• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അവസാന ശ്വാസം വരെയും ഇയാൾ ഇങ്ങിനെ തന്നെ നിൽക്കും, കാരണം; പിണറായിക്ക് അഭിനന്ദനങ്ങളുമായി ഹരീഷ് പേരടി

തിരുവനന്തപുരം: കൊവിഡ് വ്യാപന സമയത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന പത്ര സമ്മേളനങ്ങളെ വീണ്ടും അഭിനന്ദിച്ച് നടന്‍ ഹരീഷ് പേരടി. ലോകത്തിലെ എല്ലാ ഭരണാധികാരികളും ജനങ്ങളെ അഭിമുഖികരിക്കാൻ വയ്യാതെ മുട്ട് മടക്കിയപ്പോഴും ഒരേയൊരു ഭരണാധികാരി കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. അന്യ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന സുഹൃത്തുക്കളുടെ ഫോൺ കോളുകളിൽ മുഴുവനും നിറഞ്ഞ് നിൽക്കുന്നത് സഖാവിന്റെ പേരാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

cmsvideo
    Hareesh Perady praises Pinarayi Vijayan | Oneindia Malayalam

    ലോകത്തിലെ എല്ലാ ഭരണാധികാരികളും ജനങ്ങളെ അഭിമുഖികരിക്കാൻ വയ്യാതെ മുട്ട് മടക്കിയപ്പോഴും ഒരേയൊരു ഭരണാധികാരി, കേരളത്തിന്റെ മുഖ്യമന്ത്രി,മുണ്ടയിൽ കോരന്റെ മകൻ പിണറായി വിജയൻ കൃത്യം ആറുമണിക്ക് കേരളത്തിലെ ജനങ്ങളോട് നെഞ്ചുനിവർത്തി വർത്തമാനം പറയുന്നു. ഈ മനുഷ്യന്റെ അവസാന ശ്വാസം വരെയും ഇയാൾ ഇങ്ങിനെ തന്നെ നിൽക്കും.കാരണം ഇയാൾ നടന്ന വന്ന വഴി ഭരണ ഭീകരതകളൂടെയും പ്രതിരോധങ്ങളുടെയും ജനകിയ സമരങ്ങളുടെയും കനത്ത കനൽ വഴികളാണ്.

    പ്രതിപക്ഷ തക്കുടുവാവകളും ചാണക പുഴുക്കളും ചാനൽ ചർച്ചയിൽ മാത്രം ജീവിതം നിലനിർത്തുന്ന പാർട്ടി വലിച്ചെറിഞ്ഞ 916 കമ്മ്യൂണിസ്റ്റ് നിരീക്ഷകൻമാരും ..പ്രളയകാലത്തും കോവിഡുകാലത്തും റേഷനരി തിന്ന സാധാരണ മനുഷ്യരുടെ ദഹന പ്രക്രിയയിൽ അലിഞ്ഞ് ഇല്ലാതാവും...സഖാവെ ഈ ദുരന്ത കാലത്ത് നിങ്ങളെ പോലെ ഒരു ഭരണാധികാരിയെ കിട്ടിയതിൽ ഞങ്ങൾ അഭിമാനിക്കുന്നു.

    അന്യ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന സുഹൃത്തുക്കളുടെ ഫോൺ കോളുകളിൽ മുഴുവനും നിറഞ്ഞ് നിൽക്കുന്നത് സഖാവിന്റെ പേരാണ്. പിണറായി വിജയൻ. ഈ മഹാമാരിയുടെ കാലത്തും കേരളത്തിൽ ജനിച്ചതിലും മലയാളിയായതിലും തല ഉയർന്ന് കൊണ്ടേയിരിക്കുന്നു...ലാൽ സലാം.

    ശക്തിയേറിയ തിരമാലകൾക്ക് സാധ്യത: കേരള തീരത്ത് മൽസ്യതൊഴിലാളികൾക്ക് ജാഗ്രാ നിർദേശം, കടലിൽ പോകരുത്!!

    'മായാനദിക്ക് പണം എന്റെ അക്കൗണ്ടിൽ നിന്ന്', ഫൈസൽ ഫരീദ് നിർമ്മിച്ചെന്ന പ്രചാരണത്തിന് മറുപടി!

    English summary
    Actor Hareesh Peradi About pinarayi vijayan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more