കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'തൃശൂരിൽ അച്ഛൻ തോറ്റതിൽ സന്തോഷിക്കുന്ന ആളാണ് ഞാൻ', അച്ഛൻ യാഥാർത്ഥ രാഷ്ട്രീയക്കാരനല്ലെന്ന് ഗോകുൽ

  • By News Desk
Google Oneindia Malayalam News

തിരുവനന്തപുരം: സുരേഷ് ഗോപിയെന്ന രാഷ്ട്രീയക്കാരന്‍ യഥാര്‍ത്ഥ രാഷ്ട്രീയക്കാരനല്ലെന്ന് മകന്‍ ഗോകുല്‍ സുരേഷ്. നൂറ് രൂപ എവിടുന്ന് കൊടുത്താല്‍ ആയിരം രൂപ എവിടുന്ന് പിരിക്കാമെന്ന് ആലോചിക്കുന്നവനാണ് യഥാര്‍ത്ഥ രാഷ്ട്രീയക്കാരന്‍. എന്നാല്‍ തന്റെ അച്ഛന്‍ പത്ത് രൂപ കഷ്ടപ്പെട്ട് സമ്പാദിച്ച് 100 രൂപ ജനങ്ങള്‍ക്ക് കൊടുക്കുന്ന ആളാണെന്നും മകന്‍ ഗോകുല്‍ സുരേഷ് പറഞ്ഞു.

ഫാദേഴ്‌സ് ഡേ ദിനത്തില്‍ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തൃശൂര്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അച്ഛന്‍ പരാജയപ്പെട്ടതില്‍ സന്തോഷം മാത്രമാണുള്ളതെന്നും ജയിച്ചാല്‍ അച്ഛന്റെ ആരോഗ്യം നഷ്ടപ്പെട്ടേനെ. സമ്മര്‍ദ്ദം കൂടിയേനെ. ഇപ്പോള്‍ സിനിമയിലേക്ക് തിരിച്ചുവന്നത് ഏറെ സന്തോഷം അനുഭവിക്കുന്നുണ്ടെന്നും ഗോകുൽ സുരേഷ് പറഞ്ഞു.

 അച്ഛന്‍ ജയിച്ചിരുന്നെങ്കില്‍

അച്ഛന്‍ ജയിച്ചിരുന്നെങ്കില്‍

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ നിന്നും അച്ഛന്‍ പരാജയപ്പെട്ടതില്‍ ഏറെ സന്തോഷിക്കുന്ന വ്യക്തിയാണ് ഞാന്‍. അന്ന് അച്ഛന്‍ ജയിച്ചിരുന്നെങ്കില്‍ അത്രയും കൂടെയുള്ള അച്ഛനെ എനിക്ക് നഷ്ടമായേനെ. അച്ഛന്റെ ആരോഗ്യം നഷ്ടമായേനെ. ഇപ്പോള്‍ സിനിമയിലേക്ക് തിരിച്ചുവന്നത് ഏറെ സന്തോഷം തരുന്നുണ്ട്. അങ്ങനെ തന്നെ തുടരണമെന്നാണ് എന്റെ ഇപ്പോഴത്തെ ആഗ്രഹമെന്ന് ഗോകുല്‍ സുരേഷ് പറഞ്ഞു. അച്ഛന്‍ അഭിനേതാവായിരിക്കുന്നതാണ് തനിക്ക് കൂടുതല്‍ ഇഷ്ടമെന്നും ഗോകുല്‍ പറയുന്നു.

രാഷ്ട്രീയക്കാരനല്ല

രാഷ്ട്രീയക്കാരനല്ല

അച്ഛനെന്ന രാഷ്ട്രീയക്കാരന്‍ ഒരു യഥാര്‍ത്ഥ രാഷ്ട്രീയക്കാരനല്ല. കാരണം യാഥാര്‍ത്ഥ രാഷ്ട്രീയക്കാരന്‍ നൂറ് രൂപ ജനങ്ങള്‍ക്ക് കൊടുത്താല്‍ ആയിരം രൂപ എവിടുന്ന് പിരിക്കാമെന്ന് അറിയുന്നവരാണ്. പത്ത് രൂപ കഷ്ടപ്പെട്ട് സമ്പാദിച്ചാല്‍ നൂറ് രൂപ എങ്ങനെ ജനങ്ങള്‍ക്ക് കൊടുക്കാമെന്ന് ചിന്തിക്കുന്ന ആളാണ് അച്ഛനെന്നും ഗോകുല്‍ സുരേഷ് പറഞ്ഞു.

