അതുകൊണ്ടാണ് ലാലേട്ടന്‍ യഥാര്‍ത്ഥ വിസ്മയമാകുന്നത്; മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കിട്ട് ഹരീഷ് പേരടി..
കൊച്ചി: തന്റെ അഭിപ്രായവ്യത്യാസങ്ങള്‍ വ്യക്തമായി പ്രകടിപ്പിക്കുന്ന വ്യക്തിയാണ് നടന്‍ ഹരീഷ് പേരടി. പല വിഷയങ്ങളിലും ഹരീഷ് പേരടി തന്റെ അഭിപ്രയങ്ങള്‍ പ്രകടിപ്പിക്കുകയും ഇത് വിവാദത്തിന് കാരണം ആകാറുമുണ്ട്. അമ്മ സംഘടനയ്ക്കെതിരെ താരം പലതവണ രംഗത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ മോഹന്‍ലാലിനൊപ്പം ഹരീഷ് പേരടി ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രമാണ് ചര്‍ച്ചയാകുന്നത്. ചിത്രത്തിനൊപ്പം ഹരീഷ് പേരടി ഒരു കുറിപ്പും എഴുതിയിട്ടുണ്ട്..കുറിപ്പില്‍ മോഹന്‍ലാലിനോടുള്ള അഭിപ്രായ വ്യത്യാസവും ഇരുവരും തമ്മിലുള്ള ബന്ധവും പറയുന്നുണ്ട്..
അഭിപ്രായ വിത്യാസങ്ങള്‍ ഒരു വ്യക്തിയുടെ സ്വാതന്ത്ര്യവും രാഷ്ട്രിയവും ആണെന്ന പൂര്‍ണ്ണമായ തിരിച്ചറിവോടെ ചേര്‍ത്തുനിര്‍ത്തുമ്പോള്‍ ലാലേട്ടന്‍ യഥാര്‍ത്ഥത്തില്‍ വിസ്മയമാകുകയാണ്. ഇനിയും തങ്ങള്‍ തട്ടിയും ഉരുമ്മിയും മുന്നോട്ടുപോകുമെന്നും ഹരീഷ് പേരടി പറഞ്ഞു.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന് കീഴില്‍ ആരാധകര്‍ തങ്ങളുടെ സന്തോഷം വ്യക്തമാക്കുന്നുമുണ്ട്..

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പ്;
'എത്ര നമ്മള്‍ കൂടെ നിന്നാലും ചില അഭിപ്രായ വിത്യാസങ്ങള്‍ പ്രകടിപ്പിച്ചാല്‍ മാറ്റി നിര്‍ത്താന്‍ കാരണങ്ങള്‍ കണ്ടെത്തുന്ന ഈ കാലത്ത്..അഭിപ്രായ വിത്യാസങ്ങള്‍ ഒരു വ്യക്തിയുടെ സ്വാതന്ത്ര്യവും രാഷ്ട്രിയവുമാണെന്ന പൂര്‍ണ്ണമായ തിരിച്ചറിവോടെ വീണ്ടും ചേര്‍ത്തുനിര്‍ത്തുമ്പോള്‍ ലാലേട്ടന്‍ യഥാര്‍ത്ഥ വിസ്മയമാകുന്നു...അഭിനയത്തില്‍ മാത്രമല്ല..മനുഷ്യത്വത്തിലും...തട്ടിയും ഉരുമ്മിയും ഞങ്ങള്‍ ഇനിയും മുന്നോട്ടുപോകും..ഓളവും തീരവും പോലെ'....

താര സംഘടനയായ 'അമ്മയില്‍' നിന്ന് ഹരീഷ് രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയയും അമ്മയെ വിമര്‍ശിച്ച് ഹരീഷ് രംഗത്തുവന്നിരുന്നു.ക്വീറ്റ് ഇന്‍ഡ്യാ സമരത്തില്‍ പങ്കെടുത്ത സ്വാതന്ത്യസമര പെന്‍ഷന്‍ വാങ്ങാന്‍ പോകാത്ത ഒരു സ്വാതന്ത്ര്യ സമര പോരാളിയുടെ മകനാണ് ഞാന്‍ .എന്റെ പേര് ഹരീഷ് പേരടി.അമ്മ..മലയാളത്തിലെ മനോഹരമായ പദങ്ങളില്‍ ഒന്നാണ് ഇത്രയും സ്ത്രീ വിരുദ്ധനിലപാടുകള്‍ എടുക്കുന്ന ആളുകളെ സംരക്ഷിക്കുന്ന ഒരു സംഘടനയെ അമ്മ എന്ന പേരില്‍ അഭിസംബോധന ചെയ്യാന്‍ എന്റെ അമ്മ മലയാളം എന്നെ അനുവദിക്കുന്നില്ലെന്നും എന്നായിരുന്നു ഹരീഷ് പേരടി ജൂണ്‍ നാലിന് ഫേസ്ബുക്കില്‍ കുറിച്ചത്.

ഇന്നലെ A.M.M.Aയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു എന്നെ വിളിച്ചിരുന്നു...ഇന്നലെ അവരുടെ എക്‌സികൂട്ടിവ് മീറ്റിംഗില്‍ എന്റെ രാജി ചര്‍ച്ച ചെയ്തിരുന്നു എന്നും എന്റെ രാജിയില്‍ വല്ല മാറ്റവുമുണ്ടോ എന്നറിയാന്‍...വിജയ് ബാബു സ്വയം ഒഴിഞ്ഞു പോയതാണെന്ന പത്ര കുറിപ്പ് പിന്‍വലിച്ച് അയാളെ A.M.MA. പുറത്താക്കിയാതാണെന്ന തിരത്തലുകള്‍ക്ക് തയ്യാറുണ്ടോ എന്ന് ഞാനും ചോദിച്ചു..വിജയ്ബാബുവിനെ പുറത്താക്കുന്ന പ്രശനമേയില്ലെന്നും ക.ഇ കമ്മറ്റി തങ്ങള്‍ പറഞ്ഞതു കേള്‍ക്കാതെ ചാടിപിടിച്ച് നിലപാടെടുത്തതാണെന്നും ഇടവേളബാബു ഉറക്കെ പ്രഖ്യാപിച്ചു...അതുകൊണ്ടുതന്നെ എന്റെ രാജിയില്‍ ഉറച്ച് നില്‍ക്കുമെന്ന് ഞാനും ഉറക്കെ പ്രഖ്യാപിച്ചു...

പിന്നെ ഇടവേളയുടെ മറ്റൊരു മുന്നറിയിപ്പ്..A.M.M.A യെ ഞാന്‍ അമ്മ എന്ന വിളിക്കാത്തതിന് തിരിച്ചുവന്നാലും അതിന് വിശദീകരണം തരേണ്ടി വരുമത്രേ...ക്വീറ്റ് ഇന്‍ഡ്യാ സമരത്തില്‍ പങ്കെടുത്ത സ്വാതന്ത്യസമര പെന്‍ഷന്‍ വാങ്ങാന്‍ പോകാത്ത ഒരു സ്വാതന്ത്ര്യ സമര പോരാളിയുടെ മകനാണ് ഞാന്‍ ...എന്റെ പേര് ഹരീഷ് പേരടി ...അമ്മ..മലയാളത്തിലെ മനോഹരമായ പദങ്ങളിലൊന്നാണ്..ഇത്രയും സ്ത്രീ വിരുദ്ധനിലപാടുകള്‍ എടുക്കുന്ന ആളുകളെ സംരക്ഷിക്കുന്ന ഒരു സംഘടനയെ അമ്മ എന്ന പേരില്‍ അഭിസംബോധന ചെയ്യാന്‍ എന്റെ അമ്മ മലയാളം എന്നെ അനുവദിക്കുന്നില്ല എന്ന് ഖേദപൂര്‍വ്വമറിയിക്കട്ടെ...

A.M.M.A ഒരു തെറിയല്ല..അത് ആ അസോസിയേഷന്റെ ഒറജിനല്‍ ചുരക്കപേരാണ്...15ാം തിയ്യതിയിലെ കാര്യക്കാരുടെ ഒത്തുചേരലില്‍(Executive Meeting) എന്റെ രാജി എത്രയും പെട്ടന്ന് നിങ്ങള്‍ അംഗീകരിക്കുക...ഞാനും നിങ്ങളും രണ്ട് ദിശയിലാണ്...ഞാന്‍ ഇവിടെ തന്നെയുണ്ടാവും...വീണ്ടും കാണാം...












Click it and Unblock the Notifications