കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫഹദ് ഫാസിൽ നിയമത്തിന് മുന്നിൽ 'കീഴടങ്ങി'! നൽകിയത് 17 ലക്ഷം രൂപ; അമലാ പോൾ വാശിയിൽ തന്നെ?

പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്ത കാറിന് കേരളത്തിൽ നികുതി അടയ്ക്കാൻ തയ്യാറാണെന്ന് ഫഹദ് ഫാസിൽ നേരത്തെ വ്യക്തമാക്കിയിരുന്നു.

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: വ്യാജ വിലാസം ഉപയോഗിച്ച് പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്ത ആ‍ഡംബര കാറിന് ഫഹദ് ഫാസിൽ നികുതി അടച്ചു. ഫഹദ് ഫാസിലിന്റെ മാനേജറാണ് ആലപ്പുഴ ആർടി ഓഫീസിലെത്തി 17.68 ലക്ഷം രൂപ നികുതി അടച്ചത്. പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്ത കാറിന് കേരളത്തിൽ നികുതി അടയ്ക്കാൻ തയ്യാറാണെന്ന് ഫഹദ് ഫാസിൽ നേരത്തെ വ്യക്തമാക്കിയിരുന്നു.

'സുഹൈബിനെ വിവാഹം കഴിക്കാൻ അച്ഛനും അമ്മയും സമ്മതിച്ചില്ല', യോഗാ കേന്ദ്രത്തിലെ പീഡനങ്ങൾ...'സുഹൈബിനെ വിവാഹം കഴിക്കാൻ അച്ഛനും അമ്മയും സമ്മതിച്ചില്ല', യോഗാ കേന്ദ്രത്തിലെ പീഡനങ്ങൾ...

എങ്ങനെയും അയ്യപ്പനെ കാണണം! പുരുഷവേഷത്തിൽ മല ചവിട്ടാൻ ശ്രമം, 15കാരി പിടിയിൽ...എങ്ങനെയും അയ്യപ്പനെ കാണണം! പുരുഷവേഷത്തിൽ മല ചവിട്ടാൻ ശ്രമം, 15കാരി പിടിയിൽ...

മാതൃഭൂമി ന്യൂസ് ചാനലാണ് ഫഹദ് ഫാസിലടക്കമുള്ള സിനിമാ താരങ്ങളുടെ നികുതി വെട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. അമലാ പോൾ, സുരേഷ് ഗോപി തുടങ്ങിയ സിനിമാ താരങ്ങളും വ്യാജ വിലാസം ഉപയോഗിച്ചാണ് പോണ്ടിച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ നികുതി ലാഭിക്കാൻ വേണ്ടിയാണ് സിനിമാ താരങ്ങൾ പോണ്ടിച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്യുന്നത്.

ബെൻസ് കാർ...

ബെൻസ് കാർ...

ഫഹദ് ഫാസിൽ ഉപയോഗിക്കുന്ന PY-05-9899 എന്ന ആഡംബര ബെൻസ് കാർ വ്യാജ വിലാസത്തിലാണ് പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്തിരുന്നത്. ഫഹദ് ഫാസിൽ, നമ്പർ 16, സെക്കന്റ് ക്രോസ് റോഡ് പുതുപ്പേട്ട്, ലാസ്പേട്ട്, പോണ്ടിച്ചേരി എന്നാണ് ആർസി ബുക്കിലെ വിലാസം. എന്നാൽ ഈ വിലാസം കണ്ടെത്താനായില്ലെന്നും, അന്വേഷിച്ചെത്തിയപ്പോൾ ഒരു വീടിന് മുകളിൽ താമസിക്കുന്ന കുടുംബത്തെയാണ് കാണാനായതെന്നുമാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്തിരുന്നത്.

വെട്ടിക്കാൻ...

വെട്ടിക്കാൻ...

74 ലക്ഷം രൂപ വിലയുള്ള ബെൻസ് കാർ കേരളത്തിൽ രജിസ്റ്റർ ചെയ്യാൻ 14 ലക്ഷം രൂപയാണ് നികുതി നൽകേണ്ടത്. അതേസമയം, ഇതേ കാർ പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്താൽ വെറും ഒന്നര ലക്ഷം രൂപ നൽകിയാൽ മതി. ഇതാണ് ആഡംബര കാറുകൾ പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്യാനുള്ള പ്രധാന കാരണം.

 വ്യാജ രേഖകൾ...

വ്യാജ രേഖകൾ...

പോണ്ടിച്ചേരിയിലെ സ്ഥിരതാമസക്കാർക്കെ അവിടെ വാഹനം രജിസ്റ്റർ ചെയ്യാൻ അനുവാദമുള്ളു. ഈ ചട്ടം മറികടക്കാനാണ് ഫഹദ് ഫാസിലും അമലാ പോളും വ്യാജ വിലാസം ഉപയോഗിച്ചത്. ഇതുകൂടാതെ അന്യസംസ്ഥാന രജിസ്ട്രേഷനിലുള്ള വാഹനം കേരളത്തിൽ ഓടിക്കാനും നിശ്ചിത നികുതി നൽകേണ്ടതുണ്ട്. പോണ്ടിച്ചേരിയിലെ ഒരു എൻജിനീയറിങ് വിദ്യാർത്ഥിയുടെ വിലാസത്തിലായിരുന്നു അമലാ പോൾ വാഹനം രജിസ്റ്റർ ചെയ്തത്.

നികുതി അടച്ചു...

നികുതി അടച്ചു...

വെട്ടിപ്പ് നടത്തിയെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ നികുതി അടയ്ക്കാൻ തയ്യാറാണെന്ന് ഫഹദ് ഫാസിൽ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ മാനേജർ ആലപ്പുഴ ആർടി ഓഫീസിലെത്തി നികുതി അടച്ചത്. 17.68 ലക്ഷം രൂപയാണ് ബെൻസ് കാറിന് നികുതി അടച്ചിരിക്കുന്നത്. എന്നാൽ നികുതി വെട്ടിപ്പ് നടത്തിയതിനെ ന്യായീകരിക്കുന്ന വിധത്തിലായിരുന്നു അമലാ പോളിന്റെ പ്രതികരണം.

സ്വത്ത് സമ്പാദിക്കാം...

സ്വത്ത് സമ്പാദിക്കാം...

ഇന്ത്യയിൽ എവിടെയും തനിക്ക് സ്വത്ത് സമ്പാദിക്കാമെന്നാണ് അമലാ പോൾ ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടിരുന്നത്. കേരളത്തിലെ പണത്തിനുള്ള അതേ മൂല്യമാണ് മറ്റു സംസ്ഥാനങ്ങളിലുള്ളതെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. നിയമലംഘനം നടത്തിയതിന് മോട്ടോർ വാഹന വകുപ്പ് നോട്ടീസ് അയച്ചെങ്കിലും അമലാ പോൾ ഇതുവരെ നികുതി അടയ്ക്കാൻ തയ്യാറായിട്ടില്ല.

English summary
actor fahad fazil paid tax for his benz car.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X