Recommended Video

cmsvideo
സച്ചിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞു താരങ്ങൾ | Oneindia Malayalam
നികുതിവെട്ടിച്ച കള്ളന്‍

നികുതിവെട്ടിച്ച കള്ളന്‍

എന്നിട്ടും നികുതിവെട്ടിച്ച കള്ളന്‍ എന്ന് വിളിക്കുന്ന സമൂഹത്തിലാണ് അച്ഛന്‍ ജീവിക്കുന്നത്. ആ ജനത അച്ഛനെ അര്‍ഹിക്കുന്നില്ലെന്നും ഗോകുല്‍ സുരേഷ് പറഞ്ഞു. ഇത്രയും വര്‍ഷങ്ങളായി ജനങ്ങള്‍ക്കിടെയില്‍ പ്രവര്‍ത്തിക്കുന്ന അച്ഛനെ വലിയ വ്യക്തതയോടെ അറിയുമോ എന്ന് എനിക്ക് സംശയമാണ്. അല്ലെങ്കില്‍ ചിലര്‍ മനപ്പൂര്‍വം അറിയാത്ത മട്ട് നടിക്കുന്നു. ആരും അറിയാത്ത, അറിയാന്‍ ശ്രമിക്കാത്ത ഒരുപാട് നല്ല വശങ്ങളുള്ള വ്യക്തിയാണ് അച്ഛനെന്നും ഗോകുല്‍ സുരേഷ് പറയുന്നു.

അണ്ടര്‍റേറ്റ്

അണ്ടര്‍റേറ്റ്

സൂപ്പര്‍ സ്റ്റാറായി ആഘോഷിച്ചിരുന്നെങ്കിലും വളരെ അണ്ടര്‍റേറ്റ് ചെയ്യപ്പെട്ട നടനും വ്യക്തിയുമാണ് അച്ഛന്‍. അത് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. സിനിമയെ കുറിച്ചൊന്നും തനിക്ക് അച്ഛന്‍ പറഞ്ഞുതന്നിട്ടില്ല. സിനിമ തന്നെ അറിഞ്ഞ് പഠിക്കേണ്ട ഒന്നാണ്. അത് പറഞ്ഞ് തന്ന് ചെയ്യേണ്ട കാര്യമല്ല. ഇത് അച്ഛന്‍ പറഞ്ഞു തന്ന കാര്യങ്ങളില്‍ നിന്ന് മനസിലാക്കിയിട്ടുള്ളതാണ്. അങ്ങനെ സ്വയം അനുഭവിച്ച് മനസിലാക്കിയതിന്റെ സന്തോഷം ഞാന്‍ അനുഭവിക്കുന്നുണ്ടെന്ന്് ഗോകുല്‍ പറയുന്നു.

സ്ട്രിക്ട് ആണെന്ന്

സ്ട്രിക്ട് ആണെന്ന്

മൂത്ത മകനായതുകൊണ്ട് എന്നോട് അല്‍പ്പം സ്ട്രിക്ട് ആണെന്ന് തോന്നിയിട്ടുണ്ട്. ഒരു പരിധിവരെ അച്ഛന്റെ ആറ്റിറ്റിയൂഡ് എനിക്ക് കിട്ടിയിട്ടുണ്ടെന്ന് തോന്നുന്നു. കുറച്ചുകൂടെ മൃദുവായിട്ടുള്ള ഒരാളാണ് ഞാന്‍. എന്നാല്‍ അങ്ങനെ നില്‍ക്കുന്നത് കൊണ്ട് ആരെങ്കിലും തലയില്‍ കേറാന്‍ വരുന്നുണ്ടെന്ന് തോന്നിയാലേ അച്ഛന്റെ ആ ക്ഷോഭവും മറ്റും എന്നിലേക്ക് എത്തുകയുള്ളൂവെന്ന് ഗോകുല്‍ പറയുന്നു.

'ഏറെ അഭിമാനം..ഞങ്ങളെ സംബന്ധിച്ചിടത്തോളം ടീച്ചര്‍ ഒരു റോക്ക് സ്റ്റാർ തന്നെയാണ്'; കുറിപ്പുമായി ഡോ ബിജു'ഏറെ അഭിമാനം..ഞങ്ങളെ സംബന്ധിച്ചിടത്തോളം ടീച്ചര്‍ ഒരു റോക്ക് സ്റ്റാർ തന്നെയാണ്'; കുറിപ്പുമായി ഡോ ബിജു

 നയൻതാരയ്ക്കും സംവിധായകൻ വിഗ്നേഷ് ശിവനും കൊവിഡ് എന്ന് തമിഴ് പത്രം; വ്യാജ പ്രചരണം ശക്തം നയൻതാരയ്ക്കും സംവിധായകൻ വിഗ്നേഷ് ശിവനും കൊവിഡ് എന്ന് തമിഴ് പത്രം; വ്യാജ പ്രചരണം ശക്തം

English summary
Actor Gokul Suresh talk about charactor and memories of his father Suresh Gopi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X