'ഗാഡ്ഗിൽ അപ്പുപ്പനെയും കൊണ്ട് തിരുവാതിരക്കിറങ്ങുന്നവരോട്'; രൂക്ഷ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി
തിരുവനന്തപുരം: തുടര്‍ച്ചയായ നാലാം വര്‍ഷവും കേരളത്തില്‍ മഴക്കെടുതിയില്‍ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. കഴിഞ് മൂന്ന് ദിവസത്തിനിടെ പെയ്ത് മഴയെ തുടര്‍ന്ന് വിവിധ ജില്ലകളിലായി 30 പേര്‍ക്ക് ജീവന്‍ നഷ്ടമായി. കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍, ഇടുക്കിയിലെ കൊക്കയാര്‍ എന്നിവിടങ്ങളിലെ ഉരുള്‍പൊട്ടലാണ് മരണസംഖ്യ വര്‍ധിപ്പിച്ചത്. വിവിധ സ്ഥലങ്ങളില്‍ വീടും വ്യാപാര സ്ഥാപനങ്ങളും മലവെള്ളപ്പാച്ചിലില്‍ നശിച്ചു. കൃഷി നാശം മാത്രം 200 കോടി കവിയുമെന്നാണ് കണക്ക്.
തുടര്‍ ദിവസങ്ങളിലും കനത്ത മഴ ഉണ്ടാകുമെന്നതിനാല്‍ സംസ്ഥാനം അതീവ ജാഗ്രത തുടരുകയാണ്. അതേസമയം തന്നെ 'പ്രകൃതിയെ ചൂഷണം ചെയ്യുന്നതിന്റെ ഫലമാണ് ഈ കാണുന്നതെന്ന' വിലയിരുത്തലുമായി ഒരു വിഭാഗം പതിവ് പോലെ ഇത്തവണയും രംഗത്ത് എത്തിയിട്ടുണ്ട്. എല്ലാത്തിന് പൂര്‍ണ്ണ പരിഹാരമായ ഗാഡ്ഗില്‍ റിപ്പോര്‍ട്ടും അവര്‍ പങ്കുവെക്കുന്നു. എന്നാല്‍ ഇത്തരം വിലയിരുത്തലുകള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് നടന്‍ ഹരീഷ് പേരടി നടത്തുന്നത്.
പിറന്നാള്‍ ദിനം അടിച്ചു പൊളിച്ച് അഹാന കൃഷ്ണ: ചിത്രങ്ങള്‍ വൈറല്‍

കപട പരിസ്ഥിതി വാദികള്‍ക്കെതിരെയാണ് ഹരീഷ് പേരടിയുടെ വിമര്‍ശനം. 'കേരളത്തിൽ ഒരു പ്രളയമുണ്ടായാൽ ഉടനെ ഗാഡ്ഗിൽ അപ്പുപ്പനെയും കൊണ്ട് തിരുവാതിരകളിക്കാനിറങ്ങുന്ന പ്രകൃതിയോളികളോട്' എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തുടങ്ങുന്നത്. മനുഷ്യൻ പ്രകൃതി വിരുദ്ധമായി ജീവിച്ചതുകൊണ്ടാണ് നഗരത്തിലെ ഫ്ലാറ്റുകളിലിരുന്ന് നിങ്ങൾ പ്രകൃതി പ്രസംഗങ്ങളും കവിതകളും എഴുതുന്നത്. അല്ലെങ്കിൽ ദിനോസാറുകളെപോലെ എന്നോ നാമാവശേഷമായേനേയെന്നും അദ്ദേഹം കുറിക്കുന്നു. ഹരീഷ് പേരടിയുടെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
കിടിലന്‍ ലുക്കില്‍ ബിഗ് ബോസ് താരം റിതു മന്ത്ര: ചിത്രം ഏറ്റെടുത്ത് ആരാധകര്‍

കേരളത്തിൽ ഒരു പ്രളയമുണ്ടായാൽ ഉടനെ ഗാഡ്ഗിൽ അപ്പുപ്പനെയും കൊണ്ട് തിരുവാതിരകളിക്കാനിറങ്ങുന്ന പ്രകൃതിയോളികളോട് ...ഞങ്ങളുടെ അപ്പനപ്പുപ്പൻമാരുടെ കാലം തൊട്ട് പ്രളയവും പ്രകൃതിദുരന്തങ്ങളുമുണ്ട്. മനുഷ്യൻ പ്രകൃതി വിരുദ്ധമായി ജീവിച്ചതുകൊണ്ടാണ് നഗരത്തിലെ ഫ്ലാറ്റുകളിലിരുന്ന് നിങ്ങൾ പ്രകൃതി പ്രസംഗങ്ങളും കവിതകളും എഴുതുന്നത്. അല്ലെങ്കിൽ ദിനോസാറുകളെപോലെ എന്നോ നാമാവശേഷമായേനേ.

15 വർഷമായി അട്ടപ്പാടിയിൽ ഘനനമില്ല..90കളിൽ ഉള്ളതിനേക്കാൾ 10% കാടിന്റെ വളർച്ച ഇപ്പോൾ അധികമായിട്ടുണ്ട് എന്നാണ് കണക്കുകൾ. ഇനിയും പ്രകൃതിയേ സ്നേഹിച്ചേ അടങ്ങുവെങ്കിൽ സ്വന്തം താമസസ്ഥലങ്ങളുടെ അടിത്തറയിലെ കരികല്ലുകൾ പൊളിച്ച് തൊട്ടടുത്ത ക്വാറിയിൽ നിക്ഷേപിച്ച് കാടുകളിൽ കുടിൽ കെട്ടി ജീവിച്ച് മാതൃകകാട്ടുക. രണ്ട് ദിവസം മൊബൈൽ റെയ്ഞ്ചില്ലാത്ത,തിന്നാൻ ബർഗർ ഇല്ലാത്ത,തൂറാൻ ഇംഗ്ലീഷ് ക്ലോസ്റ്റില്ലാത്ത കൊടും കാട്ടിൽ ഇരിക്കുമ്പോൾ അറിയാം നിന്റെയൊക്കെ കപട പ്രകൃതിസ്നേഹം.

കലാവസ്ഥാ വ്യതിയാനവും അറബികടലിലെ ന്യൂനമർദ്ധങ്ങളും ലോക വ്യാപകമായി പഠന വിഷയമാകുമ്പോളാണ് ഗാഡ്ഗിൽ അപ്പുപ്പന്റെ ചിത്രകഥകളുടെ പഴഞ്ചൻ പുരാണം...പ്രത്യേക അറിയിപ്പ്-കാടിന്റെ കിലോമീറ്ററുകൾക്കപ്പുറമുള്ള താഴ്‌വാരം വരെ മാത്രമെ നിങ്ങളുടെ ഇന്നോവ വരികയുള്ളു- ഹരീഷ് പേരടി കുറിപ്പ് അവസാനിപ്പിക്കുന്നു.

അതേസമയം കേരളത്തിലെ പ്രകൃതി ക്ഷോഭങ്ങളില്‍ കേന്ദ്ര-കേരള സംസ്ഥാനുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു മാധവ് ഗാഡ്കില്‍ കഴിഞ്ഞ ദിവസം നടത്തിയത്. പശ്ചിമഘട്ടം സംരക്ഷിച്ചില്ലെങ്കിൽ പല ദുരന്തങ്ങളും കാണേണ്ടി വരുമെന്ന് താൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. എന്നാല്‍ അന്ന് അത് ആരും മുഖവിലയ്ക്ക് എടുത്തില്ല. എല്ലാവരും ചേര്‍ന്ന് റിപ്പോര്‍ട്ടിനെ അട്ടിമറിയ്ക്കുകയായിരുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സര്‍ക്കാറുകള്‍ രാഷ്ട്രീയ നേടത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. പശ്ചിമഘട്ട സംരക്ഷണത്തിനായി താൻ നൽകിയ റിപ്പോർട്ട് നടപ്പിലാക്കാൻ ആർക്കും ആർജ്ജവം ഉണ്ടായിരുന്നില്ല. പ്രകൃതി ചൂഷണം തകൃതിയായി നടക്കുന്നു. ഇതിനൊപ്പം കാലാവസ്ഥാ മാറ്റവും കൂടി ചേര്‍ന്നാണ് കേരളത്തെ ഇങ്ങനെയൊരു ദുരന്ത ഭൂമിയാക്കി മാറ്റിയത്. പശ്ചിമ ഘട്ടം സംരിക്ഷിച്ചില്ലെങ്കില്‍ ഇനിയും പല ദുരന്തങ്ങള്‍ക്കും കേരളം സാക്ഷിയാവുമെന്നുമായിരുന്നു മാധവ് ഗാഡ്കില്‍ പറഞ്ഞത്.
പിറന്നാള്‍ ദിനം അടിച്ചു പൊളിച്ച് അഹാന കൃഷ്ണ: ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications