• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'പൊരിച്ച മീൻ കഷണങ്ങൾ കിട്ടാതാവുമ്പോൾ മാത്രമല്ല നീതി ഇല്ലാതാവുന്നത്';ഡബ്ല്യുസിസിക്കെതിരെ ഹരീഷ് പേരടി

കൊച്ചി; വിമൻ ഇൻ സിനിമ കളക്ടീവിൽ നിന്നും രാജിവെച്ച സംവിധായക വിധു വിൻസെന്റ് നടി പാർവ്വതി ഉൾപ്പെടെ ഉളളവർക്കെതിരെ കടുത്ത ആരോപണമാണ് ഉയർത്തിയത്. സംഘടനയ്ക്ക് ഇരട്ടത്താപ്പും വരേണ്യനിലപാടുകളുമാണെന്ന് വിധു ഫേസ് ബുക്കിലൂടെ പുറത്ത് വിട്ട രാജിക്കത്തിൽ ആരോപിച്ചത്. അതേസമയം വിഷയത്തിൽ പ്രതികരിക്കുകയാണ് നടൻ ഹരീഷ് പേരടി.സംഘടനയിലെ ഒരാൾ രാജിവെച്ചിട്ടും എന്തുകൊണ്ടാണ് വിഷയത്തിൽ പ്രതികരിക്കാത്തതെന്ന് ഹരീഷ് ചോദിച്ചു. കസബ സിനിമയിലെയും അമ്മ സംഘടനയിലേയും സ്ത്രി വിരുദ്ധത കണ്ടു പിടിച്ചവർ ക, മ, എന്നൊരുരക്ഷരം മിണ്ടാതെ ഇരിക്കുന്നത് എന്താണെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ഹരീഷ് പേരടി ചോദിച്ചു. പോസ്റ്റ് വായിക്കാം

എന്താണ് wcc?...നിങ്ങളുടെ സ്വന്തം സംഘടനയിലെ ഉത്തരവാദിത്വപ്പെട്ട ഒരു മെമ്പർ ഗുരുതരമായ ആരോപണങ്ങൾ പൊതുസമൂഹത്തിന്റെ മുന്നിൽ വെച്ചിട്ട് നേരത്തോട് നേരമാകുന്നു..സ്ത്രികൾ മാത്രമുള്ള സംഘടനയിലെ സ്ത്രി വിരുദ്ധത തുറന്ന് പറഞ്ഞിരിക്കുന്നു...കസബ സിനിമയിലെയും അമ്മ സംഘടനയിലേയും സ്ത്രി വിരുദ്ധത കണ്ടു പിടിച്ചവർ ക, മ, എന്നൊരുരക്ഷരം മിണ്ടാതെ ഇരിക്കുന്നത് എന്താണ് ?...

cmsvideo
  Manju Warrier responds to the questions about WCC | Oneindia Malayalam

  ഒരു സംസ്ഥാന അവാർഡ് ജേതാവിന്റെ തിരക്കഥ Yes or No എന്ന് പറയാതെ ആറു മാസം പൂജക്ക് വെക്കാൻ കാരണമെന്താണ് ?...പൊരിച്ച മീൻ കഷണങ്ങൾ നമുക്ക് കിട്ടാതാവുമ്പോൾ മാത്രമല്ല നീതി ഇല്ലാതാവുന്നത് .. അവനവൻ നയിക്കുന്ന സംഘടനയിലും തുല്യ നീതിയിൽ വിളമ്പാൻ പറ്റണം...നിങ്ങളെ കേൾക്കാൻ ഞങ്ങൾക്ക് അവകാശമുണ്ട് ...മറുപടി പറഞ്ഞേ പറ്റു, ഹരീഷ് പോസ്റ്റിൽ കുറിച്ചു.

  രണ്ടാമത്തെ സിനിമയായ സ്റ്റാന്റ് അപ്പ് സിനിമയുടെ നിർമാണം ബി. ഉണ്ണികൃഷ്ണൻ ഏറ്റെടുത്തതിൽ ഡബ്ല്യുസിസിയിലെ ചിലർക്ക് എതിർപ്പ് ഉണ്ടായെന്നും തുടർന്നുണ്ടായ ചില പ്രശ്നങ്ങൾ മൂലമാണ് രാജിവയ്ക്കേണ്ടി വന്നതെന്നുമാണ് കഴിഞ്ഞ ദിവസം വിധു വ്യക്തമാക്കിയത്. ബി. ഉണ്ണികൃഷ്ണൻ തന്റെ സിനിമയുടെ നിർമ്മാതാവായതിൽ എതിർപ്പ് പ്രകടിപ്പിച്ചവർ എന്തുകൊണ്ട് ഉയരെയിൽ സിദ്ദിഖിനൊപ്പം പാർവതി അഭിനയിച്ചതിനെക്കുറിച്ചു പ്രതികരിച്ചില്ലെന്നും വിധു ചോദിച്ചിരുന്നു.

  സ്വപ്ന സുരേഷുമായി അടുത്ത ബന്ധം; ശിവശങ്കറിനെ മാറ്റാന്‍ സാധ്യത, മുഖ്യമന്ത്രിക്ക് കടുത്ത അമര്‍ഷം

  മാനസിക പ്രയാസം; കൊവിഡ് ചികിത്സയിലായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു

  സ്വർണം കടത്തിയ ഭക്ഷ്യ വസ്തുക്കൾ എന്ന പേരിൽ, സരിത്തിന്റെ റിമാൻഡ് റിപ്പോർട്ട് പുറത്ത്

  English summary
  Actor Hareesh peradi about director Vidhu Vincent's Resignation
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X