ഗോദയിൽ ഞാൻ നേരിട്ട് കണ്ടതാണ്; സംഘട്ടന രംഗങ്ങളിലെ ടൊവീനോയുടെ അതിസാഹസികത, ഹരീഷ് പേരടി പറയുന്നു
കൊച്ചി; ഇന്നലെയാണ് നടൻ ടൊവീനോ തോമസിനെ ഷൂട്ടിംഗിനെ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഹിത്ത് വി എസ് സംവിധാനം ചെയ്യുന്ന 'കള' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ടൊവീനോയ്ക്ക് പരിക്കേറ്റത്. പരിശോധനയില്‍ ആന്തരിക രക്തസ്രാവം കണ്ടെത്തിയതിനെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് ടൊവീനോയിപ്പോൾ.
Recommended Video
അതിസാഹസികമായ സംഘടത്തിനിടെയാണ് ടൊവീനോയ്ക്ക് പരിക്കേറ്റതെന്നായിരുന്നു അദ്ദേഹത്തിനോട് അടുത്ത വൃത്തങ്ങൾ പറഞ്ഞത്. ഇപ്പോഴിതാ സംഘട്ടന രംഗങ്ങളിൽ ടൊവീനോ കാണിക്കാറുള്ള ആത്മാർത്ഥമായ സമീപനത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടൻ ഹരീഷേ പേരടി. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

എന്ത് സാഹസവും ചെയ്യും
വലിയ സങ്കടമുള്ള ദിവസമാണിന്ന് ...മനുഷ്യത്വമുള്ള നമ്മുടെ ചങ്കാണ്..കഥാപാത്രങ്ങളുടെ മനസ്സ് പിടിക്കാൻ എന്തു സാഹസവും ചെയ്യും...സംഘട്ടന രംഗളിൽ അത് അങ്ങേയറ്റമാണ്...ഗോദയിൽ ഞാൻ നേരിട്ട് കണ്ടതാണ്..കട്ട് ചെയ്യാത്ത അഞ്ച് മിനിട്ടോളം നീണ്ട് നിൽക്കുന്ന ഒറ്റ ഷോട്ടിൽ പോവുന്ന ഒരു ഗുസ്തിയുടെ ചിത്രികരണം.

ഇച്ഛാശക്തിയുള്ള നടൻ
എന്നോട് ആവേശത്തോടെ പറഞ്ഞിട്ടുണ്ട് +2 വിന് പഠിക്കുമ്പോൾ കാക്കശങ്കരന്റെ സംഘട്ടനങ്ങൾ കാണാൻ ടിവിയുടെ മുന്നിൽ കാത്തിരിക്കുന്നത്.എന്റെ ടോവിമുത്ത് ഇനിയും സിനിമകളിൽ പൂർവ്വാധികം ശകതിയോടെ വന്ന് തകർക്കും എന്നെനിക്കുറപ്പാണ്...കാരണം അത്രയും ഇച്ഛാശക്തിയുള്ള നടനാണ്..മനുഷ്യനാണ്..നിങ്ങളുടെ പ്രാർത്ഥനകളിൽ ...നൻമകളിൽ ഇന്ന് അവനേയും ഉൾപ്പെടുത്തുക,ഹരീഷ് പേരടി കുറിച്ചു.

വയറിനും ശ്വാസകോശത്തിനും
നിലവിൽ കൊച്ചിയിലെ റെനയി മെഡിസിറ്റി ആശുപത്രിയിലാണ് താരം ചികിത്സയിൽ കഴിയുന്നത്.താരത്തിന്റെ ആരോഗ്യനില ഗുരുതരമല്ല. ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ആശുപത്രിവൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. പരിശോധനയിൽ നടന്റെ ശ്വാസകോശത്തിനും വയറിനും പരിക്കേറ്റതായി ഡോക്ടർമാരെ ഉദ്ധരിച്ചപള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

സംഘട്ടത്തിനിടെ
അടുത്ത രണ്ടാഴ്ചത്തേക്ക് പൂർണവിശ്രമം ആണ് ഡോക്ടർമാർ താരത്തിന് നിർദ്ദേശിച്ചിരിക്കുന്നത്. മനുഷ്യനും മൃഗവും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ഒരു സാഹസിക ത്രില്ലറാണ് ഈ സിനിമ.നേരത്തേയും ടൊവീനോ സിനിമാ സംഘട്ടത്തിനിടെ അപകടത്തിൽപെട്ടിരുനന്ു












Click it and Unblock the Notifications