കേരളത്തില്‍ ടൂറിസം ഒരുപാട് വളര്‍ന്നു; സര്‍ക്കാരിനും റിയാസിനും പിന്തുണ; മലയാള സിനിമയുടെ നല്ലകാലമെന്ന് ഫഹദ്
തിരുവനന്തപുരം: കുറേ വര്‍ഷങ്ങളായി കേരളത്തില്‍ ഗുണപരമായ ഒരുപാട് മാറ്റമുണ്ടായിട്ടുണ്ടെന്ന് നടന് ഫഹദ് ഫാസില്‍. തിരുവനന്തപുരത്ത് കേരള ടൂറിസം വകുപ്പ് സംസ്ഥാനതല ഓണാഘോഷത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുകത്ത് സംസാരിക്കുകയായിരുന്നു മലയാളികളുടെ പ്രിയതാരം. മലയാള സിനിമയുടെ ഏറ്റവും നല്ല കാലഘട്ടത്തിലൂടെയാണ് തന്റെ തലമുറ പൊയ്ക്കൊണ്ടിരിക്കുന്നത് എന്നും ഫഹദ് അഭിപ്രായപ്പെട്ടു.
ഏഴരക്കൊല്ലമായി കേരളം ഭരിച്ച് കൊണ്ടിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ ജീവിതത്തില്‍ ആദ്യമായി നേരില്‍ കാണുന്നത് ഇന്നാണ് എന്ന് പറഞ്ഞ് കൊണ്ടായിരുന്നു ഫഹദ് ഫാസില്‍ തന്റെ പ്രസംഗം ആരംഭിച്ചത്. ഈ സന്ധ്യ അതിനുള്ള നിമിത്തമായത് തന്റെ ഭാഗ്യമായി കാണുന്നു എന്നും താരം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ മാറ്റങ്ങളില്‍ ആദ്യം കാണുന്നത് വിനോദ സഞ്ചാര മേഖലയുടെ വളര്‍ച്ചയാണ്.

സംസ്ഥാനത്തെ ടൂറിസം വളര്‍ന്നപ്പോള്‍ അതിനോട് അനുബന്ധമായി വേറെയും ഇന്ഡസ്ട്രികള് വളര്‍ന്നുവെന്നും അതില്‍ ഏറ്റവും കൂടുതല്‍ നേട്ടം കാണുന്നത് മലയാള സിനിമയ്ക്കാണ് എന്നും ഫഹദ് ഫാസില്‍ പറഞ്ഞു. തന്റെ സൂപ്പര്‍ഹിറ്റ് സിനിമകളായ കുമ്പളങ്ങി നൈറ്റ്സും മഹേഷിന്റെ പ്രതികാരവും സംഭവിക്കുന്നത് ഇതിന്റെ ഭാഗമായിട്ടാണ് എന്നും ഫഹദ് ഫാസില്‍ ചൂണ്ടിക്കാട്ടി.
'കുമ്പളങ്ങി എന്ന സ്ഥലമില്ലെങ്കില്‍ കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയില്ല. ഇടുക്കിയില്ലെങ്കില്‍ മഹേഷിന്റെ പ്രതികാരമില്ല. കുട്ടനാടില്ലെങ്കില്‍ ആമേനില്ല. ഇത്രയും സ്ഥലങ്ങള്‍ മലയാളക്കരയിലുള്ളപ്പോള്‍ തീര്‍ച്ചയായും മലയാളത്തിന്റെ കഥ തന്നെയാണ് പറയേണ്ടതെന്ന് ഞാന്‍ വര്‍ക്ക് ചെയ്തതും അല്ലാത്തതുമായി ഒരുപാട് സുഹൃത്തുക്കള്‍ പറയാറുണ്ട്,' ഫഹദ് ഫാസില്‍ വ്യക്തമാക്കി.
ഹെല്‍ത്ത് ടൂറിസം, അഡ്വഞ്ചര്‍ ടൂറിസം, വാട്ടര്‍ ടൂറിസം എന്നിങ്ങനെ വിനോദസഞ്ചാര മേഖലയില്‍ പല വിഭാഗങ്ങളുണ്ട്. ടൂറിസത്തിന്റെ വളര്‍ച്ചയ്ക്കൊപ്പം തങ്ങളേ പോലുള്ളവര്‍ക്ക് പുതിയൊരു അവസരമാണ് തുറന്നിരിക്കുന്നത് എന്നും ഇന്ത്യയിലാദ്യമായി സിനിമാ ടൂറിസം വരാന്‍ പോവുകയാണ് എന്നും താരം ചൂണ്ടിക്കാട്ടി. അതിന് എല്ലാ രീതിയിലുള്ള സഹകരണവും സഹായവും സര്‍ക്കാരിനും മുഹമ്മദ് റിയാസിനും തന്റെ ഭാഗത്ത് നിന്നുണ്ടാകും എന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.
ടൂറിസത്തിനൊപ്പം തന്നെ വളരേണ്ടവയാണ് സിനിമയടക്കമുള്ള സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ എന്നും ഫഹദ് പറഞ്ഞു. ഒരുപാട് ഓര്‍മകളും നന്മകളുമുള്ള നഗരമാണ് തിരുവനന്തപുരമെന്നും ആദ്യമായി അച്ഛനൊപ്പം ഷൂട്ടിങ് കാണാന്‍ വന്നത് ഇവിടെയാണ് എന്നും താരം ഓര്‍മിച്ചു. തനിക്ക് ഒരുപാട് അംഗീകാരങ്ങള്‍ തന്നെന്നും ഇതിനൊക്കെ ഉപരി തന്റെ വിവാഹം നടന്നതും ഇവിടെയാണ് എന്നും ഫഹദ് പറഞ്ഞപ്പോള്‍ കാണികള്‍ കൈയടിയോടെയാണ് എതിരേറ്റത്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications