസിലിന്റെ സിനിമ കാണില്ലെന്ന തരത്തിലുള്ള കമന്റും രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു വിഭാഗം മന്ത്രിയെ അഭിനന്ദിക്കുമ്പോഴാണ് മറ്റ് ചിലര്‍ ഇത്തരത്തിലുള്ള അഭിപ്രായം രേഖപ്പെടുത്തുന്നത്. ഇനി നിങ്ങളുടെ സിനിമ കാണില്ല, നിങ്ങളുടെ ഉപ്പയോടുള്ള ഇഷ്ടം പോലും ഇപ്പോള്‍ നഷ്ടമായി എന്നാണ് ഒരാള്‍ കമന്റായി നല്‍കിയത്.

മന്ത്രിക്കും വിമര്‍ശനം

മന്ത്രിക്കും വിമര്‍ശനം

ഫഹരിനൊപ്പം തന്നെ ചിലര്‍ ആരോഗ്യമന്ത്രി കെകെ ശൈലജയെയും വിമര്‍ശിക്കുന്നുണ്ട്. ഇപ്പോള്‍ എന്തിനാണ് ആരോഗ്യമന്ത്രിക്ക് വുമണ്‍ ഓഫ് ഇന്ത്യയെന്നാണ് ചിലര്‍ ചോദിക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്തത് കൊണ്ടാണ് ഇതെന്നും ചിലര്‍ വിമര്‍ശിക്കുന്നുണ്ട്.

അഭിമുഖം

അഭിമുഖം

അതേസമയം, സംസ്ഥാനത്ത് കൊവിഡ് മഹാമാരിയെ നേരിടുന്നതിന് ആരോഗ്യമേഖലയുടെ മുന്നില്‍ നിന്ന് അതിജീവിച്ചതുമായി ബന്ധപ്പെട്ടുള്ള ആരോഗ്യമന്ത്രിയുടെ അഭിമുഖവും മാഗസീനില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇത് ഭയപ്പെടാനുള്ള സമയം ഇല്ലെന്നും ഭയത്തേക്കാളധികം ഈ പ്രതിസന്ധിയില്‍ ഇടപെടുന്നത് ആവേശകരമായിരുന്നു എന്നും കെകെ ശൈലജ വോഗിനോട് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+