കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാള നടൻ മരിച്ച നിലയിൽ, മൃതദേഹം ആലുവപ്പുഴയിൽ.. ആദ്യ സിനിമയുടെ ലൊക്കേഷൻ!

Google Oneindia Malayalam News

കൊച്ചി: മലയാളത്തിലെ ശ്രദ്ധേയനായ നടനെ മരിച്ച നിലയില്‍ കണ്ടെത്തി. ചലച്ചിത്ര നടന്‍ അയ്യപ്പന്‍കാവ് പണിക്കശേരി പിവി ഏണസ്റ്റിനെ ആണ് ആലുവാപ്പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏണസ്റ്റിന്റേത് ആത്മഹത്യയാണ് എന്നാണ് സംശയിക്കുന്നത്.

ശബരിമല വിധിക്ക് പിന്നാലെ കനത്ത മഴ, തൃശൂരിൽ ഭൂചലനം.. വൻ തിരമാലകൾ! ദൈവകോപമെന്ന് ഒരു വിഭാഗംശബരിമല വിധിക്ക് പിന്നാലെ കനത്ത മഴ, തൃശൂരിൽ ഭൂചലനം.. വൻ തിരമാലകൾ! ദൈവകോപമെന്ന് ഒരു വിഭാഗം

പിവി ഏണസ്റ്റ് അഭിനയിച്ച ആദ്യ സിനിമയായ നദിയുടെ ലൊക്കേഷനായിരുന്നു ആലുവാപ്പുഴയും പരിസരവും. ഒട്ടേറെ മലയാളം ചിത്രങ്ങളില്‍ ഏണസ്റ്റ് ചെറുതെങ്കിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

death

ഏണസ്റ്റ് അര്‍ബുദ ബാധിതനായിരുന്നു എന്നാണ് വിവരങ്ങള്‍. കാന്‍സര്‍ രോഗിയായതിലുള്ള മനോവിഷമം കൊണ്ട് നടന്‍ ആത്മഹത്യ ചെയ്തതാണ് എന്നാണ് പോലീസ് പറയുന്നത്. രാവിലെയോടെയാണ് ഏണസ്റ്റ് ആലുവ മണപ്പുറത്ത് എത്തിയത്.

ദീപക്കുട്ടീ ഇത്രേം ഇമോഷണലാവാതെ.. ശബരിമല വിഷയത്തിൽ രാഹുൽ ഈശ്വറിന്റെ ഭാര്യ ദീപയെ തേച്ചൊട്ടിച്ചു!ദീപക്കുട്ടീ ഇത്രേം ഇമോഷണലാവാതെ.. ശബരിമല വിഷയത്തിൽ രാഹുൽ ഈശ്വറിന്റെ ഭാര്യ ദീപയെ തേച്ചൊട്ടിച്ചു!

കുളിക്കടവ് വഴി ആലുവ പുഴയിലേക്ക് ഇറങ്ങുകയായിരുന്നു. പിന്നീട് ഏണസ്റ്റിനെക്കുറിച്ച് വിവരമൊന്നും ലഭിക്കാതിരുന്ന വീട്ടുകാര്‍ പോലീസില്‍ നടനെ കാണാനില്ലെന്ന് പരാതി നല്‍കി. ഇത് പ്രകാരം നടത്തിയ അന്വേഷണത്തിലാണ് ആലുവപ്പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് ഏണസ്റ്റ് ആണെന്ന് തിരിച്ചറിഞ്ഞത്. ഏണസ്റ്റിന്റെ സംസ്‌ക്കാരം ഇന്ന് തന്നെ നടക്കും. സെമിത്തേരി മുക്ക് സെന്റ് ഫ്രാന്‍സിസ് അസീസി പള്ളിയില്‍ ആണ് സംസ്‌ക്കാരം നടക്കുക.

English summary
Malayalam Film actor found dead in Aluva River
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X