സിനിമ-സീരിയല്‍ നടന്‍ ഗീഥാ സലാം അന്തരിച്ചു! അന്ത്യം ആലപ്പുഴയില്‍
കൊല്ലം: പ്രമുഖ ചലചിത്ര നാടക നടൻ ഗീഥാ സലാം (73) അന്തരിച്ചു. ബുധനാഴ്ച വൈകിട്ട് 3.30ന് ആലപ്പുഴ മെഡിക്കൽ കോളജിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് ഓച്ചിറ വടക്കെ ജുമാഅത്ത് കബര്‍സ്ഥാനില്‍ നടക്കും.

നാടക രംഗത്ത് നിന്നും സിനിമയിലെത്തിയ ഗീഥാ സലാം 88 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സീരിയലുകളിലും സജീവ സാന്നിധ്യമായിരുന്നു. സർക്കാർ ജോലി ഉപേക്ഷിച്ചായിരുന്നു സലാം അഭിനയ രംഗത്തേയ്ക്ക് വന്നത്.
1979 ൽ പുറത്തിറങ്ങിയ മാണി കോയ കുറുപ്പ് എന്ന സിനിമയിലൂടെയാണ് സിനിമാ പ്രവേശം. മലബാർ വെഡ്ഡിങ്ങ്, ജലോത്സവം, ജോൺ പോൾ വാതിൽ തുറക്കുന്നു തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications